ഇസ്ലാമോഫോബിയ വ്യത്യസ്തമായ രൂപത്തില്‍ മലയാളക്കരയില്‍ അവതരപ്പിക്കാന്‍ ഫാസിസ്റ്റ് ശക്തികളും ചില ഓണ്‍ലൈന്‍ മഞ്ഞ പത്രങ്ങളും വിവരമില്ലാത്ത ചില മുസ്ലിം നാമധരികളും കൂട്ടായി പരിശ്രമിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി..
പലശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ മുസ്ലിമ്കള്‍ക്കിടയിലെ ആദര്‍ശ-സന്ഘടന ഭിന്നിപ്പുകള്‍ മുതലെടുത്ത് ചില വിഭാഗങ്ങളെ കേന്ദ്രീകരിച്ചു ഡിവൈഡ് ആന്‍ഡ് റൂള്‍ നയം നടപ്പിലാക്കാന്‍ ആണ് ഇന്ന് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. എതിര്‍ വിഭാഗത്തെ അടിക്കാന്‍ വടി കിട്ടിയല്ലോ എന്ന സന്തോഷത്തില്‍ പല സങ്കടന പക്ഷപാതികളും വിഭാഗീയരും ഈ വലയില്‍ ചാടി വീഴുകയാണ്..
അതിനേറ്റവും നല്ല ഉദാഹരണമാണ് സലഫികള്‍ക്ക് നേരെ ആവര്‍ത്തിച്ചു വരുന്ന ആരോപണങ്ങള്‍ക്ക് ഈയിടെയായി മാര്‍ക്കെറ്റ് കൂടുന്നു എന്നത്.
ഇസ്ലാമിനെ അതിന്റെ മൂലപ്രമാണത്തില്‍ നിന്ന് സച്ചിതരായ സലഫുകളുടെ (മുന്‍ഗാമികളുടെ) മാര്‍ഗത്തിലൂടെ പഠിച്ചു അത് സമാധാനപൂര്‍വ്വം പ്രചരിപ്പിക്കുന്ന സലഫികളെ ആക്രമിക്കുക എന്നതു ഇസ്ലാം വിരുദ്ധരുടെ ശക്തമായ ലക്ഷ്യമായി മാറുന്നതില്‍ അത്ഭുതമൊന്നുമില്ല.
ഇസ്ലാമിനോട് കൊഞ്ഞനം കാണിച്ചു കൊണ്ട് നിലവില്‍ വന്ന എല്ലാ ഭീകര പൈശാചിക സന്ഖങ്ങളെയും തുറന്നു കാണിക്കുകയും അവിവേകത്താല്‍ അവരിലേക്ക് അടുക്കുന്ന യുവമാനസ്സുകളെ ബോധവല്‍ക്കരിക്കുകയും ക്രത്യമായ പ്രമാണമുധരിച്ചു കൊണ്ട് ഐ എസിനെ പോലുള്ളവര്‍ പിശാചിന്റെ അനുയായികള്‍ ആണെന്ന് ലോകത്തോട് ആദ്യമായി വിളിച്ചു പറയുകയും ചെയ്തത് സലഫി പണ്ടിതന്മാരായായിരുന്നു. വേള്‍ഡ് ട്രേഡ് സെന്റര് ആക്രമനതിലൂടെയാണ് അധികപേരും ഉസാമാക്കെതിരെ തിരിഞ്ഞതെങ്കില്‍ അതിനും വര്‍ഷങ്ങല്‍ മുനബ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അയാള്‍ തുടങ്ങിയ ഖട്ടത്തില്‍ തന്നെ അയാള്‍ക്കെതിരെ ഫത്‌വകള്‍ പുറപ്പെടുവിച്ചത് സലഫി പണ്ടിതന്മാരായിരുന്നു.
ലക്ഷക്കണക്കിന് മുസ്ലിമീങ്ങളെ സാക്ഷി നിര്‍ത്തി പരിശുദ്ധ ഹജ്ജിന്റെ അറഫ സംഗമത്തില്‍ ഐ എസിനെതിരെ ഓരോ മുസ്ലിമും തനിക്ക് ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യുവാന്‍ ആഹ്വാനം ചെയ്തതി സലഫി പണ്ഡിതനും ഗ്രാന്‍ഡ് മുഫ്തിയുമായ ഷെയ്ഖ് അബ്ദുല്‍ അസീസ് ആല് ശൈഖായിരുന്നു..
ഇന്ന് ഐ എസിന് ഏറ്റവും വെറുപ്പുള്ള രാജ്യം അമേരിക്കയോ ഇസ്രയെലോ അല്ല സൗദി അറേബ്യ ആണെന്നത് അവരും സലഫികളും തമ്മിലുള്ള ‘ബന്ധം’ സൂചിപ്പിക്കുന്നു.
വസ്തുതകളും ചരിത്രവും ഇതൊക്കെയാണെങ്കിലും ചില മുസ്ലിം നാമധരികളെ കൂട്ട് പിടിച്ചു ചില മഞ്ഞപത്രങ്ങള്‍ സലഫികള്‍ ആകെ പ്രശ്നമാണെന്നും മറ്റുമുള്ള പച്ചയായ കള്ളങ്ങള്‍ ലോകത്തോടെ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുകയാണ്.
അതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അമുസ്ലിമിനോട് ചിരിക്കാന്‍ വരെ പാടില്ല എന്ന് സലഫി പ്രഭാഷകന്‍ പറഞ്ഞുവെന്നും അതിനയാള്‍ ഉദ്ധരിക്കുന്ന ഷെയ്ഖ് സ്വലിഹ് ഫൌസാന്‍ ഐ എസ്കാര്‍ ഉദ്ധരിക്കുന്ന പണ്ടിതനാനെന്നും ഒക്കെയുള്ള കളവുകള്‍ നിറഞ്ഞ കണ്ടുപിടിത്തം..
ഐ എസിനെ ഏറ്റവും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന ഷെയ്ഖ് ഫൌസാനെ എന്തിനാണ് ഐ എസ് ഉദ്ധരിക്കുന്നത് എന്നും ചോദിക്കരുത്, കാരണം സത്യം വിളിച്ചു പറയുക എന്നതല്ലല്ലോ ലക്‌ഷ്യം.
ഇന്ന് കാണുന്ന എതിര്‍പ്പുകള്‍ വരുന്നതിനു മുമ്പ് തന്നെ വ്യക്തമായി ഐ എസ് പിശാചിന്റെ വക്താക്കള്‍ ആണെന്നു പറഞ്ഞവരാണ് സലഫി പണ്ഡിതന്മാര്‍..
വലിയ പഠനങ്ങള്‍ നടത്തി എന്ന് പറയുകയും ശേഷം തന്റെ വിവരമില്ലായ്മ പ്രകടമാക്കുകയും ആളുകള്‍ക്കിടയില്‍ ചിദ്രത ഉണ്ടാക്കുകയും ചെയ്യുന്ന ആളുകള്‍ അന്യ മതസ്തരോടുള്ള മുസ്ലിമിന്റെ നിലപാട് സലഫി പണ്ടിതന്മാരിലൂടെ അറിയേണ്ടതുണ്ട്.
ലോകപ്രശസ്ത സലഫി പണ്ഡിതനും സൗദി മുന്‍ ഗ്രാന്‍ഡ് മുഫ്തിയുമായ ഷെയ്ഖ് ഇബ്നു ബാസ് ഈ വിഷയത്തില്‍ നല്‍കിയ ചോദ്യോതാരത്തിന്റെ ചുരുക്കം ഇങ്ങനെയാണ്.
“ഒരു മുസ്ലിം അമുസ്ലിമിനോട് എങ്ങനെ പെരുമാറണം എന്നത് മതം പഠിപ്പിച്ച ഒരു വിഷയമാണ്. .
അതില്‍ ഒന്നാമത്തേത് ഈ സത്യമതതിലെക്ക് ക്ഷനിക്കലാകുന്നു. ഇത് ഏറ്റവും മഹത്തായ നന്മയില്‍ പെട്ട ഒന്നാകുന്നു (കാരണം മരണ ശേഷം ജീവിതമുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു മുസ്ലിം തന്റെ കൂടെയുള്ള അമുസ്ലിമും ആ ലോകത്ത് രക്ഷപ്പെടണം എന്നു കരുതുന്നത് മഹത്തായ സ്നേഹത്താല്‍ മാത്രമാണ്) പ്രവാചകന്‍ (സ)പറഞ്ഞത്ഒരാള്‍ ഒരു നന്മ അറിയിച്ചാല്‍ അത് പ്രവര്തിച്ചവന്റെ അതെ പ്രതിഫലം ഉണ്ടെന്നാണ്. അതിനാല്‍ ഈ ഇസ്ലാമാകുന്ന നന്മ അവന്‍ അറിയിക്കട്ടെ.
രണ്ടാമത്തേത്: മുസ്ലിമിനോട് യുദ്ധം ചെയ്യാത്ത സമാധാനത്തില്‍ വര്‍ത്തിക്കുന്ന അമുസ്ലിമിനെ ശാരീരികമായോ മാനസികമായോ സാമ്പത്തികമായോ ദ്രോഹിക്കുന്നത് നിഷിദ്ധമാണ്. അവന്റെ അവകാശങ്ങള്‍ അവനു നല്‍കേണ്ടതാണ്. മോഷണതിലൂടെയോ ചതിയിലോടെയോ വന്ജനയിലൂടെയോ അവന്റെ സ്വത്ത് ആക്രമിക്കരുത്. മര്‍ദനമോ മറ്റോ കൊണ്ട് അവന്റെ ശരീരത്തെ ദ്രോഹിക്കരുത്.
മൂന്ന്‍: അവരോടു കച്ചവടമോ ബിസിനസ്സോ മറ്റു സാമ്പത്തിക ഇടപാടോ നടത്തുന്നത്തില്‍ യാതൊരു തെറ്റുമില്ല, കാരണം പ്രവാചകന്‍(സ) വിഗ്രഹാരധകരോടും ജൂതനോടുമൊക്കെ ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. കുടുംബത്തെ ഭക്ഷിപ്പിക്കനായി തന്റെ പടയങ്കി ജൂതന്റെ അടുക്കല്‍ പണയം വെച്ചിട്ടാണ് റസൂല്‍(സ)മരണപ്പെട്ടത്.
നാല്: സലാം പറയുന്ന വിഷയത്തില്‍ അവരോട് അങ്ങോട്ട് സലാം പറയരുത്, കാരണം യഹൂതനോടോ ക്രിസ്ത്യനിയോടോ സലാം കൊണ്ട് തുടങ്ങരുത് എന്ന് റസൂല്‍(സ)പറഞ്ഞതായി സ്വഹീഹു മുസ്ലിമിലും മറ്റും കാണാം (കാരണം അത് മുസ്ലിമീങ്ങള്‍ പരസ്പരം ചെയ്യുന്ന ഒരു ആരാധന കര്‍മമാണ്.) എന്നാല്‍ അവര്‍ ഇങ്ങോട്ട് സലാം ചൊല്ലിയാല്‍ വ അലൈകും (നിങ്ങള്‍ക്കും അപ്രകാരം ഉണ്ടാകട്ടെ )എന്ന് മടക്കാം,
ഇതൊക്കെ അമുസ്ലിമിനോദ് ഉള്ള കടമകള്‍ ആണ്.
അത് പോലെ അയല്‍വാസിയായി അമുസ്ലിമ്കള്‍ ഉണ്ടെങ്കില്‍ അവരുമായി അയല്പക്ക ബന്ധം പുലര്തെണ്ടാതാണ്. അയാള്‍ ദരിദ്രന്‍ ആണെങ്കില്‍ ദാനധര്മങ്ങള്‍ ചെയ്യേണ്ടതാണ്. തന്റെ സ്വത്തു അനന്ധിരമായി നല്‍കേണ്ടി വരുമോ എന്ന് ചിന്തിക്കുന്നത്ര അയല്‍വാസിയുടെ കാര്യത്തില്‍ ജിബ്രീല്‍ തന്നെ ഉപദേശിച്ചു എന്നാണു പ്രവാചകന്‍ (സ)പറഞ്ഞത്. ഇനി ആ അമുസ്ലിം ബന്ധു കൂടെയാനെകില്‍ അയല്‍വാസി എന്നാ നിലയിലും കുടുംബം എന്നാ നിലയിലും അവനു അവകാശങ്ങള്‍ ഉണ്ട്.
യുദ്ധം ചെയ്യാത്ത അയല്‍വാസിയും അല്ലാത്തതുമായ അമുസ്ലിമ്കല്ക് ദാനം ചെയ്യുക എന്നത് മതപരമായ കാര്യമാണ്. കാരണം അള്ളാഹു പറഞ്ഞത്” മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു. [60:8] “
മുസ്ലിമല്ലാത്ത തന്റെ മാതാവിനോട് ബന്ധം ചേര്‍ക്കാമോ എന്ന് ചോദിച്ച അസ്മ (റ)യോട് ബന്ധം ചേര്‍ക്കുക എന്നാണു പ്രവാചകന്‍ (സ)കല്‍പ്പിച്ചത്.
ഇനി സകാത്തിന്റെ കാര്യത്തില്‍ അതും ഇസ്ലാമിലേക്ക് മനസ്സ് കൊണ്ട് അടുത്ത അമുസ്ലിമിനു നല്‍കാം എന്നാണു ഖുറാന്‍ പഠിപ്പിക്കുന്നത്.
എന്നാല്‍ മറ്റു മതസ്ഥരുടെ ആഘോഷങ്ങളിലോ ഉത്സവങ്ങളിലോ മുസ്ലിം പങ്കു ചേരാന്‍ പാടില്ല. (കാരണം അങ്ങനെ പങ്കുചേരല്‍ കാപട്യവും മതലയനവും ഇസ്ലാമിക വിരുദ്ധവും ആണ്. മത സൌഹാര്‍ദമല്ല മാനവ സൌഹാര്‍ദമാണ് സത്യസന്തത.)
NB: മുകളില്‍ ഉള്ളത് ശൈഖിന്റെ ഫതുവയുടെ നേര്‍ക്ക് നേരെയുള്ള പരിഭാഷയല്ല, ആശയ വിവര്‍ത്തനം മാത്രമാണ്. ബ്രാക്കറ്റില്‍ ഉള്ളവ ഈയുള്ളവന്റെ വിശദീകരണവും. ഇബ്നു ബാസിന്റെ പ്രസ്തുത ഫത്‌വയുടെ പൂര്‍ണരൂപംwww.binbaz.org.sa/fatawa/288 എന്നാ ലിങ്കില്‍ ലഭ്യമാണ്.
ചുരുക്കത്തില്‍ സമാധാനത്തില്‍ വര്‍ത്തിക്കുന്ന അമുസ്ലിമുമായി നന്മയില്‍ പെരുമാറണം എന്നും എന്നാല്‍ മതപരമായ കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണം എന്നുമാണ് ഇസ്ലാം പടിക്കിക്കുന്നത് , ഇത് തന്നെയാണ് സലഫികളും പഠിപ്പിക്കുന്നത്.
പെട്രോ ഡോളര്‍ സജീവമാകും മുന്പ് തന്നെ താടി നീട്ടി വളര്‍ത്തുകയും അത് സമൂഹത്തെ പഠിപ്പിക്കുകയും അത് വടിച്ചു കളയുന്ന ബാര്‍ബര്‍ ഷോപ്പുകള്‍ അറബ് നാട്ടില്‍ കണ്ടപ്പോള്‍ അതിനെതിരെ അവിടെയുള്ള ഭരണാധികാരിക്ക് നിവേദനം കൊടുക്കുകയും ചെയ്ത ചരിത്രം കെ എം മൌലവിയെ പോലുള്ള സലഫി നായകന്മാര്‍ക്കുണ്ട് എന്ന് അറിയേണ്ടതാണ്.
ഇന്നും ചെരുപ്പക്കാരടകമുള്ളവര്‍ ഇസ്ലാമിന്റെ ചിന്ഹങ്ങള്‍ സ്വീകരിക്കുന്നത് അറബി പണം കണ്ടിട്ടല്ലെന്നും ലോകത്തിന്റെ രക്ഷിതാവിന്റെ പുണ്യം ആഗ്രഹിചിട്ടാനെന്നും മാത്രം പറയുന്നു. താടിയെയും വാസ്ത്രതെയുമൊക്കെ ചുളിഞ്ഞ മുഖത്തോടെ കാണുന്നവരോട് നിങ്ങളുടെ തലച്ചോര്‍ ഫാസിസ്റ്റു പ്രചാരണത്തിന്റെ ഇരയായിരിക്കുന്നു എന്ന് സഹതാപത്തോടെ പറയുവാനും ഈയവസരം ഉപയോഗപ്പെടുത്തുന്നു.
" അതെന്തുകൊണ്ടെന്നാല്‍ അല്ലാഹു അവതരിപ്പിച്ചതിനെ അവര്‍ വെറുത്ത് കളഞ്ഞു. അപ്പോള്‍ അവരുടെ കര്‍മ്മങ്ങളെ അവന്‍ നിഷ്ഫലമാക്കിത്തീര്‍ത്തു.
[47:9] "
ഫലാഹുദ്ദീന്‍ ബിന്‍ അബ്ദുസ്സലാം..

No comments:
Post a Comment