ഖബര്‍...
മനുഷ്യനെ തന്റെ നിസ്സാരത ബോധ്യപ്പെടുത്തുന്ന സംവിധാനം..
പടുത്തുയര്‍ത്തിയ കൊട്ടാരങ്ങള്‍ വിട്ടു താന്‍ കിടക്കേണ്ടതു ഇവിടെയാണ് എന്ന് ചിന്തിപ്പിക്കുന്ന സ്ഥലം...
ജീവിതത്തിന്റെ കുതിപ്പിനിടയില്‍ മരണത്തെ കുറിച്ച് ചിന്തിപ്പിക്കുന്ന ഒരിടം...
പരലോകത്തിലേക്കുള്ള നമ്മുടെ ഒന്നാമത്തെ വാസസ്ഥലം..
كَانَ عُثْمَانُ رَضِيَ اللَّهُ عَنْهُ إِذَا وَقَفَ عَلَى قَبْرٍ بَكَى حَتَّى يَبُلَّ لِحْيَتَهُ , قَالَ فَقِيلَ لَهُ : تَذْكُرُ الْجَنَّةَ وَالنَّارَ وَلا تَبْكِي ، وَتَبْكِي مِنْ هَذَا ؟ فَقَالَ : إِنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ , قَالَ : الْقَبْرُ أَوَّلُ مَنْزِلٍ مِنْ مَنَازِلِ الآخِرَةِ , فَإِنْ نَجَا مِنْهُ فَمَا بَعْدَهُ أَيْسَرُ مِنْهُ ، وَإِنْ لَمْ يَنْجُ مِنْهُ فَمَا بَعْدَهُ أَشَدَّ مِنْهُ

മഹാനായ സ്വഹാബി ഉസ്മാന്‍ ബ്നു അഫ്ഫാന്‍ (റ)ഖബറിന്റെ അടുത്ത എത്തിയാല്‍ തന്റെ താടി നനയുമാറു കരയുമായിരുന്നു..ആളുകള്‍ ചോദിച്ചു.. സ്വര്‍ഗനരകങ്ങളെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അങ്ങ് കരയുന്നില്ല, എന്നാല്‍ ഇവിടെ നിന്ന് കരയുന്നു..? അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നബി (സ) പറഞ്ഞിരിക്കുന്നു:"പരലോകത്തിലെ ഭവനങ്ങളിലെ ഒന്നാമത്തെ ഭവനമാണ് ഖബ൪..ആര് അതില്‍ നിന്ന് രക്ഷപ്പെടുന്നുവോ അതിനു ശേഷമുല്ലതെല്ലാം അവനു അതിനേക്കാള്‍ എളുപ്പമാണ്..ആര് അവിടെ നിന്ന് രക്ഷപ്പെടുന്നില്ലയോ അതിനു ശേഷമുള്ളത് അതിനേക്കാള്‍ കടുത്തതുമാണ്"(തുര്‍മുദി : 2308).
ഇങ്ങനെ പരലോകത്തെ കുറിച്ച് ഓര്‍ത്തു ജീവിതം ശുദ്ധമാക്കാന്‍, തിന്മകളില്‍ നിന്ന് മാരിനില്‍ക്കുവാന്‍,നന്മകളില്‍ മുന്നേറുവാന്‍ ഖബര്‍ സന്ദര്‍ശനം ഇസ്ലാം അനുവദിച്ചു,
അതിനു വേണ്ടി മനുഷ്യരെ പ്രേരിപ്പിച്ചു
عَنْ أَنَسِ بْنِ مَالِكٍ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: كُنْتُ نَهَيْتُكُمْ عَنْ زِيَارَةِ الْقُبُورِ أَلَا فَزُورُوهَا، فَإِنَّهُ يُرِقُّ الْقَلْبَ، وَتُدْمِعُ الْعَيْنَ، وَتُذَكِّرُ الْآخِرَةَ، وَلَا تَقُولُوا هُجْرًا
റസൂല്‍ (സ) പറയുന്നു "നിങ്ങളെ ഖബര്‍ സന്ദര്‍ശനത്തെ തൊട്ട് ഞാന്‍ വിലക്കിയിരുന്നു, എന്നാല്‍ നിങ്ങള്‍ അത് (ഖബര്‍)സന്ദര്‍ശിച്ചു കൊള്ളുക, തീര്‍ച്ചയായും അത് നിങ്ങളുടെ ഹൃദയത്തെ ഉരുക്കി കളയും കണ്ണുകളെ നനയിക്കും,ആഖിറത്തെ കുറിച്ച് ഓര്‍മപ്പെടുത്തും,നിങ്ങള്‍ (അവിടെ നിന്ന്)വ്യര്‍ത്ഥമായത് പറയരുത്.." (ഹാകിം ഹസനായ സനദോടെ ഉദ്ധരിച്ചത്. 1/376).

സ്വന്തത്തെ ഇങ്ങനെ സംസ്കരിക്കുന്നതോടൊപ്പം ആ ഖബറില്‍ കിടക്കുന്നവര്‍ക്ക് വേണ്ടി റബ്ബിനോട് തേടുവാനും പ്രവാചകന്‍(സ) കല്‍പ്പിച്ചു
عن بريدة بن الحصيب رضي الله عنه : ( أن رسول الله صلى الله عليه وسلم كان يعلمهم إذا خرجوا إلى المقابر فكان قائلهم يقول : السلام عليكم أهل الديار من المؤمنين والمسلمين وإنا إن شاء الله للاحقون أسأل الله لنا ولكم العافية "(ഈ)ഭവനങ്ങളില്‍ താമസിക്കുന്ന മു'മിനീങ്ങളിലും മുസ്ലിമീങ്ങളിലും പെട്ടവരേ, നിങ്ങളുടെ മേല്‍ അല്ലാഹുവിന്റെ രക്ഷയുണ്ടാകട്ടെ..അള്ളാഹു ഉധേഷിക്കുമ്പോള്‍ തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളോടൊപ്പം ചേരേണ്ടാവരാണ് ,ഞങ്ങള്‍കും നിങ്ങള്‍ക്കും മാപ്പ് ലഭിക്കുവാന്‍ ഞങ്ങള്‍ അല്ലാഹുവിനോട് ചോദിക്കുന്നു.."(മുസ്ലിം : 975)..
അതെ, ഖബര്‍ സന്ദര്‍ശനത്തിന്റെ ലക്ഷ്യങ്ങള്‍ വളരെ വ്യക്തമാണ് .. നമ്മുടെ മരണത്തെ കുറിച്ച് ഓര്‍ത്ത് ജീവിതത്തെ നന്നാക്കുവാന്‍, അതോടപ്പം അവിടെ കിടക്കുന്ന വിശ്വാസികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍..
എന്നാല്‍ ഇന്ന് ഖബര്‍ സന്ദര്‍ശനമെന്ന ഓമനപ്പേരിട്ട് കൊണ്ട് നടക്കുന്നത് ഈ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണോ,ഉറൂസുകളും കച്ചവടങ്ങളും നടക്കുന്ന സ്ഥലാമായി ഖബറുകളെ മാറ്റി മരിച്ചത് ആരാണ്....?
അല്ലാഹു ശപിച്ച പൂര്‍വീക സമുദായങ്ങളായ യഹൂദരും നസ്സാറാക്കളും അന്ബിയക്കന്മാരുടെ ഖബറുകളെ ആരാധനാ സ്ഥലമാകിയവര്‍ ആയിരുന്നു..
ലോകത്തിന്റെ പ്രവാചകന്‍ ഇത്തരമൊരു അവസ്ഥ തന്റെ സമുദായത്തിന് വരരുത് എന്ന് വ്യക്തമായി താക്കീത് ചെയ്തിരുന്നു..റസൂല്‍ (സ) അവസാനകാലത്ത് നല്‍കിയ ഉപദേശങ്ങളില്‍ വരെ ഗൌരവത്തില്‍ പറഞ്ഞത് ഈ താക്കീതായിരുന്നു..
ആയിഷ ബീവിയും ഇബ്നു അബ്ബാസും (റ ) ഉദ്ധരിക്കുന്നു :റസൂല്‍(സ)ക്ക് രോഗം കഠിനമായി , തന്റെ പുതപ്പു കൊണ്ട് മുഖം മൂടി, പിന്നീട് അത് വെളിവാക്കിയപ്പോള്‍ അവിടുന്ന് പറഞ്ഞു : ജൂത-ക്രൈസ്തവരെ അല്ലാഹു ശപിക്കട്ടെ. അവർ അവരുടെ പ്രവാചകന്മാരുടെ ഖബറുകൾ ആരാധനാ സ്ഥലമാക്കി., ആയിഷ ബീവി പറയുന്നു: അവര്‍ ചെയ്തതിനെ കുറിച്ച് താക്കീത് ചെയ്യലാണ്. (ബുഖാരി :3219,മുസ്ലിം ).
أَنَّ عَائِشَةَ، وَابْنَ عَبَّاسٍ رَضِيَ اللَّهُ عَنْهُمْ، قَالاَ: لَمَّا نَزَلَ بِرَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، طَفِقَ يَطْرَحُ خَمِيصَةً عَلَى وَجْهِهِ، فَإِذَا اغْتَمَّ كَشَفَهَا عَنْ وَجْهِهِ، فَقَالَ: وَهُوَ كَذَلِكَ: «§لَعْنَةُ اللَّهِ عَلَى اليَهُودِ، وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ» يُحَذِّرُ مَا صَنَعُوا
ശപിക്കപ്പെട്ട ആ സമുദായങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മുസ്ലിമീങ്ങളില്‍ വരാതിരിക്കുവാന്‍ ഒരുപാട് നിര്‍ദേശങ്ങള്‍ റസൂല്‍ (സ)നല്‍കിയിരുന്നു.,
പ്രവാചകന്‍ (സ)അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചിരുന്നു, "അല്ലാഹുവേ എന്റെ ഖബരിനെ ആരാധിക്കപ്പെടുന്ന ബിംബമാക്കല്ലേ എന്ന് (അഹ്മദ് :7358).
പ്രവാചകന്‍ (സ)അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചിരുന്നു, "അല്ലാഹുവേ എന്റെ ഖബരിനെ ആരാധിക്കപ്പെടുന്ന ബിംബമാക്കല്ലേ എന്ന് (അഹ്മദ് :7358).
എന്നാല്‍ മുസ്ലിമീങ്ങളിലെ ഒരു വിഭാഗം ഇന്ന് ഈ വിഷയത്തില്‍ വലിയ ആപത്തില്‍ പതിച്ചിരിക്കുന്നു, ഇസ്ലാം പഠിപ്പിച്ച ലക്ഷ്യത്തെ മുഴുവന്‍ അട്ടിമറിച്ചു ഉറൂസുകളിലൂടെ ഉത്സവ പ്രതീതി പരത്തി അവര്‍ ജനങ്ങളെയും ഖബറില്‍ കിടക്കുന്ന വിശ്വാസികളെയും വഞ്ചിക്കുകയാണ്..റസൂല്‍ (സ) വിന്റെ അധ്യപനങ്ങളെ കാറ്റില്‍ പറത്തി അല്ലാഹുവിനു മാത്രം ചെയ്യേണ്ട നേര്‍ച്ചകളും ആരാധന കര്‍മങ്ങളും ഖബറാളികള്‍ക്ക് നല്‍കി കൊണ്ട് വലിയ അക്രമം അവര്‍ പ്രവര്‍ത്തിക്കുകയാണ്.
കുഞ്ഞില്ലാതവര്‍ക്ക് കുഞ്ഞിനെ ലഭിക്കാന്‍, മാറാ രോഗം വന്നവര്‍ക്ക് രോഗ ശമനം ലഭിക്കാന്‍, ജീവിതത്തിലെ വ്യത്യസ്തങ്ങളായ പ്രയാസങ്ങള്‍ മാറിക്കിട്ടുവാന്‍ ഇന്നയിന്ന ഖബറുകളെ സമീപിച്ചാല്‍ മതിയെന്ന് പുരോഹിതന്മാര്‍ പഠിപ്പിക്കുന്നു. അങ്ങനെ അല്ലാഹുവിനു ചെയ്യേണ്ട ആരാധനകള്‍ സ്ര്ഷ്ടികള്‍ക്ക് നല്‍കി കൊണ്ട് അല്ലാഹു ഒരിക്കലും പൊറുക്കാത്ത ശിര്‍ക്കിലേക്ക് മനുഷ്യരെ അവര്‍ നയിക്കുന്നു.
ഇതൊരിക്കലും റസൂല്‍ (സ)പഠിപ്പിച്ചതല്ല, സഹാബികള്‍ ചെയ്തതുമല്ല..ഇമാം സുയൂതി പറയുന്നു :
الصحابة رضي الله عنهم - وقد أجدبوا مراتٍ - ودهمتهم نوائب بعد موته (، فهلا جاءوا فاستسقوا واستغاثوا عند قبر النبي ( وهو أكرم الخلق على الله عز وجل، بل خرج فيهم سيدنا عمر بن الخطاب رضي الله عنه بالعباس عم النبي ( إلى المصلى فاستسقى به، ولم يستسقوا عند قبر النبي فاقتد أيها المسلم إن كنت عبد الله بسلفك الصالح، وتحقق التوحيد الخالص؛ فلا تعبد إلا الله، ولا تشرك بربك أحداً، كما أمر الله تعالى بقوله: (فإياي فاعبدون)، وقال تعالى: (فمن كان يرجو لقاء ربه فليعمل عملاً صالحاً ولا يشرك بعبادة ربه أحداً). فلا تعبد إلا إياه ولا تدْعُ إلا هو، ولا تستعن إلا به، فإنه لا مانع ولا معطي ولا مضارّ ولا نافع إلا هو سبحانه وتعالى، لا إله إلا هو عليه توكلت وإليه أنيب
"സഹാബത്ത്(റ) അവര്‍നിരവധി പ്രതിസന്ധികള്‍ നേരിട്ടു. മഹാനായ റസൂല്‍(സ)യുടെ മരണശേഷം വരള്‍ച്ച വന്നു.ഒരു സഹാബിയും പ്രവാചകന്‍റെ ഖബറിന്റെ അരികില്‍ പോയി മഴയ്ക്ക് വേണ്ടി തേടിയില്ല,.റസൂല്‍(സ) അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ ഏറ്റവും ശ്രേഷ്ടനായിട്ടു പോലും, മറിച്ചു ഉമര്‍ (ര) ചെയ്തത് അബ്ബാസ്(റ )വിനെ കൂടി മൈതാനത്തേക്ക് പോയി മഴയ്ക്ക് വേണ്ടി നമസ്കരിക്കുകയാണ്. അവര്‍ റസൂല്‍ (സ)വിന്റെ ഖബറിന്റെ അരികില്‍ പോയി മഴയ്ക്ക് വേണ്ടി തേടിയില്ല. അത് കൊണ്ട് ഓ മുസ്ലിമേ നീ അല്ലാഹുവിന്റെ അടിമയാണെങ്കില്‍ നിന്റെ സച്ചരിതരായ മുന്‍ഗാമികളോട് നീ പിന്തുടരുക. യഥാര്‍ത്ഥ തൌഹീദ് നീ ശരിയാക്കുക.,അല്ലാഹുവിനെ അല്ലാതെ നീ ആരാധിക്കരുത്. അവനില്‍ ഒരാളെയും നീ പങ്ക് ചേര്‍ക്കരുത്. അല്ലാഹു കല്‍പ്പിച്ചുവല്ലോ. "എന്നെ മാത്രം നിങ്ങള്‍ ആരാധിക്കുവീന്‍'' അന്‍കബൂത്ത് /65 എന്ന്. അല്ലാഹു പറഞ്ഞുവല്ലോ "തമ്പുരാനെ കണ്ടുമുട്ടണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും തന്റെ രക്ഷിതാവിനെ ആരാധിക്കുന്നതില്‍ ഒരാളെയും പങ്ക് ചേര്‍ക്കാതിരിക്കുകയും ചെയ്യട്ടെ (അല്‍കഹ്ഫ്-110) എന്ന്. അതിാല്‍ നീ അവനെയല്ലാതെ ആരാധിക്കരുത് അവാനോടെല്ലാതെ പ്രാര്‍ത്ഥിക്കരുത് അവാനോടെല്ലാതെ സഹായമര്‍ത്ഥിക്കരുത്. നല്‍കാനും തടയാനും ഉപകാരോപദ്രവങ്ങള്‍ ചെയ്യാും അവനല്ലാതെയാരുമില്ല, അവനല്ലാതെ ആരാധ്യനില്ല, അവനിലാണ് ഭരമെല്പ്പിക്കേണ്ടത് ,അവനിലെക്കാണ് മടക്കവും ''. (അല്‍ അംറു ബിന്‍ ഇത്തിബാഅ്-36-47).

നോക്കുക, എത്ര വ്യക്തമായാണ് ഇമാം സുയൂതി ഈ സമുദായത്തെ പഠിപ്പിച്ചത്.
ഈ ലോകത്തിനു ദീന്‍ പഠിപ്പിക്കാന്‍ വേണ്ടി അല്ലാഹു നിയോഗിച്ച പ്രവാചകന്മാര്‍ മുഴുവന്‍ പ്രാര്‍ത്ഥിച്ചത് അല്ലാഹുവിനോട് മാത്രമായിരുന്നു. പ്രയാസങ്ങളും ബുദ്ധിമുട്ടുകളും വന്നപ്പോള്‍ അവര്‍ തേടിയത് അല്ലാഹുവിനോട് മാത്രമായിരുന്നു.വിശുദ്ധ ഖുര്‍ആന്‍ നിരവധി സ്ഥലങ്ങളില്‍ അവരുടെ തേട്ടങ്ങള്‍ ഉദ്ധരിക്കുന്നുണ്ട്, എല്ലാം അല്ലാഹുവിനോട് മാത്രം. മാത്രവുമല്ല അല്ലാഹു അല്ലാത്തവരോട് തേടുന്നതിനെ ശക്തമായി തന്നെ ഖുര്‍ആന്‍ തടയുന്നുമുണ്ട് .
അല്ലാഹു പറയുന്നു:
وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ
"നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു നിങ്ങള്‍ എന്നോടു പ്രാര്‍ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‌കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവർ ആരോ അവര്‍ വഴിയെ നിന്ദ്യരായ നിലയില്‍ നരകത്തില്‍ പ്രവേശിക്കുന്നതാണ് തീര്ച്ച". (മുഅ്‌മിന്‍ 60).
വീണ്ടും കാണുക.
إِنَّ الَّذِينَ تَدْعُونَ مِن دُونِ اللَّـهِ عِبَادٌ أَمْثَالُكُمْ ۖ فَادْعُوهُمْ فَلْيَسْتَجِيبُوا لَكُمْ إِن كُنتُمْ صَادِقِينَ
""തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്ത്ഥിച്ചുകൊണ്ടിരിക്കുന് നവരെല്ലാം നിങ്ങളെപ്പോലെയുള്ള ദാസന്‍മാര്‍ മാത്രമാണ്. എന്നാല്‍ അവരെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കൂ; അവര്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കട്ടെ; നിങ്ങള്‍ സത്യവാദികളാണെങ്കില്‍." (7:194).
നാം നമസ്കാരത്തിൽ നിത്യവും പതിനേഴു തവണ ഓതുന്ന അൽ ഫാത്തിഹ സൂറത്തിൽ നാം പറയുന്നതെന്താണ്?
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ”നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുകയും നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു.”
ഇത് ഭാഷയില്‍ വിളിച്ചാലും , ഏത് സ്ഥലത്ത് നിന്ന് വിളിച്ചാലും , ഏത് സമയത്ത് വിളിച്ചാലും ഉത്തരം നല്‍കുന്നവര്‍ റബ്ബ് മാത്രമാണ്. ആ വിശേഷണം അല്ലാഹു അല്ലാത്ത ആര്‍ക്കു നല്‍കിയാലും അത് അല്ലാഹുവില്‍ പങ്ക് ചേര്‍ക്കലാകുന്നു. അവനില്‍ പങ്കു ചെര്‍ക്കലാകട്ടെ ഒരിക്കലും അവന്‍ പൊറുക്കുകയും ഇല്ല, എത്രയധികം നമസ്കരങ്ങളും സകാതുകളും നോമ്പുകളും അവന്‍ അനുഷ്ടിചാലും ശരി..!
അള്ളാഹു പറയുന്നു
إِنَّ اللَّـهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ ۚ وَمَن يُشْرِكْ بِاللَّـهِ فَقَدِ افْتَرَىٰ إِثْمًا عَظِيمًا
"തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്." (നിസാ:48)
"തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്."
അത് പോലെ ഖബര്‍ കേട്ടിപ്പോക്കലും അതിന്മേല്‍ സിമഞ്ഞിടലും മറ്റുമൊക്കെ കടുത്ത അനാചാരത്തില്‍ പെട്ടതാണ്.
നിരവധി തെളിവുകള്‍ ഹദീസുകളില്‍ നമുക്ക് കാണാവുന്നതാണ്.
عَنْ جَابِرٍ، قَالَ:نَهَى رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنْ يُجَصَّصَ الْقَبْرُ، وَأَنْ يُقْعَدَ عَلَيْهِ، وَأَنْ يُبْنَى عَلَيْهِ
ജാബിര്‍(റ) പറയുന്നു: ഖബ്‌റുകള്‍ കുമ്മായമിടുക, അതിന്മേല്‍ വല്ലതും നിര്‍മിക്കുക എന്നിവ നബി(സ) നിരോധിച്ചിരിക്കുന്നു.'' (സ്വഹീഹ് മുസ്‌ലിം),
عَنْ أَبِي الْهَيَّاجِ الْأَسَدِيِّ ، قَالَ : قَالَ لِي عَلِيُّ بْنُ أَبِي طَالِبٍ : " أَلَا أَبْعَثُكَ عَلَى مَا بَعَثَنِي عَلَيْهِ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ؟ أَنْ لَا تَدَعَ تِمْثَالًا إِلَّا طَمَسْتَهُ ، وَلَا قَبْرًا مُشْرِفًا إِلَّا سَوَّيْتَهُ "
അബുൽ ഹയ്യാജ് (റ) നിവേദനം: അലി (റ) എന്നോട് പറഞ്ഞു: ‘ഞാൻ നിന്നെ നബി(സ) എന്നെ നിയോഗിച്ച അതേ സംഗതികൾക്കുവേണ്ടി നിയോഗിക്കുന്നു. നീ ഒറ്റ പ്രതിമയും നശിപ്പിക്കാതെ വിടരുത്. ഉയർത്തപ്പെട്ട ഒരു ഖബറും നിരപ്പാക്കാതെയും വിടരുത്.‘ (സ്വഹീഹ് മുസ്ലിം ഹദീസ് നമ്പർ:969).
ഈ ഹദീസിന്റെ വ്യാഖ്യാനത്തിൽ ഇമാം നവവി(റ) എഴുതുന്നു:
أَنَّ السُّنَّةَ أَنَّ الْقَبْرَ لَا يُرْفَعُ عَلَى الْأَرْضِ رَفْعًا كَثِيرًا وَلَا يُسَنَّمُ بَلْ يُرْفَعُ نَحْوَ شِبْرٍ وَيُسَطَّحُ وَهَذَا مَذْهَبُ الشَّافِعِيِّ وَمَنْ وَافَقَهُ “നിശ്ചയം സുന്നത്ത്, ഖബർ ഭൂമിയിൽ നിന്നും കൂടുതലായി ഉയർത്തരുത് എന്നും മുകൾഭാഗം കൂനയ്ക്കാൻ പാടില്ല എന്നും ഈ ഹദീസിലുണ്ട്. എന്നാൽ ഏകദേശം ഒരു ചാൺ ഉയർത്തുകയും മുകൾഭാഗം പരത്തുകയും ചെയ്യണം. ഇതാണ് ഇമാം ശാഫി ഈ (റ) യുടേയും അദ്ദേഹത്തെ പിൻപറ്റിയവരുടേയും അഭിപ്രായം” (ശറഹ് മുസ്ലിം 4/42).
റസൂല്‍ (സ)വിന്റെ കാലം മുതല്‍ ഉത്തമ തലമുറകളിലെ മഹാന്മാരായ ആളുകള്‍ ചെയ്തതും അങ്ങനെയായിരുന്നു. ഇന്ന് ഹജ്ജിനോ ഉമ്രക്കോ പോകുന്ന ഏതൊരു സാധാരണക്കാരനും മഹാന്മാരായ സഹാബിമാരെ മറവു ചെയ്ത മക്കയിലെ മഖ്‌ബറത്തു മുഅല്ലയും മദീനയിലെ ബഖീഉമൊക്കെ കണ്ടാല്‍ അവയൊന്നും നമ്മുടെ നാടുകളില്‍ ഉള്ളത് പോലെ ഉയര്തപ്പെട്ടിട്ടില്ല എന്ന സത്യം മനസ്സിലാക്കാം.
റസൂല്‍ (സ ) കല്‍പ്പനയെ പിന്തുടര്‍ന്ന് കൊണ്ട് കെട്ടിപ്പൊക്കിയ ഖബറുകള്‍ പൊളിക്കുവാന്‍ ആണ് ഇമാമുകള്‍ കല്‍പ്പിച്ചതും. ഇമാം ഷാഫി പറയുന്നു
وقد رأيت من الولاة من يهدم بمكةما يبنى فيها فلم أر الفقهاء يعيبون ذلك
": ‘മക്കയിലെ ഇമാമീങ്ങൾ ഖബറിന്മേൽ നിർമ്മിക്കപ്പെട്ടവയെല്ലാം പൊളിച്ചു കളയാൻ കല്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്,എന്നാല്‍ പണ്ഡിതന്മാരില്‍ ആരും തന്നെ അതിനെ വിമര്‍ശിക്കുന്നതായി ഞാന്‍ കണ്ടിട്ടില്ല.’(അല്‍ ഉമ്മു ).
ഇന്ന് നമ്മുടെ നാടുകളില്‍ നടക്കുന്ന ഉറൂസുകള്‍ പരിശോദിക്കുക .. എവിടെ നിന്നാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃക...? നടത്തുന്നവര്‍ പോലും ഇതിന്നൊക്കെ റസൂല്‍(സ)യുടെയോ സഹാബതിന്റെയോ മാതൃക ഉള്ളതായി പറഞ്ഞതായി കണ്ടില്ല..
നബി (സ) പറഞ്ഞു:
عَنْ أمِّ المُؤمِنينَ أمِّ عبْدِ اللهِ عائشةَ -رَضِي اللهُ عَنْهَا- قالَتْ: قالَ رسولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ((مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ))
നമ്മുടെ ഈ കാര്യത്തിൽ (മതത്തിൽ) ആരെങ്കിലും പുതുതായി എന്തെങ്കിലും കൂട്ടി ചേർത്താൽ അത് തള്ളപ്പെടേണ്ടതാണു. ( ബുഖാരി, മുസ്ലിം).
طريقة في الدين مخترعة ، تضاهي الشرعية يقصد بالسلوك عليها المبالغة في التعبد لله سبحانه .
"അല്ലാഹുവിന്റെ പൊരുത്തവും സാമീപ്യവും ആഗ്രഹിച്ച്, അവന്റെ നിയമത്തെ അനുകരിച്ച് സമാനമായ വിശ്വാസങ്ങളോ, കർമ്മങ്ങളോ വ്യക്തമായ പ്രമാണങ്ങളുടെ അഭാവത്തിൽ യാതൊരടിസ്ഥാനവുമില്ലാതെ പുതുതായുണ്ടാക്കുന്നതിനെ ശറഇൽ ബിദ്‌അത്ത് എന്ന് പറയാം"( ഇഅതിസ്വാം 1:37).
ഇല്ല സഹോദരാ യാതൊരു പ്രമാണവും ഇതില്‍ ഇല്ല..അതിനാല്‍ ഇത് തികഞ്ഞ വഴികെടാണ്..അവിടെ കിടക്കുന്ന മഹത്തുക്കളെ അപമാനിക്കല്‍ തന്നെയാണ്..
നാല് ഖുലഫാക്കളടക്കം സ്വര്‍ഗ്ഗത്തിലാണെന്ന് ഉറപ്പുള്ള സ്വഹാബിമാര്‍ മറ്റു സ്വഹാബാക്കളുടേയും താബിഉകളുടേയും ജീവിതകാലത്ത് വഫാത്തായിപ്പോയിട്ടുണ്ടല്ലോ? അവരുടെയൊന്നും ഉറൂസ് എന്ത് കൊണ്ട് ആ കാലത്ത് ഉണ്ടായിരുന്ന മറ്റു സ്വഹാബിമാര്‍ ആക്ഹോഷിച്ചില്ല..ലോകത്തിന്റെ നേതാവ് റസൂല്‍ (സ)വഫാതയത്തിനു ശേഷം അല്ലെ ഖലീഫമാര്‍ ഭരണം നടത്തിയത്..എന്തെ അവരാരും തന്നെ ഏറ്റവും പരിശുദ്ധനായ റസൂല്‍ ആയ മുത്ത് നബിയുടെ പേരില്‍ ഒരു ആണ്ടു നേര്‍ച്ചയോ ഉറൂസോ നടത്തിയില്ല..ഏതൊരു മുസ്ലിമും നെഞ്ചില്‍ കൈ വെച്ച് ആലോജിക്കെണ്ടാതാണ്..
പ്രിയ സഹോദരാ..ദീനില്‍ പുതുതായി കടത്തിക്കൂടുക എന്നത് നാളെ പരലോകത്ത് ദാഹിച്ചു വലയുമ്പോള്‍ നമുക്ക് നമ്മുടെ നേതാവായ മുത്ത് റസൂല്‍ (സ) വിന്റെ കയ്യില്‍ നിന്ന് ലഭിക്കേണ്ട ഹൌദുല്‍ കൌസര്‍ പോലും തടയുന്ന നീചമായ പ്രവര്‍ത്തനമാണ്..നബി(സ) പറഞ്ഞു:
" أَنَا فَرَطُكُمْ ( أي : سابقكم ) عَلَى الْحَوْضِ مَنْ وَرَدَ شَرِبَ وَمَنْ شَرِبَ لَمْ يَظْمَأْ أَبَدًا وَلَيَرِدَنَّ عَلَيَّ أَقْوَامٌ أَعْرِفُهُمْ وَيَعْرِفُونِي ثُمَّ يُحَالُ بَيْنِي وَبَيْنَهُمْ " قَالَ أَبُو حَازِمٍ فَسَمِعَ النُّعْمَانُ بْنُ أَبِي عَيَّاشٍ وَأَنَا أُحَدِّثُهُمْ هَذَا الْحَدِيثَ فَقَالَ هَكَذَا سَمِعْتَ سَهْلا يَقُولُ قَالَ فَقُلْتُ نَعَمْ قَالَ وَأَنَا أَشْهَدُ عَلَى أَبِي سَعِيدٍ الْخُدْرِيِّ لَسَمِعْتُهُ يَزِيدُ فَيَقُول [ أي النبي صلى الله عليه وسلم ُ ] : " إِنَّهُمْ مِنِّي" فَيُقَالُ : إِنَّكَ لا تَدْرِي مَا عَمِلُوا بَعْدَكَ . فَأَقُولُ : "سُحْقًا سُحْقًا لِمَنْ بَدَّلَ بَعْدِي
"ഞാന്‍ (വിചാരണാവേളയില്‍) ഹൗളുല്‍കൗസറിനടുത്ത് നിങ്ങളുടെ മുമ്പെത്തുന്നതാണ്. എന്റെ അരികെ വന്നവര്‍ അതില്‍ നിന്ന് കുടിക്കും. അതില്‍നിന്ന് കുടിച്ചവര്‍ക്ക് പിന്നെ ഒരിക്കലും ദാഹിക്കുകയില്ല. ചില ആളുകള്‍ എന്റെ അടുത്ത് ഹൗളിങ്കല്‍ വരും. അവരെ ഞാന്‍ അറിയും. അവര്‍ എന്നെയും അറിയും. പിന്നെ എന്റെയും അവരുടെയും ഇടയില്‍ മറ ഇടപ്പെടുന്നതാണ്. അപ്പോള്‍ ഞാന്‍ വിളിച്ചു പറയും: അവര്‍ എന്നില്‍ (എന്റെ സമുദായത്തല്‍) പെട്ടവരാണല്ലോ. അന്നേരം പറയപ്പെടും: താങ്കള്‍ക്ക് ശേഷം അവര്‍ (മതത്തില്‍) പുതുതായുണ്ടാക്കിയത് താങ്കള്‍ അറിയില്ല. തല്‍സമയം ഞാന്‍ പറയും: എന്റെ ശേഷം മതത്തെ (ബിദ്അത്തുകളുണ്ടാക്കി) വ്യതിയാനപ്പെടുത്തിയവര്‍ ദൂരോപ്പോകൂ! ദൂരെപ്പോകൂ!! (സ്വഹീഹുല്‍ ബുഖാരി. ഹദീസ് നമ്പര്‍: 7583,7584, 7050,7051, സ്വഹീഹ് മുസ്ലിം, ഹദീസ് നമ്പര്‍: 1718)
എത്ര മാത്രം ഗുരുതരമാണ് വിഷയം...! അതിനാല്‍ നാം നമ്മുടെ പ്രവാചകന്‍ (സ) പഠിപ്പിച്ച ഉപദേശം നെഞ്ചോടു ചേര്‍ക്കേണ്ടതുണ്ട്..”നബി(സ) പറഞ്ഞു:
فَإِنَّهُ مَنْ يَعِشْ مِنْكُمْ بَعْدِي فَسَيَرَى اخْتِلَافًا كَثِيرًا فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الْمَهْدِيِّينَ الرَّاشِدِينَ تَمَسَّكُوا بِهَا وَعَضُّوا عَلَيْهَا بِالنَّوَاجِذِ وَإِيَّاكُمْ وَمُحْدَثَاتِ الْأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلَالَةٌ

എനിക്കുശേഷം നിങ്ങളില്‍ നിന്ന് ജീവിച്ചിരിക്കുന്നവര്‍ക്ക് ധാരാളം അഭിപ്രായവ്യത്യാസങ്ങള്‍ കാണാന്‍ കഴിയും. അപ്പോള്‍ എന്റെ ചര്യയും, സദ്‌വൃത്തരും വിവേകികളുമായ ഖലീഫമാരുടെ ചര്യയും നിങ്ങള്‍ പിന്തുടരുക. അണപ്പല്ലുകള്‍ കൊണ്ട് നിങ്ങളവ കടിച്ചു പിടിക്കുകയും ചെയ്യുവീന്‍. (കാരണം, മതത്തില്‍) പുതുതായി നിര്‍മിക്കപ്പെട്ട എല്ലാ കാര്യങ്ങളും അനാചാരമാണ്. എല്ലാ അനാചാരങ്ങളും വഴികേടുമാണ്.” (അബൂദാവൂദ്. ഹദീസ് നമ്പര്‍: 4607, തിര്‍മുദി: 2676, ഇബ്‌നുമാജ: 42)
അതിനാല്‍ നമ്മുടെ എല്ലാ തേട്ടവും അല്ലാഹുവിനോട് മാത്രമാകുക , സഹായത് തെട്ടവും , നേര്‍ച്ചയും, സത്യം ചെയ്യലും എല്ലാം അവന്റെ പേരില്‍ മാത്രമാക്കുക..മരണത്തെ കുറിച്ച് ഓര്‍ക്കുവാന്‍ വേണ്ടി ഇസ്ലാം പഠിപ്പിച്ച ഖബര്‍ സന്ദര്‍ശനത്തെ മറ്റു ലക്ഷ്യങ്ങള്‍ക്കായി അട്ടിമറിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കുക.
കൂടുതല്‍ പഠിക്കുവാന്‍ ശ്രമിക്കുക..അറിയുക ഇത് ഏതെങ്കിലും സന്ഖടനയില്‍ ആളെ ചേര്‍ക്കാനോ മറെതെങ്കിലും ഭൌതിക നെട്ടത്തിനോ അല്ല..നമ്മുടെ പരലോക വിജയത്തിന് വേണ്ടി മാത്രമാണ്.അള്ളാഹു അനുഗ്രഹിക്കട്ടെ. ..
എഴുതിയത് :ഫലാഹുദ്ധീന്‍ ബ്ന്‍ അബ്ദുസ്സലാം .

No comments:
Post a Comment