
ഓരോ ഭര്‍ത്താവും ഭാര്യയും അറിഞ്ഞിരിക്കേണ്ട ഏതാനും ചില ആയത്തുകളും ഹദീസുകളും ആണ് താഴെ നല്‍കിയത്. കൂടെ കുടുംബ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് പണ്ഡിതന്മാര് നല്കിയ പരിഹാരവും ചേര്‍ത്തിരിക്കുന്നു.
1.
وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ
"നിങ്ങള്‍ക്ക് ശാന്തിയടയുവാന് നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്കായി ഇണകളെ സൃഷ്ടിച്ചതും നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കിയതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. തീര്‍ച്ചയായും അതിലെല്ലാം ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്."[30:21]
2.
هُوَ الَّذِي خَلَقَكُم مِّن نَّفْسٍ وَاحِدَةٍ وَجَعَلَ مِنْهَا زَوْجَهَا لِيَسْكُنَ إِلَيْهَا ۖ فَلَمَّا تَغَشَّاهَا حَمَلَتْ حَمْلًا خَفِيفًا فَمَرَّتْ بِهِ ۖ فَلَمَّا أَثْقَلَت دَّعَوَا اللَّـهَ رَبَّهُمَا لَئِنْ آتَيْتَنَا صَالِحًا لَّنَكُونَنَّ مِنَ الشَّاكِرِينَ.
"ഒരൊറ്റ ശരീരത്തില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചവനും (നിങ്ങള്‍) സമാധനമടയുവാന് വേണ്ടി അതില്‍ നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചവനുമാണവന്‍. അങ്ങനെ അവന് അവളെ പ്രാപിച്ചപ്പോള്‍ അവള് ലഘുവായ ഒരു (ഗര്‍ഭ) ഭാരം വഹിച്ചു. എന്നിട്ട് അവളതുമായി നടന്നു. തുടര്‍ന്ന് അവള്‍ക്ക് ഭാരം കൂടിയപ്പോള്‍ അവര്‍ ഇരുവരും അവരുടെ രക്ഷിതാവായ അല്ലാഹുവോട് പ്രാര്‍ത്ഥിച്ചു. ഞങ്ങള്‍ക്കു നീ ഒരു നല്ല സന്താനത്തെ തരികയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കും." [7:189]
3.
وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ ۚ وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ ۗ وَاللَّـهُ عَزِيزٌ حَكِيمٌ
"(സ്ത്രീകള്‍ക്ക് ഭര്ത്താക്കന്മാരോട്) കടമകളുള്ളതുപോലെതന്നെ അവര്‍ക്ക് (ഭര്‍ത്താവിന്റെ മേല്‍) അവകാശങ്ങളുമുണ്ട്. എന്നാല്‍ പുരുഷന്മാര്ക്ക് അവരെക്കാള്‍ ഉപരി ഒരു പദവിയുണ്ട്. അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു."[2:228]
4.
الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ اللَّـهُ بَعْضَهُمْ عَلَىٰ بَعْضٍ وَبِمَا أَنفَقُوا مِنْ أَمْوَالِهِمْ ۚ فَالصَّالِحَاتُ قَانِتَاتٌ حَافِظَاتٌ لِّلْغَيْبِ بِمَا حَفِظَ اللَّـهُ ۚ
"പുരുഷന്മാര് സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറു വിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ് നല്‍കിയത് കൊണ്ടും, (പുരുഷന്മാര്) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്. അതിനാല്‍ നല്ലവരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ച പ്രകാരം (പുരുഷന്മാരുടെ) അഭാവത്തില്‍ (സംരക്ഷിക്കേണ്ടതെല്ലാം) സംരക്ഷിക്കുന്നവരുമാണ്."[4:34]
5.
عَنْ أَبِي هُرَيْرَةَ – أيضاً - قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( لَا يَفْرَكْ مُؤْمِنٌ مُؤْمِنَةً إِنْ كَرِهَ مِنْهَا خُلُقًا رَضِيَ مِنْهَا آخَرَ - أَوْ قَالَ : غَيْرَهُ - ) . رواه مسلم ( 1469 )
നബി(صلى الله عليه وسلم) പറഞ്ഞു:“ഒരു വിശ്വാസി വിശ്വാസിനിയെ വെറുക്കരുത്. അവളില്‍ നിന്ന് ഒരു സ്വഭാവത്തെ അവന് വെറുക്കുന്നുവെങ്കില്‍ മറ്റൊരു സ്വഭാവത്തെ അവന് തൃപ്തിപ്പെടുന്നു” (മുസ്ലിം).
6.
عن حكيم بن معاوية القشيري عن أبيه قال : ( قُلْتُ : يَا رَسُولَ اللَّهِ ! مَا حَقُّ زَوْجَةِ أَحَدِنَا عَلَيْهِ ؟ قَالَ : أَنْ تُطْعِمَهَا إِذَا طَعِمْتَ ، وَتَكْسُوَهَا إِذَا اكْتَسَيْتَ ، أَوْ اكْتَسَبْتَ ، وَلَا تَضْرِبْ الْوَجْهَ ، وَلَا تُقَبِّحْ ، وَلَا تَهْجُرْ إِلَّا فِي الْبَيْتِ ) رواه أبو داود (2142)
നബി(صلى الله عليه وسلم) പറഞ്ഞു: “നീ ഭക്ഷിച്ചാല്‍ അവളെയും ഭക്ഷിപ്പിക്കുക, നീ വസ്ത്രം ധരിക്കുമ്പോള്‍ അവളെയും ധരിപ്പിക്കുക. മുഖത്തടിക്കരുത്. അവളെ ദുഷിച്ചു പറയരുത്. വീട്ടിലല്ലാതെ അവളെ അകറ്റി നിര്‍ത്തുകയും അരുത്”
7.
عَنْ عَائِشَةَ رضي الله عنها قَالَتْ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : (خَيْرُكُمْ خَيْرُكُمْ لِأَهْلِهِ وَأَنَا خَيْرُكُمْ لِأَهْلِي) رواه الترمذي (3895) وصححه الألباني في "السلسلة الصحيحة" (1174)
നബി(صلى الله عليه وسلم) പറഞ്ഞു: നിങ്ങളില്‍ ഏറ്റവും ഉത്തമന് തങ്ങളുടെ ഭാര്യമാരോട് നന്നായി പെരുമാരുന്നവന്‍ ആകുന്നു. (തിര്‍മുദി , അഹമദ് )
8.
عَنْ أَبِي هُرَيْرَةَ قَالَ : قِيلَ لِرَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَيُّ النِّسَاءِ خَيْرٌ ؟ قَالَ : الَّتِي تَسُرُّهُ إِذَا نَظَرَ ، وَتُطِيعُهُ إِذَا أَمَرَ ، وَلَا تُخَالِفُهُ فِي نَفْسِهَا وَمَالِهَا بِمَا يَكْرَهُ .
رواه النسائي ( 3131 ) ، وصححه الألباني في " صحيح النسائي
അബൂഹുറൈറ റളിയല്ലാഹു അന്ഹുവില് നിന്ന്: അദ്ദേഹം പറഞ്ഞു: നല്ല സ്ത്രീകള്‍ ആരാണെന്ന് നബി സല്ലല്ലാഹു അലൈഹി വസല്ലമയോട് ചോദിക്കപ്പെട്ടു. അപ്പോള്‍ നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു: "ഭര്‍ത്താവ് നോക്കിയാല്‍ അദ്ദേഹത്തെ സന്തോഷിപ്പിക്കുകയും കല്പിച്ചാല് അനുസരിക്കുകയും ചെയ്യുകയും തന്റെ ശരീരത്തിലും ധനത്തിലും (ഒരിക്കലും ഭര്‍ത്താവിന്) ഇഷ്ടപ്പെടാത്തത് ചെയ്തുകൊണ്ട് അദ്ദേഹത്തോട് എതിരാവാതിരിക്കുകയും ചെയ്യുന്നവളാണ് നല്ല സ്ത്രീ."
9.
قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ ، لَا تُؤَدِّي الْمَرْأَةُ حَقَّ رَبِّهَا حَتَّى تُؤَدِّيَ حَقَّ زَوْجِهَا ، وَلَوْ سَأَلَهَا نَفْسَهَا وَهِيَ عَلَى قَتَبٍ لَمْ تَمْنَعْهُ ) .
ابن ماجة ، وصححه الألباني في "صحيح ابن ماجة
"മുഹമ്മദിന്റെ മനസ്സ് ആരുടെ കയ്യിലാണോ അവന് തന്നെയാണെ സത്യം! തന്റെ ഭര്‍ത്താവിനോടുള്ള ബാധ്യത നിര്‍വ്വഹിക്കുന്നതുവരെ ഒരു സ്ത്രീ തന്റെ റബ്ബിനോടുള്ള ബാധ്യത നിര്‍വ്വഹിക്കേണ്ടതില്ല ."(ഇബ്നു മാജ, അഹ്മദ് )
10.
عن الحصين بن محصن –رضي الله عنه- أن عمة له أتت النبي –صلى الله عليه وسلم- في حاجة ففرغت من حاجتها فقال لها النبي –صلى الله عليه وسلم-: ( أذات زوج أنت؟ ) قالت: نعم، قال ( كيف أنت له ؟ ) قالت : ما آلوه إلا ما عجزت عنه، قال: ( فانظري أين أنت منه، فإنما هو جنتك ونارك ) [حسن. رواه أحمد]
ഒരു സ്ത്രീ നബിصلى الله عليه وسلمയുടെ അടുക്കല്‍ ഒരാവശ്യത്തിന് വന്നു, പിന്നീട് ആവശ്യം ഒഴിവായപ്പോള്‍ നബിصلى الله عليه وسلم അവളോട് ചോദിച്ചു : നിനക്ക്അ ഭര്ത്താവ്പ്പോ ഉണ്ടോ അവള് പറഞ്ഞു: അതെ, നബിصلى الله عليه وسلم ചോദിച്ചു: നീ അദ്ധേഹതോട് എങ്ങനെ .? അവള് പറഞ്ഞു : ഭര്‍ത്താവിനെ അനുസരിക്കുന്നതിലും അദ്ദേഹത്തിന് സേവനമനുഷ്ഠിക്കുന്നതിലും ഞാന്‍ യാതൊരു കുറവും വരുത്താറില്ല. ഞാന്‍ അശക്തയായതൊഴികെ. അപ്പോള്‍ നബി സല്ലല്ലാഹു അലൈഹി വസല്ലം അവരോട് പറഞ്ഞു:
"നീ അദ്ദേഹത്തോട് എങ്ങിനെയാണ് പെരുമാറുന്നതെന്ന് ആലോചിച്ചുകൊള്ളുക. തീര്‍ച്ചയായും അദ്ദേഹമാണ് നിന്റെ സ്വര്‍ഗ്ഗവും നരകവും."(നസാഈ , അഹ്മദ്)
11.
عن أبي هريرة قال : قال النبي صلى الله عليه وسلم: " إذا صلت المرأة خمسها و صامت شهرها و حصنت فرجها و أطاعت زوجها قيل لها : ادخلي الجنة من أي أبواب الجنة شئت " وصححه الألباني في صحيح الجامع برقم 660
നബി(صلى الله عليه وسلم) പറഞ്ഞു: "സ്ത്രീ അഞ്ചുനേരം നമസ്കരിക്കുകയും മാസ-നോമ്പനുഷ്ടിക്കുകയും ഗുഹ്യസ്ഥാനം സൂക്ഷിക്കുകയും ഭര്‍ത്താവിനെ അനുസരിക്കുകയും ചെയ്താല്‍ അവളോട് പറയപ്പെടും: സ്വര്ഗ്ഗവാതിലുകളില് നീ ഉദ്ദേശിച്ചത്തിലൂടെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചുകൊള്ളുക."(ഇബ്നു ഹിബ്ബാന്‍)
12.
عن أبي هريرة رضي الله عنه قال : قال رسول الله صلى الله عليه وسلم : ( إذا دعا الرجل امرأته إلى فراشه فأبت فبات غضبان عليها لعنتها الملائكة حتى تصبح ) روى البخاري (3237) ومسلم (1436
നബി(صلى الله عليه وسلم) പറഞ്ഞു: "ഒരു പുരുഷന് തന്റെ ഭാര്യയെ (ലൈഗീകതക്കായി) കിടപ്പറയിലേക്ക് വിളിക്കുകയും എന്നിട്ടവള് വിസമ്മതിക്കുകയും അങ്ങനെ അയാള്‍ അവളോട് കോപിച്ച് രാത്രി കഴിച്ചുകൂട്ടുകയും ചെയ്താല്‍ പ്രഭാതമാകും വരെയും മലക്കുകള്‍ അവളെ ശപിച്ചുകൊണ്ടിരിക്കും"(ബുഖാരി മുസ്ലിം)
13.
عَنْ مُعَاذِ بْنِ جَبَلٍ ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ : ( لَا تُؤْذِي امْرَأَةٌ زَوْجَهَا فِي الدُّنْيَا إِلَّا قَالَتْ زَوْجَتُهُ مِنَ الْحُورِ الْعِينِ : لَا تُؤْذِيهِ قَاتَلَكِ اللهُ ؛ فَإِنَّمَا هُوَ عِنْدَكِ دَخِيلٌ يُوشِكُ أَنْ يُفَارِقَكِ إِلَيْنَا ) .روى الإمام أحمد (22101) ، والترمذي (1174) ، وابن ماجة (2014)
നബി(صلى الله عليه وسلم) പറഞ്ഞു: ഒരു സ്ത്രീ ഭര്‍ത്താവിനെ ബുധിമുട്ടിക്കുംബോഴൊക്കെ സ്വര്‍ഗീയ സ്ത്രീകള്‍ പറയും :നീ അവനെ ബുദ്ധി മുട്ടിക്കരുത്, അള്ളാഹു നിന്നെ കൊല്ലട്ടെ, അവന് നിന്റെയടുക്കള് അഥിതിയാണ്, അവന് ഞങ്ങളുടെ അടുക്കല്‍ വരാറായി (തിര്‍മുദി , ഇബ്നു മാജ).
14.
عن النبي صلى الله عليه وسلم أنه قال :( أَلَاْ أُخْبِرُكُم بِرِجَالِكُم فِي الجَنَّةِ ؟ النَّبِي فِي الجَنَّةِ ، وَالصِّدِّيقُ فِي الجَنَّةِ ، وَالشَّهِيدُ فِي الجَنَّةِ ، وَالمَوْلُودُ فِي الجَنَّةِ ، وَالرَّجُلُ يَزُورُ أَخَاهُ فِي نَاحِيَةِ المِصْرِ - لَاْ يَزُورُهُ إِلَّا لِلَّهِ - فِي الجَنَّةِ .أَلَاْ أُخبِرُكُم بِنِسَائِكُم فِي الجَنَّةِ ؟!
كُلُّ وَدُودٍ وَلُودٍ ، إِذَا غَضِبَت أَو أُسِيءَ إِلَيهَا أَو غَضِبَ زَوجُهَا ، قَالَت : هَذِه يَدِي فِي يَدِكَ ، لَاْ أَكْتَحِلُ بِغُمضٍ َحتَّى تَرضَى ) أخرجها النسائي في الكبرى (5/361) لسلسلة الصحيحة " (287، 3380)
നബി(صلى الله عليه وسلم) പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് സ്വര്‍ഗതിലുള്ള നിങ്ങളിലെ സ്ത്രീകളെ കുറിച്ച് അറിയിക്കട്ടെയോ , നന്നായി സ്നേഹിക്കുന്ന, ധാരാളം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കുന്നവള്, അവള് ദേഷ്യം പിടിച്ചാല്‍, അല്ലെങ്കില്‍ അവളിലേക്ക് മോശമായത് വന്നാല്‍ അതുമല്ലെങ്കില്‍ അവളുടെ ഭര്‍ത്താവ് അവളോട് ദേഷ്യം പിടിച്ചാല്‍ അവള് പറയും : ഇതാ എന്റെ കൈകള്‍ നിങ്ങളുടെ കൈകളിലാണ്, നിങ്ങള്‍ തൃപ്തിപ്പെടാതെ ഞാന്‍ ഉറങ്ങുകയില്ല.
(നസാഈ ,തബ്റാനി).
15.
عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : (رَحِمَ اللَّهُ رَجُلًا قَامَ مِنْ اللَّيْلِ فَصَلَّى وَأَيْقَظَ امْرَأَتَهُ ، فَإِنْ أَبَتْ نَضَحَ فِي وَجْهِهَا الْمَاءَ ، رَحِمَ اللَّهُ امْرَأَةً قَامَتْ مِنْ اللَّيْلِ فَصَلَّتْ وَأَيْقَظَتْ زَوْجَهَا فَإِنْ أَبَى نَضَحَتْ فِي وَجْهِهِ الْمَاءَ) روى أحمد (7404) وأبو داود (1308) والنسائي (1610) وابن ماجه (1336) والحديث صححه الألباني في صحيح أبي داود.
നബി(صلى الله عليه وسلم) പറഞ്ഞു: അള്ളാഹു പുരുഷനോട് കരുണ ചെയ്തിരിക്കുന്നു, അയാള്‍ രാത്രിയില്‍ എഴുന്നേല്ക്കുന്നു എന്നിട്ട് നമസ്കരിക്കുന്നു, കൂടാതെ തന്റെ ഭാര്യയെ എഴുന്നെല്‍പ്പിക്കുന്നു, അവളും നമസ്കരിക്കുന്നു, ഇനി അവള് (എഴുന്നേല്ക്കാന്) വിസമ്മിതിച്ചാല്‍ അവളുടെ മുഖത് വെള്ളം കുടയുന്നു, അത് പോലെ അള്ളാഹു പെണ്ണിനോട് കരുണ ചെയ്തിരിക്കുന്നു, അവള് രാത്രിയില്‍ എഴുന്നേല്ക്കുന്നു എന്നിട്ട് നമസ്കരിക്കുന്നു, കൂടാതെ തന്റെ ഭര്‍ത്താവിനെ എഴുന്നെല്‍പ്പിക്കുന്നു, അവനും നമസ്കരിക്കുന്നു, ഇനി അവന് (എഴുന്നേല്ക്കാന്) വിസമ്മിതിച്ചാല്‍ അവന്റെ മുഖത് വെള്ളം കുടയുന്നു.(അഹ്മദ്, ഇബ്നു മാജ, ഇബ്നു ഖുസൈമ)
ഉലമാക്കളുടെ ഉപദേശങ്ങള്‍
فإن الواجب على الزوجين جميعا أن يكون لديهما علم بما يترتب على هذا النكاح وما يترتب على المباشرة من أحكام شرعية حتى يكون تعاملهم بهذا النكاح على الوجه الشرعي؛
فمن ذلك: أنه يجب على كل الزوجين أن يعاشر صاحبه بالمعروف، لقول الله تعالى: "وَعَاشِرُوهُنَّ بِالْمَعْرُوفِ"، ولقوله: "وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ"، وإذا حصلت المعاشرة بين الزوجين بالمعروف فإن ذلك أبقى للمودة بينهما وأتم للنعمة، وكم من فراق حصل بسبب عدم المعاشرة بالمعروف، فإذا اتقى الله كل واحد منهما وعاشر الآخر بالمعروف وأعطاه حقه الواجب عليه حصل بذلك الخير والبركة، وإذا كثرة النزاعات بين الزوجين فإنك تجد أكثر أسبابها هو عدم المعاشرة بالمعروف، فالزوج يضرب زوجته على أتفه شيء، وهي تعانده وتخاصمه في أدنى شيء، لذلك يجب على كل من الزوجين أن يعاشر الآخر بالمعروف كما أمر الله تعالى بذلك.
"എല്ലാ ഭാര്യ-ഭാര്തക്കന്മാരിലും നിര്‍ബന്ധമായ കാര്യമാണ് നികാഹിനെ തുടര്‍ന്ന് ഉണ്ടാകുന്ന കാര്യങ്ങളില്‍ അറിവ് ഉണ്ടാകുക എന്നത്, അത് പോലെ ഈ നികാഹിലൂടെയുള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍ ശറഇല്‍ ഉള്ളത് പോലെ പെരുമാറാന്‍ ഉതകുന്ന തരത്തില്‍ ദീനിന്റെ നിയമങ്ങള്‍ അറിയലും നിരബ്ന്ധമാണ്.
അതില്‍ പെട്ടതാണ്, തന്റെ ഇണയോട് നല്ല രീതിയില്‍ പെരുമാറുന്നത് എല്ലാ ഭാര്യ-ഭര്‍ത്താവിനും മേല്‍ നിര്‍ബന്ധമാണ് എന്നത്. അള്ളാഹു പറഞ്ഞത് "അവരോട് നിങ്ങള്‍ മര്യാദയോടെ സഹവര്‍ത്തിക്കേണ്ടതുണ്ട്." എന്നാണു, അത് പോലെ അവന് പറഞ്ഞത് "സ്ത്രീകള്‍ക്ക് (ഭര്ത്താക്കന്മാരോട്) ബാധ്യതകള്‍ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്ക് അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്" എന്നാണു.
ദമ്പതികള്‍ക്കിടയില്‍ നല്ല പെരുമാറ്റം ഉണ്ടായാല്‍ അത് എന്നും നിലനില്‍ക്കുന്ന സ്നേഹവും പൂര്‍ണമായ അനുഗ്രഹവുമാണ്. എത്ര ഭിന്നതകളാണ് നല്ല പെരുമാറ്റം ഇല്ലാത്തതിനാല്‍ ഉണ്ടായത്.. അവരിലെ രണ്ടു പേരിലെ ഓരോ ആളും അല്ലാഹുവിനെ സൂക്ഷിച്ചാല്‍ മറ്റെയാളോട് നല്ല നിലയില്‍ പെരുമാറുകയും നിര്‍ബന്ധമായ അവകാശങ്ങള്‍ നല്‍കുകയും ചെയ്താല്‍ നന്മയും ബറകത്തും അത് ഉണ്ടാക്കും. ദമ്പതികള്‍ക്കിടയില്‍ അധിക തര്‍ക്കം ഉണ്ടായാല്‍ നിനക്ക് കാണാം അതിന്റെ ഭൂരിഭാഗം കാരണവും നല്ല പെരുമാറ്റത്തിന്റെ അഭാവമാണ്, നിസ്സാരമായതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ അടിക്കുന്നു, അവളാകട്ടെ നിസ്സാരമായ കാര്യങ്ങളുടെ മേല്‍ അവനോടു തര്‍ക്കിക്കുകയും തെറ്റുകയും ചെയ്യുന്നു അതിനാല്‍ എല്ലാ ഭാര്യ ഭര്ത്താക്കന്മാരുടെ മേലും അള്ളാഹു കല്‍പ്പിച്ചത് പോലെ നല്ല പെരുമാറ്റം വാജിബ് ആകുന്നു.."
(https://www.sahab.net/forums/index.php?app=forums&module=forums&controller=topic&id=89049)
2. ഷെയ്ഖ് ഇബ്നു ബാസ് رحمه الله പറയുന്നു :
ننصحهما بالحلم والرفق، والتواصي بالحق والصبر، وعدم النـزاع، وعدم الطلاق، نوصي الجميع بالتعاون على الخير والتواصي بالخير وعدم المنازعة، نوصي المرأة بالسمع والطاعة لزوجها في المعروف، ونوصي الزوج بالصبر والحلم، وعدم العجلة في الطلاق، أو الضرب أو السب، كل واحد منهما عليه أن يتحمل، ويستعمل الرفق في كل أموره، لقوله صلى الله عليه وسلم: (إن الرفق لا يكون في شيء إلا زانه، ولا ينـزع من شيء إلا شانه). ولأن هذا العمل داخل في قوله تعالى: وَعَاشِرُوهُنَّ بِالْمَعْرُوفِ [(19) سورة النساء]. وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ [(228) سورة البقرة]. فالمشاجرة الدائمة والنـزاع من أسباب الطلاق، وهكذا السب والشتم. فالواجب على كل منهما حفظ اللسان عما لا ينبغي، وحفظ الجوارح عما لا ينبغي، والرفق في الأمور، والحلم والصبر.
"അവര്‍ രണ്ടു പേരോടും പക്വതയും സൌമ്യതയും കൊണ്ട് നാം നസീഹത് ചെയ്യുന്നു. അത് പോലെ സത്യം കൊണ്ടും ക്ഷമ കൊണ്ടും പരസ്പരം ഉപദേശിക്കാനും, കലഹം ഒഴിവാക്കാനും തലാഖ് ഒഴിവാക്കാനും നാം നസീഹത് ചെയ്യുന്നു. മുഴുവന്‍ ആളുകളോടും നാം ഉപദേശിക്കുന്നത് നന്മയില് പരസ്പരം സഹകരിക്കാനും നന്മ കൊണ്ട് പരസ്പരം ഉപദേശിക്കാനും കലഹം ഒഴിവാക്കാനുമാണ്.
പെണ്ണിനോട് നാം ഉപദേശിക്കുന്നത് ഭര്‍ത്താവിനെ കേള്‍ക്കുവാനും നന്മയില് അനുസരിക്കാനുമാണ്. ഭര്ത്താക്കന്മാരോട് നാം നസീഹത് ചെയ്യുന്നത് ക്ഷമയും സഹനവും ആണ്.
അത് പോലെ തലാഖിലെക്കോ അടിക്കുന്നതിലെക്കോ ചീത്ത പറയുന്നതിലെക്കോ ദൃതി കാണിക്കരുത് . രണ്ടില്‍ ഓരോ ആളും സഹനം കാണിക്കണം, എല്ലാ കാര്യത്തിലും സൌമ്യത പ്രവര്‍ത്തിക്കണം,കാരണം നബി പറഞ്ഞത് " 'രിഫ്ഖ്' നല്ല സൗമ്യമായ സമീപനം ഏത് കാര്യത്തില്‍ ഉണ്ടോ അത് ഭംഗിയുള്ളതാകാതിരിക്കില്ല. അത് ഏതില്‍ നിന്നും ഒഴിവകുന്നുവോ അത് വികൃതമാകാതിരിക്കുകയുമില്ല".
അത് പോലെ ഈ (നല്ല )പ്രവര്‍ത്തനം അള്ളാഹു പറഞ്ഞ "അവരോട് നിങ്ങള്‍ മര്യാദയോടെ സഹവര്‍ത്തിക്കേണ്ടതുണ്ട്." എന്നതിലും "സ്ത്രീകള്‍ക്ക് (ഭര്ത്താക്കന്മാരോട്) ബാധ്യതകള്‍ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്ക് അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്" എന്നീ വചനങ്ങളില്‍ പെട്ടതാണ്. നിരന്തരമായ ഭിന്നതയും തര്‍ക്കവും തലാഖിന്റെ കാരണത്തില്‍ പെട്ടതാണ്.അത് പോലെയാണ് ചീത്ത പറയലും ആക്ഷേപിക്കലും.
രണ്ടില്‍ ഓരോ ആളും വേണ്ടാതത്തില് നിന്നും നാവിനെ സംരക്ഷിക്കണം, വേണ്ടതത്തില് നിന്നും അവയവങ്ങളെ സംരക്ഷിക്കണം, കാര്യങ്ങളില്‍ സൌമ്യതയും പക്വതയും ക്ഷമയും ഉണ്ടാക്കണം.."
(http://www.binbaz.org.sa/noor/8102).
ക്രോഡീകരണം : ഫലാഹുദ്ധീന്‍ ബ്ന് അബ്ദുസ്സലാം
www.majlisulilm.blogspot.com
جزاكم الله خيرا يا اخي فلاح
ReplyDelete