പരിശുദ്ധ മാസത്തില്‍ സന്തോഷിക്കൂ, പരിശുദ്ധി കൈവരിക്കൂ...





ഫലാഹുദ്ധീന്‍ ബ്ന്‍ അബ്ദുസ്സലാം 

ഒരിക്കല്‍ കൂടി പരിശുദ്ധ റമദാന്‍ നമ്മിലേക്ക് ആഗതമായിരിക്കുന്നു. സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ദിനങ്ങള്‍, പാപങ്ങള്‍ പൊറുക്കപ്പെടുന്ന, നരകത്തില്‍ നിന്ന് മോചിക്കപ്പെടുന്ന, മഹത്തായ മാസം..

ഈ വിശുദ്ധ മാസത്തിന്റെ വരവ് സന്തോഷ വാര്‍ത്തയായി അറിയിച്ചു കൊണ്ട് കാരുണ്യത്തിന്റെ പ്രവാചകന്‍ മുഹമ്മദ്‌ നബി (صلى الله عليه وسلم) യില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ഹദീസ് ഈ മാസത്തിന്റെ പവിത്രത വിളിച്ചു പറയുന്നതാണ്.

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ تَعَالَى عَنْهُ , قَالَ : فَإِنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُبَشِّرُ أَصْحَابَهُ وَيَقُولُ : " قَدْ جَاءَكُمْ شَهْرُ رَمَضَانَ ، شَهْرٌ مُبَارَكٌ قَدِ افْتَرَضَ اللَّهُ عَلَيْكُمْ صِيَامَهُ ، تُفْتَحُ فِيهِ أَبْوَابُ الْجَنَّةِ ، وَتُغْلَقُ فِيهِ أَبْوَابُ الْجَحِيمِ ، وَتُغَلُّ فِيهِ مَرَدَةُ الشَّيَاطِينِ ، وَفِيهِ لَيْلَةُ الْقَدْرِ خَيْرٌ مِنْ أَلْفِ شَهْرٍ

അബൂ ഹുറൈറ (رضي الله عنه)പറഞ്ഞു :
റസൂല്‍ (صلى الله عليه وسلم) അദ്ധേഹത്തിന്റെ സഹാബിമാര്‍ക്ക് സന്തോഷ വാര്‍ത്ത അറിയിച്ചു പറഞ്ഞു : തീര്‍ച്ചയായും നിങ്ങളില്‍ റമദാന്‍ മാസം വന്നിരിക്കുന്നു. പരിശുദ്ധമായ മാസം, അതിന്റെ നോമ്പിനെ അള്ളാഹു നിങ്ങളുടെ മേല്‍ നിരബന്ധമാക്കിയിരിക്കുന്നു, അതില്‍ സ്വര്‍ഗ്ഗ വാതിലുകള്‍ തുറക്കപ്പെട്ടിരിക്കുന്നു, അതില്‍ നരക വാതിലുകള്‍ അടക്കപ്പെട്ടിരിക്കുന്നു, അതില്‍ പിശാചുക്കളെ ബന്ധിച്ചിരിക്കുന്നു, ആ മാസത്തില്‍ ആയിരം മാസത്തേക്കാള്‍ പുണ്യമേറിയ ലൈലത്തുല്‍ ഖദര്‍ ഉണ്ട്..(أخرجه الإمام أحمد).

അതെ റമദാന്‍ സന്തോഷമാണ് , മുഴുവന്‍ ആളുകള്‍ക്കും അത് സന്തോഷമാണ്, പുണ്യം ചെയ്തവര്‍ക്കും പാപം ചെയ്തു പോയവര്‍ക്കും അത് സന്തോഷമാണ് നല്‍കുന്നത്. ..

മുകളിലെ ഹദീസ് വിശദീകരിച്ചു കൊണ്ട് ഇമാം ഇബ്നു റജബ്(رحمه الله)പറഞ്ഞു.

قال بعض العلماء : هذا الحديث أصل في تهنئة الناس بعضهم بعضا بشهر رمضان كيف لا يبشر المؤمن بفتح أبواب الجنان كيف لا يبشر المذنب بغلق أبواب النيران كيف لا يبشر العاقل بوقت يغل فيه الشياطين من أين يشبه هذا الزمان زمان.

"ഒരു വിഭാഗം ഉലമാക്കള്‍ പറഞ്ഞു : ജനങ്ങള്‍ പരസ്പരം റമദാന്‍ മാസം കൊണ്ട് ആശംസ പറയുന്നതിന്റെ അടിസ്ഥാനം ഈ ഹദീസാകുന്നു. സ്വര്‍ഗ്ഗ വാതില്‍ തുറക്കപ്പെടുമ്പോള്‍ എങ്ങനെ സത്യവിശ്വാസി സന്തോഷിക്കാതിരിക്കും, നരക വാതില്‍ അടക്കപ്പെടുമ്പോള്‍ എങ്ങനെ പാപം ചെയ്തവര്‍ സന്തോഷിക്കാതിരിക്കും, പിശാചുക്കള്‍ ബന്ധിതനാകുന്ന സമയത്തെ കൊണ്ട് എങ്ങനെ ബുദ്ധിമാന്‍ സന്തോഷിക്കാതിരിക്കും , ഏത് സമയമാണ് ഇതിനു തുല്യമായത്.."

അതിനാല്‍ നമുക്ക് സന്തോഷിക്കാം, റബ്ബ് ഈ മാസം ഒരിക്കല്‍ കൂടി നല്‍കിയതിനു അവനു നന്ദി ചെയ്യാം.

അതോടൊപ്പം റമദാന്‍ മാസത്തിന്റെ ലക്‌ഷ്യം നാം അറിയേണ്ടതുണ്ട്..

ഒരു സാമൂഹ്യ, ജൈവ ശാസ്ത്രത്തിനും പറയാന്‍ കഴിയാത്ത മഹത്തായ ലക്ഷ്യമാണ്‌ നോമ്പിനുള്ളത്.

അള്ളാഹു ഈ പരിശുദ്ധ മാസത്തില്‍ നോമ്പ് നിര്‍ബന്ധമാക്കിയത് അതിന്റെ ലക്ഷ്യം വിവരിച്ചു കൊണ്ടാണ്.. .

അവന്‍ പറഞ്ഞു :

يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ﴿١٨٣﴾
"സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ തഖ്‌വ ഉള്ളവരാകാന്‍ വേണ്ടിയത്രെ അത്‌."

അതെ ലക്‌ഷ്യം തഖ്‌വ ഉണ്ടാകുവാന്‍ വേണ്ടിയാണ്,

ഈ ആയത് വിശദീകരിച്ചു കൊണ്ട് ഷെയ്ഖ്‌ അല്‍ബാനി (رحمه الله) പറഞ്ഞതു ഈ അവസരത്തില്‍ പ്രത്തേകം ശ്രദ്ധേയമാണ്..

إن الحكمة من شرعية الصيام أن يزداد المسلم طاعةً لله تبارك وتعالى في شهر الصيام أكثر مما كان عليه قبله .ولقد صرح النبي صلى الله عليه وسلم وأوضح تمام الإيضاح هذه الحكمة الإلهية بقوله عليه الصلاة والسلام كما في صحيح البخاري أنّه قال عليه والصلاة والسلام :" مَنْ لَمْ يَدَعْ قَوْلَ اَلزُّورِ وَالْعَمَلَ بِهِ, فَلَيْسَ لِلَّهِ حَاجَةٌ فِي أَنْ يَدَعَ طَعَامَهُ وَشَرَابَهُ ".من لم يدع قول الزور والعمل به , فَلَيْسَ لِلَّهِ حَاجَةٌ فِي أَنْ يَدَعَ طَعَامَهُ وَشَرَابَهُ أي إن الله عزوجل لم يقصد من فرضية الصيام الذي هو الإمساك في وقت محدود معروف لدى الجميع هو أن يمتنع هؤلاء الصّوّام من الطعام والشّراب فحسب وإنّما ينبغي أيضا أن يمتنعوا عن ما حرّم الله عزوجل من الذنوب والمعاصي ومن ذلك قول الزور والعمل به الرسول صلى الله عليه وآله وسلم يؤكد الآية "لعلكم تتقون " أي تتقربون إلى الله عزوجل زيادة عن إمساككم عن الطعام والشراب أيضا أن تمسكوا عن المحرمات كالغيبة والنميمة والزور وشهادة الزور والكذب ونحو ذلك من الأخلاق المحرمة كما نعلم جميعا

"നോമ്പ് നിയമമാക്കപ്പെട്ടതിലെ ഹിക്മത് നോമ്പിന്റെ മാസത്തില്‍ മറ്റു മാസങ്ങളേക്കാള്‍ അല്ലാഹുവിനോടുള്ള അനുസരണം ഒരു മുസ്ലിം വര്ധിപ്പിക്കുവാനാണ്. നബി (صلى الله عليه وسلم) ഈ ഇലാഹിയ്യായ ഹിക്മത് വ്യക്തവും വിശാലവുമായി വിവരിച്ചു. സ്വഹീഹുല്‍ ബുഖാരിയില്‍ (ഉധരിക്കപ്പെട്ടത് ) പോലെ നബി (صلى الله عليه وسلم) പറഞ്ഞു "ആര് മോശമായ വാക്കും പ്രവര്‍ത്തിയും ഉപേക്ഷിക്കുന്നില്ലയോ അവന്‍ ഭക്ഷണമോ വെള്ളമോ ഉപേക്ഷിക്കുന്നത് അല്ലാഹുവിനു ആവശ്യമില്ല , അഥവാ നോമ്പ് നിര്‍ബന്ധമാക്കിയത് കൊണ്ട് നിര്‍ണയിക്കപ്പെട്ട സമയത്ത്(പകല്‍ സമയത്ത്) വെള്ളവും ഭക്ഷണവും പിടിച്ചു വെക്കുക മാത്രമല്ല അള്ളാഹു ഉഷേധിച്ചത്. അതിന്റെ കൂടെ അള്ളാഹു ഹറാം ആക്കിയ പാപങ്ങളില്‍ നിന്നും തിന്മകളില്‍ നിന്നും വിട്ടു നില്‍ക്കുകയും വേണം , അതില്‍ പെട്ടതാണ് മോശമായ വാക്കും അത് കൊണ്ടുള്ള പ്രവര്‍ത്തനവും. നബി (صلى الله عليه وسلم) ഇതിലൂടെ 'നിങ്ങള്‍ തഖ്‌വ ഉള്ളവരാകാന്‍' എന്ന ആയതിനെ ഊന്നുകയാണ്. അഥവാ അല്ലാഹുവിലേക്ക് ഭക്ഷണവും വെള്ളവും ഒഴിവാക്കി കൊണ്ട് അടുക്കുന്നതോടൊപ്പം നിഷിദ്ധമാക്കപ്പെട്ട ഗീബതും(പരദൂഷണവും), നമീമതും(ഏഷണിയും), മോശം പ്രവര്‍ത്തനവും , മോശമായതിന് സാക്ഷിയാകലും , കളവു പറയലും പോലെയുള്ള നമുക്ക് അറിയാവുന്ന മുഴുവന്‍ നിഷിധങ്ങളായ സ്വഭാവങ്ങളില്‍ നിന്നും വിട്ടു നിന്നു കൊണ്ടും അവനിലേക്ക് അടുക്കെണ്ടാതാണ്.." (سنن مهجورة في رمضان - എന്ന ഷെയ്ഖ്‌ അല്‍ബാനിയുടെ ക്ലാസ്സില്‍ നിന്നും. )"

അതെ സഹോദരന്മാരെ, നോമ്പ് എന്ന് പറഞ്ഞാല്‍ വിട്ടു നില്‍ക്കലാണ്, അന്നപാനീയങ്ങളില്‍ നിന്ന് മാത്രമല്ല, അതോടൊപ്പം നിഷിദ്ധമായ മുഴുവന്‍ കാര്യങ്ങളില്‍ നിന്നും.

നമ്മുടെ നാവിന്റെ ഉപദ്രവത്തില്‍ നിന്ന് മറ്റുള്ളവര്‍ മോചിതരാകണം, പലരും ഇന്നും മറ്റു പലതിനും വേണ്ടി ആദര്‍ശപരമായ എതിര്‍പ്പ് എന്നും പറഞ്ഞു തികഞ്ഞ വ്യക്തിഹത്യ നടത്തുകയാണ്.. ഈ റമദാന്‍ നമ്മെ മാറ്റണം..

നബി
(ﷺ) യുടെ ഈ ഹദീസ് ഇപ്പോഴും നമുക്ക് ഓര്‍മയില്‍ ഉണ്ടാകണം..

عن أبي موسى الأشعري قال: قلتُ يا رسولُ اللّه، أيُّ المسلمين أفضلُ؟ قال: "مَنْ سَلِمَ المُسْلِمُونَ مِنْ لِسانِهِ وَيَدِهِ".

അബൂ മൂസല്‍ അശ്അരി പറയുന്നു: ഞാന്‍ പ്രവാചകനോട് ചോദിച്ചു: അല്ലയോ പ്രവാചകരേ, ഏറ്റവും ശ്രേഷ്ഠനായ മുസ്‌ലിം ആരാണ് ?. പ്രവാചകന്‍(ﷺ) പറഞ്ഞു: "ഏതൊരാളുടെ നാവില്‍ നിന്നും, കയ്യില്‍ നിന്നും മറ്റു മുസ്ലിമീങ്ങള്‍ രക്ഷപ്പെടുന്നുവോ അവനാകുന്നു ഏറ്റവും ശ്രേഷ്ഠനായ മുസ്‌ലിം." - [ ബുഖാരി, മുസ്‌ലിം].

അതിനാല്‍ നാവിനെ ശുദ്ധീകരിച്ചു നന്മകളില്‍ മുന്നേറാനും തിന്മകളില്‍ നിന്ന് മാറി നില്‍ക്കുവാനും നാം പരിശ്രമിക്കണം..

അള്ളാഹു അനുഗ്രഹിക്കട്ടെ..

ആമീന്‍..

No comments:

Post a Comment