ശാദുലി റാതീബ് എന്ന പേരില്‍ ആട്ടവും നൃത്തവും ദീനില്‍ കയറ്റുന്നവരോട് സ്നേഹപൂര്‍വ്വം.


ശാദുലി റാതീബ് എന്ന പേരില്‍ ഒരു കൂട്ടം ആളുകള്‍ യാതൊരു ലജ്ജയുമില്ലാതെ ഒന്നിച്ചു ആഞ്ഞു ചാടുന്നതും അങ്ങേയറ്റം അപഹാസ്യമായ രീതിയില്‍ നൃത്തം വെക്കുന്നതും ഇന്ന് വ്യാപകമായി ഷയര്‍ ചെയ്യപ്പെടുന്നുണ്ട്.
ബുദ്ധി പൂര്‍ണമായും പണയം വെച്ചവര്‍ ഒഴികെ മറ്റുള്ളവര്‍ മുഴുവന്‍ ഇത്തരം പെക്കൂതുകളെ എതിര്‍ക്കുന്നുണ്ട് എന്നത് നല്ല കാര്യമാണ്.
ഇതിനെ ന്യായീകരികാന്‍ പതിവ് പോലെ പലരും ശ്രമിക്കുന്നുണ്ട്..അങ്ങനെയാണ് ഹൈതമിയുടെ ഫത്വയും ഹബ്ശക്കാരുടെ അഭ്യാസ പ്രകടനവും ഒക്കെ ന്യീയീകരിക്കാന്‍ വേണ്ടി ഉദ്ധരിക്കുന്നത്..
സത്യത്തില്‍ ഇത്തരം നൃത്തങ്ങളും താളങ്ങളും മറ്റും സൂഫികള്‍ പണ്ടേ ചെയ്യാറുണ്ട്.. പൈശാചികമായ അനുഭൂതികള്‍ ഉണ്ടാക്കുന്ന ഇത്തരം കാര്യങ്ങള്‍ സുന്നത്തിന്റെ കാര്യത്തില്‍ കര്‍ശന നിലപാടുള്ള ഉലമാക്കള്‍ വ്യക്തമായി എതിര്തിട്ടുമുണ്ട്.
ആഹ്ലുസ്സുന്നയുടെ പണ്ഡിതന്മാരുടെ ഉദ്ധരണികള്‍ നിരവധി ഉണ്ടെങ്കിലും തല്‍ക്കാലം ഒന്ന് മാത്രം നല്‍കുന്നു.
ഇമാം ഖുര്‍തുബി (റ) പറയുന്നു:
....حتى لقد ظهرت من كثير منهم فعلات المجانين والصبيان حتى رقصوا بحركات متطابقة وتقطيعات متلاحقة وانتهى التواقح بقوم منهم إلى أن جعلوها من باب القرب وصالح الأعمال وأن ذلك يثمر سني الأحوال وهذا على التحقيق من آثار الزندقة وقول أهل المخرفة والله المستعان ..
"(സൂഫികളില്‍ )അധിക പേരിലും ഭ്രാന്തന്‍മാരുടെയും കൊച്ചു കുട്ടികളുടെയും പ്രവര്‍ത്തനങ്ങള്‍ പ്രത്യക്ഷമായി. ഏതു വരെയെന്നാല്‍ അവര്‍ ഒരു പോലെ തുടര്‍ച്ചയായ ചലനങ്ങള്‍ കൊണ്ടും ഈരടികള്‍ കൊണ്ടും നൃത്തം വെക്കുന്നു, അവരിലെ ലജ്ജയുടെ കുറവ് മൂലം ഇത് നല്ല അമലും ഇബാദതും അത് പോലെ വലിയ അവസ്ഥകള്‍ ഉണ്ടാകുന്ന ഒന്നുമായി മാറ്റുന്നതിലാണ് അവരെത്തിയത് . യഥാര്‍ത്ഥത്തില്‍ ഇത് നിരീശ്വര വാദികളുടെ അടയാളമാണ് അത് പോലെ ഖുറാഫാതിന്റെ ആളുകളുടെ വാക്കുകളും ആണ്. അള്ളാഹു മുസ്തആന്‍ (സഹായം തേടാനുള്ളത് അല്ലാഹുവോടത്രെ)...!"
(ഇമാം ഇബ്നു ഹജര്‍ ഫതഹുല്‍ ബാരിയില്‍ ഉദ്ധരിച്ചത്)

അഥവാ ഈ ഭ്രാന്തന്‍ പരിപാടി ദയവു ചെയ്തു ദീനിന്റെ പേരില്‍ നിര്‍ത്തണം .ബഹുദൈവ വിശ്വാസികളും ആള്‍ദൈവങ്ങളും മറ്റും ഇങ്ങനെ പലതും സംഗീതാത്മകമായി ചെയ്യാറുമുണ്ട്. എന്നാല്‍ ഇസ്ലാം ദീന്‍ അത്തരം പൈശാചികതകളില്‍ നിന്ന് പരിശുധമാണ്.
വേറെ ചിലര്‍ ഹബ്ശക്കാരുടെ അഭ്യാസപ്രകടനം ആണ് തെളിവാക്കിയത്. പ്രസ്തുത ഹദീസിന് ശരഹ് നല്‍കി കൊണ്ട് ഇങ്ങനെയുള്ള ചിലര്‍ ഈ ഹദീസിനെ ആടാനും മറ്റും തെളിവ് പിടിക്കുന്നതിനെ ബഹുഭൂരിപക്ഷം ഉലമാക്കളും എതിര്‍ത്ത വിഷയം ഇമാം ഇബ്നു ഹജര്‍ ഫതഹുല്‍ ബാരിയില്‍ കൊടുക്കുന്നുണ്ട്.
ശാഫി പണ്ഡിതനായ ഇമാം ശരഫുദ്ധീന്‍ ബ്ന്‍ ഇസ്മായീല്‍ അല്‍ മുഖ്രിഈ പാടിയ കവിത മനോഹരമാണ്..
قالوا : رَقصْنا كما الأُحْبوشُ قد رقصوا ******* بمسجد المصطفى ، قُلنا : بلا كَذِبِ
അവര്‍ പറയുന്നു: ഞങ്ങള്‍ ഹബ്ശക്കാര്‍ നബിയുടെ പള്ളിയില്‍ വെച്ച് നൃത്തം ചെയ്തത് പോലെ നൃത്തം വെക്കുകയാണ്.. നാം പറയുന്നു അത് കളവാണ്.
الحُبْشُ مـا رقصوا ، لــكنهــم لَعِبـوا *******مِنْ آلـة الحَرْبِ بالآلات واليَلــَبِ
ഹബ്ശക്കാര്‍ നൃത്തം ചെയ്തിട്ടില്ല, അവര്‍ യുധോപകരണങ്ങള്‍ കൊണ്ടും പടച്ചട്ട കൊണ്ടും അഭ്യസിക്കുകയായിരുന്നു.
وذلـك اللـــعبُ منــدوبٌ تَعلُّمُـــــه ******* في الشرع للحرب تدريباً لكلّ غبي
അതാകട്ടെ അറിയാത്തവര്‍ക്ക് യുദ്ധമുറകള്‍ പരിശീലിക്കാന്‍ ദീനില്‍ ഉള്ള നല്ലതായ അഭ്യാസമാണ്.
( حُكم الحضرة في الإسلام ) للعلاّمة إبراهيم بن محمد الحلبي الحنفي 956هـ )
ഏറ്റവും അബദ്ധം നിറഞ്ഞ മറ്റൊരു ചോദ്യമാണ് ഇങ്ങനെ ചെയ്യാന്‍ പാടില്ല എന്ന് ഉണ്ടോയെന്നുള്ള ചോദ്യം..
ലളിതമായി അറിയേണ്ട അടിസ്ഥാന വിഷയമാണ് ദീനില്‍ ഒരു കാര്യം ഉണ്ടെന്നു പറയാനും പ്രവര്തിക്കാനുമാനുമാണ് തെളിവ് വേണ്ടത്. കാരണം ഇബാദതുകള്‍ തൌഖീഫിയ്യ അഥവാ നിര്നയിക്കപ്പെട്ടത് ആണ്.
ആദ്യകാലക്കാര്‍ നന്നായത് എങ്ങനെയാണോ അത് കൊണ്ട് മുഖേനെ മാത്രമേ അവസാന കാലക്കാരും നന്നാകുകയുള്ളൂ..അതിനാല്‍ അല്ലാഹുവിന്റെ ഗ്രന്ഥവും റസൂലുള്ളയുടെ (സ) സുന്നത്തും സലഫുകളുടെ മാര്‍ഗത്തില്‍ സീകരിച്ചു മുറുകെ പിടിക്കുക..ആടിയും പാടിയും നല്ലതെന്ന് തോന്നിച്ചും പിശാച് ഈ ഉമ്മത്തിനെ പിഴപ്പിക്കാന്‍ കൂടെത്തന്നെയുണ്ട്..
ഒരു വിഭാഗത്തെ കാതടിപ്പിക്കുന്ന പാശ്ചാത്യന്‍ സംഗീതത്തിലൂടെ പിഴപ്പിക്കുമ്പോള്‍ മറ്റൊരു വിഭാഗത്തെ ആത്മീയതയുടെ പുറം മൂടിയണിഞ്ഞു കൂടുതല്‍ അപകടമായ ശിര്‍ക്കിലെക്കും മറ്റും എത്തിക്കുകയാണ് പിശാച്  ചെയ്യുന്നത്.
ലളിതമായ, സുന്ദരമായ, തെളിഞ്ഞ ഈ ദീനിനെ വിക്രുതപ്പെടുതുന്നവര്‍ പിശാചിന്റെ ആളുകള്‍ തന്നെയാണ്.
അല്ലാഹു കാത്തുരക്ഷിക്കട്ടെ...

No comments:

Post a Comment