ഫലാഹുദ്ധീന്‍ ബ്ന്‍ അബ്ദുസ്സലാം.
അത് മ്യൂസിക്ക് ആണോ...ഏയ് ആവാന്‍ വഴിയില്ല, എന്നാല്‍ മ്യൂസിക്ക് പോലെ തോന്നുന്നുണ്ട്, എങ്കിലും ഉപകരണങ്ങള്‍ കൊണ്ടുള്ളവ ആകില്ല, അപ്പോള്‍ തെറ്റല്ലല്ലോ, എങ്കിലും ഒഴിവക്കലല്ലേ നല്ലത്..ആ...... പക്ഷെ ഇങ്ങനെയൊക്കെ വിമര്‍ശിക്കണോ...പക്ഷെ വിമര്‍ശിക്കേണ്ടത് തന്നെയല്ലേ....എങ്കിലും.....???
ചോദ്യങ്ങള്‍...സംശയങ്ങള്‍...
സ്വാഭാവികം...
വേണ്ടത് ന്യായങ്ങള്‍ അല്ല...
മ്യൂസിക് ഉപകരണങ്ങള്‍ ഒരു വസ്തു എന്ന നിലയില്‍ ഹറാം ആയതല്ല, അതിലൂടെ ഉണ്ടാകുന്ന ശബ്ദങ്ങളുടെ ഫലത്തിന്റെ പേരില്‍ ആണ് ഹറാം ആയത് .. മദ്യമല്ലാത്ത മറ്റൊന്ന് കുടിച്ചാലും മദ്യപാനത്തിന്റെ ഫലം ഉണ്ടാകുമെങ്കില്‍ അത് ഹറാം ആണല്ലോ.. അതിനാല്‍ ഈ ഉപകരണങ്ങള്‍ കൊണ്ടല്ലാതെ മറ്റുള്ളവ കൊണ്ടും അതിന്റെ ഫലം/സ്വാധീനം നിങ്ങള്‍ ഉണ്ടാക്കുന്നുവെങ്കില്‍ അതു പിശാചിന്റെ സുന്ദരമായ കെണി മാത്രമാണ് ...
പിശാചിന്റെ് പ്രവര്‍ത്തനങ്ങളെ കുറിച്ച് നല്ല ബോധമുള്ള ഇസ്ലാമിക ലോകത്തെ പണ്ഡിതന്മാര്‍ വ്യക്തമായി വിഷയം പറഞ്ഞവര്‍ ആയിരുന്നു...
മഹാനായ ഇമാം ഇബ്നുല്‍ ഖയ്യിം (رحمه الله) നൂറ്റാണ്ടുകള്ക്ക് മുമ്പ് പറഞ്ഞു..
.." ولما يئس الصياد [ يقصد الشيطان ] من المتعبدين أن يَسمع أحدهم شيئاً من الأصوات المحرَّمة كالعود والطنبور والشبَّابة ، نظر إلى المعنى الحاصل بهذه الآلات فأدرجه في ضمن الغناء وأخرجه في قالبه ، وحسنه لمن قلَّ فقهه ورقَّ علمه ، وإنما مراده التدريج من شيء إلى شيء .
والعارفُ من نظر في الأسباب إلى غايتها ونتائجها ، وتأمل مقاصدها وما تؤول إليه " .
"(അല്ലാഹുവിനു മാത്രം) ഇബാദത്ത് ചെയ്യുന്ന ആരും തന്നെ വീണ, ഓടക്കുഴല്‍, തംബുരു തുടങ്ങിയ ഹറാമായ ശബ്ദങ്ങള്‍ ഒന്നും തന്നെ കേള്ക്കാത്തതില്‍ നിരാശനായപ്പോള്‍ പിശാച് നോക്കിയത് ഈ ഉപകരണങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന ഫലങ്ങളിലേക്കാണ്.
അപ്പോള്‍ അവന്‍ (ആ ഫലത്തെ) സംഗീതത്തില്‍ കലര്ത്തുകയും അതില്‍ സമാന സംഗതി പുറപ്പെടുവിക്കുകയും ചെയ്യും. (അഥവാ മ്യൂസിക് ഉപകരണങ്ങള്‍ ഇല്ലാതെ തന്നെ അതിന്റെ സ്വാധീനം ഉണ്ടാക്കും)
ദീനില്‍ കുറച്ചു മാത്രം അവഗാഹവും നേര്ത്ത അറിവും ഉള്ള ആളുകള്ക്ക് അവന്‍ (പിശാച് ) നന്നാക്കി തോന്നിക്കും .
(യഥാര്ത്ഥത്തില്‍) ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് ക്രമേണെ കൊണ്ടുപോകല്‍ മാത്രമാണ് പിശാചിന്റെ ഉദ്ദേശം.
കാരണങ്ങളില്‍ നിന്നും അത് ഉണ്ടാക്കുന്ന റിസള്ട്ടിലേക്കും അതിന്റെ ഉദ്ധേഷതിലെക്കും നോക്കുന്നവനാണ് തിരിച്ചറിവുള്ളവന്‍. അവര്‍ നിരീക്ഷിക്കുക അതിന്റെ പരിണിത ഫലത്തിലെക്കും അത് എങ്ങോട്ടാണ് കൊണ്ട് പോകുന്നത് എന്നതിലേക്കും ആണ്.")
" الكلام على مسألة السماع " (ص/167).
ഹമ്മിങ്ങുകള്‍ പോലെയുള്ള മ്യൂസികിനോട് സദൃശ്യമുണ്ടാക്കുന്നതും ഹറാം ആണെന്ന് ആധുനിക പണ്ഡിതര്‍ പറഞ്ഞു...
മ്യൂസിക് ഹറാം എന്ന് പറയുന്ന നമ്മില്‍ പോലും അതിനോടുള്ള ഒരു ആകര്ഷണം എവിടെയെങ്കിലും ബാക്കി ഉണ്ടെങ്കില്‍ അത് നാം ഓരോരുത്തരും സ്വയം പരിശോധിക്കുക..
ഇസ്ലാം ഹറാം ആക്കിയ വിഷയങ്ങളിലേക്ക് എത്തിക്കുന്ന വഴികളും (വസീലത്ത് ഇലാ ഹറാം) ഹറാം ആണ്. നേര്‍ക്ക് നേരെ ഒരു ഹറാം ചെയ്യിക്കാന്‍ കഴിയില്ല എന്ന് കണ്ടാല്‍ പിശാച് ശ്രമിക്കുക സാദൃശ്യമുള്ള വഴികളില്‍ നമ്മെ പ്രവേശിപ്പിക്കാന്‍ ആണ്.
അതിനാല്‍ അത്തരം വഴികളെ ആണ് കൂടുതല്‍ നാം സൂക്ഷിക്കേണ്ടത്..
കേവലം ഒരു മ്യൂസിക് കേട്ടാല്‍ മനുഷ്യന്‍ ഒന്നും ആകണം എന്നില്ല,എന്നാല്‍ അതിലൂടെ പിന്നീട് അവന്‍ പതുക്കെ അതിന്റെ ആളായി മാറാം...അതല്ലെങ്കില്‍ പലരും ചൂണ്ടിക്കാണിച്ചത് പോലെ വിശുദ്ധ ഖുര്‍ആന്‍ ശരിയായി ആസ്വദിക്കാന്‍ നമുക്ക് കഴിയാതെ വന്നേക്കാം...സമാധാനവും സന്തോഷവും അല്ലാഹുവിന്റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ആണ് ഉണ്ടാകേണ്ടത്, ആ ഒരു വഴിയെ വിസ്മരിപ്പിച്ചു പകരം നമുക്ക് വഴികള്‍ പറഞ്ഞു തരുന്നത് പിശാച് ആണ്..
വിഷമങ്ങള്‍ ഉണ്ടാകുമ്പോള്‍, മനസ്സില്‍ അസ്വസ്ഥത ഉണ്ടാകുമ്പോള്‍ റബ്ബിനെ കുറിച്ച് ഓര്‍ത്ത് അവനില്‍ തവക്കുല്‍ ആക്കാം, അവന്റെ വചനങ്ങള്‍ ശമനമായി മാറ്റാം...ഇതിനൊക്കെ പകരമായി സംഗീതം കേള്‍ക്കാം.. ഓര്‍ത്തു നോക്കിയേ രണ്ടും തമ്മില്‍ ഉള്ള വ്യത്യാസം...രണ്ടാമത്തെ വഴി സ്വീകരിക്കുന്ന ആള്‍ക്ക് ഒരിക്കലും ഒന്നാമത്തെ വഴിയിലൂടെ പൂര്‍ണമായും ശാന്തി അനുഭവിക്കാന്‍ കഴിയില്ല..(സത്യത്തില്‍ ലൈറ്റ് മ്യൂസിക് എന്ന സാധനത്തിന്റെ അപകടം വളരെ വലുതാണ് എന്ന് ഇതിലൂടെ മനസിലാക്കാം..)
മത്തു പിടിപ്പിച്ചു പിഴപ്പിക്കെണ്ടവരെ ആ നിലക്കും ലൈറ്റു മ്യൂസിക് കേട്ട് പിഴപ്പിക്കെണ്ടവരെ ആ നിലക്കും ആണ് പിഴപ്പിക്കുക..
അതെ നമ്മെ നാം പോലും അറിയാതെ അല്ലാഹുവിന്റെ വാചകങ്ങളില്‍ നിന്നും തെറ്റിക്കുന്ന , അകറ്റുന്ന , ഒരു സംഗതി ആണ് സംഗീതം....
അത് പെട്ടെന്നു ആകണം എന്നില്ല, പതിയെ പതിയെ ഓരോരുതര്‍ക്കും അനുസരിച്ച് വഞ്ചിക്കാന്‍ പിശാച് മിടുക്കന്‍ ആണ്.
അല്ലാഹുവില്‍ അഭയം...
അതിനാല്‍ ഉപകരണം അല്ല, അത് ഉണ്ടാക്കുന്ന സംഗതികള്‍ ആണ് നാം നോക്കേണ്ടത്..വായ കൊണ്ട് ഉപകരണത്തെ പോലും തോല്‍പ്പിക്കുന്ന ശബ്ദങ്ങള്‍ ഉണ്ടാക്കാന്‍ കഴിവുള്ളവര്‍ ഉണ്ടാകാം..അപ്പോള്‍ ഉപകരണം ഹറാം , അതെ ശബ്ദം ഉണ്ടാകുന്ന മറ്റേതു ഹലാല്‍...!!
എന്ത് കൊണ്ട് നമുക്ക് ഒഴിവാക്കിക്കൂട....
ഇമാം ഇബ്നുല്‍ ഖയ്യിം പറഞ്ഞത് പോലെ സംഗീതം കേള്‍ക്കുന്ന ഹൃദയത്തിനു ഖുര്‍ആന്‍ ഒരു ഭാരമാകും.. ഖുര്‍ആന്‍ മാത്രം കേള്‍ക്കുന്നത് അവനു പ്രയാസമാകും..അഥവാ അങ്ങനെ കേട്ട് നില്‍ക്കാന്‍ കഴിയില്ല, നാം ഏറ്റവും നല്ല വാചകം ഖുര്‍ആന്‍ ആണെന്ന് പറയും, എന്നാല്‍ അതെ നാം തന്നെ സമാധാനത്തിനു, ശാന്തിക്ക് മറ്റു ചിലത് തിരഞ്ഞെടുക്കും...കുറച്ചു അധികം സമയം ഖുര്‍ആന്‍ കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിനു പ്രയാസം തോന്നും..ഭാരം തോന്നും..ഇത് നിഫാഖ് അല്ലെങ്കില്‍ പിന്നെന്താണ് നിഫാഖ്..നാം പോലും അറിയില്ല, നമ്മുടെ കാഴ്ചപ്പാടുകള്‍ മാറിയത്..
രണ്ടും ഒന്നിച്ചു ഒരു മനസ്സിന് ആസ്വദിക്കാന്‍ കഴിയില്ല.....
ഇമാം ഇബ്നുല്‍ ഖയ്യിം തന്നെ പറഞ്ഞത് പോലെ പുറമേ അല്ലാഹുവിനെ കുറിച്ചും പരലോകത്തെ കുറിച്ചും അവന്‍ വാചാലനാകും..എന്നാല്‍ അവന്റെ ഹൃദയം തേടുന്നത് ശഹവാതുകള്‍ ആണ്..
നാം നമ്മെ കുറിച്ച് തന്നെ ആലോചിച്ചാല്‍ മനസ്സിലാകും ഈ അവസ്ഥ....എത്ര പേര്‍ക്ക് അല്ലാഹുവില്‍ സമര്‍പ്പിച്ചു ദിക്റുകള്‍ ചൊല്ലി, ഖുര്‍ആന്‍ ഓതി മനസ്സിനെ സമാധാനത്തിന്റെയും ശാന്തിയുടെയും വഴികളില് സഞ്ചരിക്കാന്‍ കഴിയും..ചിലര്‍ മ്യൂസിക്കില്‍, മറ്റു ചിലര്‍ അതിനു തുല്യമായത്തില്‍...മറ്റു ചിലര്‍ കണ്ണടച്ച് ചില പ്രൊഫെഷണല്‍ മന്ത്രവാദികള്‍ ശാസ്ത്രമെന്ന് പേരിട്ടു പറഞ്ഞു കൊടുത്ത പ്രതേക വ്യയായാമത്തില്‍..!!
അതിനാല്‍ തിന്മയുടെ വഴികള്‍ അടക്കുക..നാം ദുര്‍ബലരാന്..സ്ഥിരമായ അവസ്ഥയില്‍ ഉള്ളതല്ല ഈമാന്‍...പിഴപ്പിക്കാന്‍ പിശാച് മുന്നിലും പിന്നിലും മുകളിലും താഴെയുമായി കൂടെയുണ്ട് താനും...
നാം ഷയര്‍ ചെയ്യുന്നതിന്റെ ഉത്തരവാദിത്വം നമുക്കാണ്..തെറ്റില്ലെന്ന് നമ്മുടെ മനസ്സ് പൂര്‍ണമായും പറയുന്നത് പ്രചരിപ്പിക്കുക...അല്ലാത്തത് ഒഴിവാക്കുക..
അള്ളാഹു തിന്മകളില്‍ നിന്ന് നമ്മെ രക്ഷിക്കട്ടെ..ആമീന്‍..
പ്രസ്തുത വിഷയത്തില്‍ ഷെയ്ഖ് സുലൈമാന്‍ റുഹൈലി (حفظه الله)നല്‍കിയ നസീഹതാണിത് ...
പ്രസ്തുത വിഷയത്തില്‍ ഷെയ്ഖ് സുലൈമാന്‍ റുഹൈലി (حفظه الله)നല്‍കിയ നസീഹതാണിത് ...
NB:
മ്യൂസിക്ക് ഹറാം എന്ന് തെളിയിക്കുന്ന നേര്‍ക്ക് നേരെയുള്ള തെളിവുകള്‍ ഈ ലേഖനത്തില്‍ കൊടുത്തിട്ടില്ല, അത് ഹറാം എന്ന് അങ്ങീകരിക്കുന്ന എന്നാല്‍ പകരം വഴികള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന സഹോദരങ്ങലോടുള്ള നസീഹതാണിത്..

No comments:
Post a Comment