നിങ്ങള്‍ പറയാറില്ലേ...
ലാ ഇലാഹ ഇല്ലല്ലാഹ് അംഗീകരിക്കാത്ത മക്കയിലെ മുശ്രിക്കുകളെ പോലെയല്ല..ഞങ്ങള്‍ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് അംഗീകരിക്കുന്നവരാണ്, ഞങ്ങള്‍ ഖുര്‍ആനില്‍ വിശ്വസിക്കുന്നവര്‍ ആണ്, ഞങ്ങള്‍ മുഹമ്മദ് നബി(സ) യില്‍ വിശ്വസിക്കുന്നവര്‍ ആണ്, അതിനാല്‍ ഞങ്ങളില്‍ ശിര്‍ക്ക് ആരോപിക്കരുത്... "
എന്റെ സുഹൃത്തേ.. കാഫിറാണ് എന്ന് നമുക്കിടയില്‍ തര്‍ക്കമില്ലാത്ത വിഭാഗം ആണല്ലോ കാദിയാനികള്‍, അവര്‍ ലാ ഇലാഹ ഇല്ലല്ലാഹ് അന്ഗീകരിക്കുന്നു എന്ന് പറയുന്നവര്‍ ആണ്, അവര്‍ ഖുര്‍ആന്‍ അല്ലാഹുവിന്റെ ഗ്രന്ഥമാണ് എന്ന് പറയുന്നവര്‍ ആണ്, അവര്‍ മുഹമ്മദ് നബി(സ) റസൂല്‍ ആണ് എന്ന് അംഗീകരിക്കുന്നവര്‍ ആണ്..
അത് പോലെ മുസൈലിമയുടെ ബനൂ ഹുദൈഫക്കാര്‍, അവരോടു സ്വഹാബികള്‍ യുദ്ധം ചെയ്തു, അവരെ മുസ്ലിമായി കണ്ടില്ല..അഥവാ ലാ ഇലാഹ ഇല്ലല്ലാഹ് അംഗീകരിക്കുന്നു എന്ന് പറയുന്നത് കൊണ്ട് മാത്രം കാര്യമില്ല എന്ന് വ്യക്തമല്ലേ.
താങ്കള്‍ എന്റെ അടുത്തുണ്ടെങ്കില്‍ ഒരുപക്ഷെ ഇങ്ങനെ പറഞ്ഞേക്കാം..
നിങ്ങള്‍ എന്താണ് സുഹൃത്തേ ഈ പറയുന്നത്, ഇവര്‍ രണ്ടു വിഭാഗവും വേറെ നബിയുണ്ട് എന്ന് പറഞ്ഞവര്‍ ആണ്, അത് മാത്രം പോരെ അവര്‍ കാഫിര്‍ ആണെന്ന് പറയുവാന്‍, ഞങ്ങള്‍ അല്ലാഹുവിന്റെ റസൂല്‍(സ) അന്ത്യ പ്രവാചകന്‍ ആണെന്ന് പറയുന്നവര്‍ ആണ്.."
ശരി താങ്കള്‍ എനിക്ക് പറയുവാനുള്ളത് കേള്‍ക്കുമല്ലോ..
നിങ്ങള്‍ക്ക് പെട്ടെന്ന് മനസ്സിലാകാന്‍ വേണ്ടിയാണ് അവരുടെ ഉദാഹരണം പറഞ്ഞത്..നിങ്ങളെ അവരെ പോലെ ആക്കാനല്ല..
നിങ്ങള്‍ പറഞ്ഞത് ശരിയാണ്, അവര്‍ അവരിലെ ഒരാളെ നമ്മുടെ നബിയായ മുഹമ്മദ് (സ)യുടെ സ്ഥാനത്തേക്ക് ഉയര്‍ത്തി, ആ ആളും നബിയാണ് എന്ന് പറഞ്ഞു..അതിലൂടെ കാഫിര്‍ ആയി..
എന്റെ സുഹൃത്തേ, അല്ലാഹുവിന്റെ രസൂലിന്റെ സ്ഥാനത്തേക്ക് ഒരാളെ ഉയര്‍ത്തുന്നത് ഇത്രയും വലിയ പാതകം ആണെങ്കില്‍ , ഒരാളെ അല്ലാഹുവിന്റെ സ്ഥാനത് ഉയര്‍ത്തുന്നത് എത്ര വലിയ പാതകമാണ്..!!
ഏത് ബുദ്ധിമുട്ട് ഉണ്ടായാലും, ഏത് സ്ഥലത്ത് വെച്ചും, ഏത് സമയത്തും,ഒരു മാധ്യമവും ഇല്ലാതെ മനസ്സറിഞ്ഞു ആ പ്രയാസം നീക്കാന്‍ നാം അല്ലാഹുവിനെ വിളിക്കുന്നു,
അതെ പോലെ നമ്മില്‍ ചിലര്‍ മുഹ്യുധീന്‍ ശൈഖിനെ വിളിക്കുന്നു..ബദരീങ്ങളെ വിളിക്കുന്നു, മമ്പുറത്തെ തങ്ങളെ വിളിക്കുന്നു,..
ഇനി പറയുമോ , അല്ലാഹുവിന്റെ സ്ഥാനത്തേക്ക് ഉയര്‍ത്തിയില്ല എന്ന്...
ഇനി അല്ലാഹുവിന്റെ ഈ വചനം കാണൂ..
أَمَّن يُجِيبُ الْمُضْطَرَّ إِذَا دَعَاهُ وَيَكْشِفُ السُّوءَ وَيَجْعَلُكُمْ خُلَفَاءَ الْأَرْضِ ۗ أَإِلَـٰهٌ مَّعَ اللَّـهِ ۚ قَلِيلًا مَّا تَذَكَّرُونَ
"പ്രയാസമനുഭവിക്കുന്നവന്‍ പ്രാര്‍ഥിക്കുമ്പോള്‍ അതിനുത്തരം നല്‍കുകയും ദുരിതങ്ങളകറ്റുകയും നിങ്ങളെ ഭൂമിയിലെ പ്രതിനിധികളാക്കുകയും ചെയ്തവന്‍ ആരാണ്? ഇതിലൊക്കെ അല്ലാഹുവോടൊപ്പം വേറെ വല്ല ഇലാഹുമുണ്ടോ ? അല്‍പം മാത്രമേ നിങ്ങള്‍ ചിന്തിച്ചറിയുന്നുള്ളൂ."[27:62]
അതിനാല്‍ നമ്മുടെ എല്ലാ തേട്ടങ്ങളും അവനോടു മാത്രമാക്കുക, പോലീസേ രക്ഷിക്കണേ എന്ന് പറയുന്നത് പോലെയല്ല മുകളിലെ രണ്ടു വിളികളും എന്ന് നമുക്ക് രണ്ടു പേര്‍ക്കും അറിയാമല്ലോ, തര്‍ക്കമാണ് ഉദ്ദേശിക്കുന്നത് എങ്കില്‍ ആര്‍ക്കും അങ്ങനെ പലതും പറയാം. നമ്മുടെ ലക്‌ഷ്യം തര്‍ക്കമല്ലല്ലോ.
നാം നമ്മുടെ പരലോകതെയല്ലേ ഉദ്ദേശിക്കുന്നത്..
നിങ്ങള്‍ക്ക് അള്ളാഹു നേര്‍മാര്‍ഗം കാണിച്ചു തരട്ടെ..ആമീന്‍.
((കശ്ഫുശ്ശുബുഹാത് അവലംബമാക്കി എഴുതിയത്.. ) )

No comments:
Post a Comment