അബുല്‍ അബ്ബാസ് മുഹമ്മദ് ബ്ന്‍ യ'ഖൂബ് ബ്ന്‍ അല്‍അസം رحمه الله പറഞ്ഞു :
"രണ്ടു ഖവാരിജുകള്‍ ക'ബയില്‍ തവാഫ് ചെയ്തു,
അവരില്‍ ഒരാള്‍ മറ്റെയാളോട് പറഞ്ഞു :
ഈ സൃഷ്ടികളില്‍ ഞാനും നീയുമാല്ലാതെ മറ്റാരും സ്വര്‍ഗത്തില്‍ പ്രവേശിക്കില്ല .
അവരില്‍ ഒരാള്‍ മറ്റെയാളോട് പറഞ്ഞു :
ഈ സൃഷ്ടികളില്‍ ഞാനും നീയുമാല്ലാതെ മറ്റാരും സ്വര്‍ഗത്തില്‍ പ്രവേശിക്കില്ല .
അപ്പോള്‍ രണ്ടാമത്തെയാള്‍ പറഞ്ഞു : ആകാശ ഭൂമിയോളം വിശാലമായ സ്വര്‍ഗം നിര്‍മിക്കപ്പെട്ടത് എനിക്കും നിനക്കും വേണ്ടിയോ..?
അയാള്‍ പറഞ്ഞു: അതെ
രണ്ടാമന്‍ പറഞ്ഞു : (എങ്കില്‍) അത് നിനക്ക് തന്നെ..!
അവന്‍ ഖവാരിജിയ്യത് ഉപേക്ഷിക്കുകയും ഹിദായത്തില്‍ ആകുകയും ചെയ്തു.. "
(شرح أصول اعتقاد أهل السنة للالكائي (2317)
(شرح أصول اعتقاد أهل السنة للالكائي (2317)
ഒരു അപശബ്ദം കേട്ടു, ഐ എസ് എന്ന പൈശാചിക സംഘത്തിന്റ ആളെന്ന് സ്വയം പരിജയപ്പെടുത്തുന്ന ഒരു അപശബ്ദം..! ഇവര്‍ പിശാചിന്റെ കൂട്ടാളികള്‍ എന്ന് പറഞ്ഞാല്‍ അതിന്റെ പേരില്‍ പിശാച് പിണങ്ങിയെക്കുമോ എന്ന് തോന്നുമാറു ആ മനുഷ്യന്‍ തന്‍റെ അക്ഞ്ഞതയുടെ അന്ധകാരത്തിന്റെ ബലത്തില്‍ പലതും വിളിച്ചു പറഞ്ഞു...
കഴിവുള്ള എല്ലാവരും ഇവരുടെ നാട്ടിലേക്ക് ഹിജ്ര ചെയ്യണം എന്നാണു പുള്ളി ആദ്യം പറഞ്ഞത്..
ഐ എസുകാരന്റെ ഹിജ്ര എന്നാല്‍ നിങ്ങള്‍ ലോകത്തിന്റെ ഏത് ഭാഗത്തായാലും അവരുടെ നാട്ടിലേക്ക് പോകണം എന്നതാണ്.. അത് ലോകത്തിലെ ഏറ്റവും പരിശുദ്ധമായ സ്ഥലമായ മക്കയിലും മദീനയിലും ആയിരുന്നാലും ശരി..!
കാരണം അവരുടെ ഒരു ആചാര്യന്‍ പറഞ്ഞു വെച്ചത് ഇന്ന് ലോകത്തിലെ എല്ലാ നാടും കുഫ്രിന്റെ നാടാണ് ,മക്കയും മദീനയും വരെ കുഫ്രിന്റെ നാടാണ് എന്നാണു....! അതിനാല്‍ തന്നെ കുഫ്രിന്‍റെ രാജ്യത്ത് നിന്ന് പോകണം എന്നൊക്കെ വെറുതെ ഒന്ന് പൊലിപ്പിക്കാന്‍ പറയുന്നതാണ്..മാധ്യമ റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ മലയാളികളുടെ കൂട്ടത്തില്‍ തന്നെ ഇവരുടെ കൂടെ പോയവര്‍ അധികവും ഇസ്ലാമിക രാജ്യങ്ങളായ ഗള്‍ഫ് നാടുകളില്‍ നിന്ന് പോയവര്‍ ആണ്. ഇവര്‍ പ്രധാനമായും ഉന്നം വെക്കുന്നതാകട്ടെ ഇസ്ലാമിക രാജ്യങ്ങളിലെ ആളുകലെയുമാണ്.. അവിടെയാണ് നിങ്ങള്‍ തുടക്കത്തില്‍ വായിച്ച ഹിജ്ര 418ഇല്‍ വഫാതായ അഹ്ലുസ്സുന്നയുടെ മഹാ പണ്ഡിതന്‍ ഇമാം ലാലകാഇ ഉദ്ധരിച്ച അന്നത്തെ ഖവാരിജുകളുടെ സംഭാഷണം പ്രസക്തമാകുന്നത്.
ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ (رحمه الله) ഖവാരിജുകളെ കുറിച്ചു പറഞ്ഞു :
وَيُكَفِّرُونَ مَنْ خَالَفَهُمْ فِي بِدْعَتِهِمْ
"അവര്‍ അവരുടെ ബിദ്അതിനോട് എതിര് നിന്നവരെ കാഫിറാക്കും.."
وَيُكَفِّرُونَ مَنْ خَالَفَهُمْ فِي بِدْعَتِهِمْ
"അവര്‍ അവരുടെ ബിദ്അതിനോട് എതിര് നിന്നവരെ കാഫിറാക്കും.."
ഇപ്പോള്‍ ശബ്ദ സന്ദേശം അയച്ച വ്യക്തി നാട്ടില്‍ നിന്ന് തന്നെ ജിഹാദ് ചെയ്യാനുള്ള വ്യത്യസ്ത വഴികള്‍ കൂടി പറഞ്ഞു തരുന്നുണ്ട്. അത് സമാധാനത്തിലും പരസ്പര വിശ്വാസത്തിലും കഴിഞ്ഞു കൂടുന്ന ഇവിടെയുള്ള അമുസ്ലിംകളെ കൊല്ലണം എന്നതാണ്. അതിനു വേണ്ടി അയാള്‍ അല്ലാഹുവിന്‍റെ വിശുദ്ധ ഖുര്‍ആനില്‍ നിന്ന് ഒരു ആയത് ഓതിയിരുന്നു..യുദ്ധത്തിനു ആഹ്വാനം ചെയ്യുന്ന പ്രസ്തുത ആയത്തിനെ ഇന്നലകളിലെ ഖവരിജുകളും അവരുടെ ചിന്താഗതിക്കാരും ദുര്‍വ്യക്യാനിച്ചിരുന്നു.
ഇസ്ലാമില്‍ യുദ്ധമുണ്ട്, അത് ജിഹാദിന്റെ ഒരു ഇനവുമാണ്..മഹത്തായ ഒരു ഇബാദത്തുമാണ്. ഏതൊരു ഇബാദതും ശരിയാകാന്‍ രണ്ടു ശര്തുകള്‍ ആവശ്യമാണ്. ഒന്ന് ഇഖ്ലാസ് അഥവാ അല്ലാഹുവിന്‍റെ പ്രീതി മാത്രം ഉദ്ദേശിച്ചു ചെയ്യുക, രണ്ടു റസൂല്‍ﷺയുടെ മാതൃക അനുസരിച്ചാകുക. കാരണം റസൂല്‍ﷺ പറഞ്ഞത്
من عمل عملاً ليس عليه أمرنا فهو رد
"ആര് നമ്മുടെ ദീനില്‍ ഇല്ലാത്തത് പ്രവര്‍ത്തിച്ചുവോ അത് തള്ളപ്പെടും "(ബുഖാരി,മുസ്ലിം)
ഇസ്ലാമിലെ ജിഹാദ് എന്നത് ഒരു ഭരണാധികാരിയുടെ കീഴില്‍ നടത്തേണ്ട ഒരു കാര്യമാണ്.അല്ലാതെ തോന്നുന്ന രീതിയില്‍ ചെയ്യേണ്ട ഒരു കാര്യമല്ല. നബിﷺ പറഞ്ഞു:
إِنَّمَا الْإِمَامُ جُنَّةٌ يُقَاتَلُ مِنْ وَرَائِهِ وَيُتَّقَى بِهِ
"തീര്‍ച്ചയായും ഭരണാധികാരി സംരക്ഷണ കവചമാകുന്നു. അദ്ധേഹത്തിന്റെ പിന്നില്‍ യുദ്ധം ചെയ്യപ്പെടുന്നു, അദ്ധേഹത്തെ കൊണ്ട് സംരക്ഷിക്കപ്പെടുന്നു". (ബുഖാരി,മുസ്ലിം)

ഇസ്ലാം ദീന്‍ ഏറ്റവും നന്നായി അറിഞ്ഞ റസൂല്‍ യുടെ അനുചരന്മാര്‍ ഒരിക്കലും റസൂലിന്റെ അനുവാദമില്ലാതെ യുദ്ധം ചെയ്തിട്ടില്ല. ഭരണാധികാരിയുടെ കൂടെയാണ് ജിഹാദ് എന്ന വിഷയം അഹ്ലുസ്സുന്നയും പിഴച്ച കക്ഷികളും തമ്മില്‍ വേര്‍തിരിക്കുന്ന ഒരു വിഷയം കൂടിയാണ്. അതിനാല്‍ തന്നെ അഹ്ലുസ്സുന്നയുടെ അഖീദ പഠിപ്പിക്കുന്ന അടിസ്ഥാന കിതാബുകളില്‍ ഈ വിഷയം കാണാം..
ആദ്യകാല ഇമാമുമാരായ അബീ ഹാതിംرحمه الله(മരണം ഹിജ്ര 277). അബു സര്‍അرحمه الله (മരണം ഹിജ്ര 264) എന്നിവരോട് ഇസ്ലാമിന്‍റെ അടിസ്ഥാന അഖീദയെ കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ നല്‍കിയ ഉത്തരത്തില്‍ ഇങ്ങനെ കാണാം.
ونقيم فرض الجهاد والحج مع أئمة المسلمين في كل دهر وزمان
"എല്ലാ സമയത്തും കാലത്തും നിര്‍ബന്ധമായ ഹജ്ജും ജിഹാദും മുസ്ലിം ഭരണാധികാരിയുടെ കൂടെയാണ് നാം നിര്‍വഹിക്കുക. " ( عقيدة الرازيين)
ونقيم فرض الجهاد والحج مع أئمة المسلمين في كل دهر وزمان
"എല്ലാ സമയത്തും കാലത്തും നിര്‍ബന്ധമായ ഹജ്ജും ജിഹാദും മുസ്ലിം ഭരണാധികാരിയുടെ കൂടെയാണ് നാം നിര്‍വഹിക്കുക. " ( عقيدة الرازيين)
ഇമാം ഇബ്നു ഖുദാമرحمه الله പറഞ്ഞു :
وأمر الجهاد موكول إلى الإمام واجتهاده
ജിഹാദിന്റെ കാര്യം ഭരണധികാരിയിലും അദ്ധേഹത്തിന്റെ ഗവേഷണത്തിലും എല്പ്പിക്കപ്പെട്ടതാണ്. ( 9/202 المغني ).
وأمر الجهاد موكول إلى الإمام واجتهاده
ജിഹാദിന്റെ കാര്യം ഭരണധികാരിയിലും അദ്ധേഹത്തിന്റെ ഗവേഷണത്തിലും എല്പ്പിക്കപ്പെട്ടതാണ്. ( 9/202 المغني ).
ചുരുക്കത്തില്‍ ഇസ്ലാമിന്റെ ജിഹാദ് എന്നത് ആളുകളെ വിഷം കൊടുത്തു കൊല്ലലോ വണ്ടിയിടിച്ചു കൊല്ലലോ അല്ല, അത് ഒരു ഭരണാധികാരിയുടെ കീഴില്‍ അച്ചടക്കത്തോടെ നടത്തുന്ന യുദ്ധമാണ്. അത് പോലും വ്യക്തമായ നിബന്ധനകള്‍ അടങ്ങിയതുമാണ്.
ആരെങ്കിലും ഇത്തരക്കാരുടെ ശബ്ദം കേട്ട് അതില്‍ വല്ല വാസ്തവവും ഉണ്ടോന്നു കരുതുന്നുവെങ്കില്‍ അവര്‍ അറിയണം ഇത് ഇസ്ലാമിന്റെ ജിഹാദല്ല പിശാചിന്റെ ജിഹാദ് ആണ് എന്ന്..
കാരണം സ്വര്‍ഗത്തിന്റെ വാസന പോലും നിഷേധിക്കപ്പെടുന്ന കൊടിയ തിന്മയാണ് പരസ്പര കരാറില്‍ ജീവിക്കുന്ന അമുസ്ലിമിനെ കൊല്ലുക എന്നത്.
നബിﷺപറഞ്ഞു:
( مَنْ قَتَلَ مُعَاهَدًا لَمْ يَرِحْ رَائِحَةَ الْجَنَّةِ وَإِنَّ رِيحَهَا تُوجَدُ مِنْ مَسِيرَةِ أَرْبَعِينَ عَامًا ).
( مَنْ قَتَلَ مُعَاهَدًا لَمْ يَرِحْ رَائِحَةَ الْجَنَّةِ وَإِنَّ رِيحَهَا تُوجَدُ مِنْ مَسِيرَةِ أَرْبَعِينَ عَامًا ).
"ആരെങ്കിലും (മുസ്‌ലിമീങ്ങളുമായി )പരസ്പര ധാരണയോടെ ഉടമ്പടിക്കരാറില്‍ ജീവിക്കുന്ന (അമുസ്ലിമായ) ഒരാളെ വധിച്ചാല്‍ അവന് സ്വര്‍ഗത്തിന്‍റെ പരിമളം പോലും ലഭിക്കുകയില്ല. അതിന്‍റെ പരിമളം നാല്പത് വര്‍ഷത്തെ വഴിദൂരത്തില്‍ നിന്ന് വരെ കണ്ടെത്താന്‍ കഴിയും.(അപ്പോള്‍ സ്വര്‍ഗത്തില്‍ നിന്ന് അത്രയും അകലെയായിരിക്കും അവന്‍റെ സ്ഥാനം..!) " -[ബുഖാരി: 3166].
ആലോചിക്കൂ, എത്ര വലിയ തിന്മക്കാണ് ആ ശബ്ദത്തിന്റെ ഉടമ ആഹ്വാനം ചെയ്തത്..
മുസ്ലിംകളോടും ഇസ്ലാമിനോടും ശത്രുത പുലര്‍ത്തുന്ന രാജ്യങ്ങളില്‍ പോലും ഒരു മുസ്ലിം ചെന്ന് പെട്ടാല്‍ കുഴപ്പമുണ്ടാക്കരുത് എന്നതാണ് സലഫുകള്‍ പഠിപ്പിച്ചത്. ഇമാം ഷാഫിرحمه الله പറയുന്നു:
إذَا دَخَلَ قَوْمٌ مِنْ الْمُسْلِمِينَ بِلَادَ الْحَرْبِ بِأَمَانٍ فَالْعَدُوُّ مِنْهُمْ آمِنُونَ إلَى أَنْ يُفَارِقُوهُمْ أَوْ يَبْلُغُوا مُدَّةَ أَمَانِهِمْ وَلَيْسَ لَهُمْ ظُلْمُهُمْ وَلَا خِيَانَتُهُمْ
മുസ്ലിമീങ്ങളിലെ ഒരു വിഭാഗം ശത്രു രാജ്യത്ത് സംരക്ഷണ ഉടമ്പടിയോടെ പ്രവേശിച്ചാല്‍ അവിടെ നിന്ന് പിരിയുന്നത് വരെയോ സംരക്ഷണ ഉടമ്പടിയുടെ കാലം വരേയോ അവരിലെ ശത്രുക്കള്‍ മുസ്ലിംകളില്‍ നിന്നും നിര്‍ഭയനായിരിക്കും. അവരോടു (ആ അമുസ്ലിംകളോട് ) അക്രമവോ ചതിയോ ചെയ്യാന്‍
ഇവര്‍ക്ക്(മുസ്ലിംകള്‍ക്ക് )പാടുള്ളതല്ല. ( الأم:4/263)

അദ്ദേഹം തന്നെ മറ്റൊരു സ്ഥലത്ത് പറയുന്നു.
إذَا أَمَّنُوهُ فَهُمْ فِي أَمَانٍ مِنْهُ وَلَا نَعْرِفُ شَيْئًا يُرْوَى خِلَافَ هَذَا
അവര്‍ (അമുസ്ലിംകള്‍) അവര്‍ക്ക്(മുസ്ലിംകള്‍ക്ക്) നിര്‍ഭയത്വം നല്‍കിയാല്‍ അമുസ്ലിംകളും മുസ്ലിംകളില്‍ നിന്ന് നിര്ഭയനാകണം. ഇതിനു വ്യത്യസ്തമായി ഒന്നും തന്നെ ഉധരിക്കപ്പെട്ടതായി നമുക്കറിയില്ല. ( الأم 4/292)

അഥവാ മുസ്ലിം ലോകത്ത് ഈ വിഷയത്തില്‍ ഒരു ഭിന്നത പോലുമില്ല എന്നര്‍ത്ഥം. ഇവരുടെ അക്ഞ്ഞതയുടെ ആഴം എത്ര ഭീകരമാണ്..!
തീര്‍ന്നില്ല, വിഷം കൊടുത്തോ വെടി വെച്ചോ എങ്ങനെയെങ്കിലും ആളുകളെ കൊല്ലണം എന്ന് പറയുന്നവര്‍ മുസ്ലിമീങ്ങളുടെ ഈ വിഷയത്തിലെ നിലപാട് ഇനിയും വായിക്കേണ്ടതുണ്ട്. ഇമാം ഇബ്നു ഖുദാമرحمه الله പറയുന്നു:
مَنْ دَخَلَ إلَى أَرْضِ الْعَدُوِّ بِأَمَانٍ، لَمْ يَخُنْهُمْ فِي مَالِهِمْ، وَلَمْ يُعَامِلْهُمْ بِالرِّبَا أَمَّا تَحْرِيمُ الرِّبَا فِي دَارِ الْحَرْبِ، فَقَدْ ذَكَرْنَاهُ فِي الرِّبَا، مَعَ أَنَّ قَوْلَ اللَّهِ تَعَالَى: {وَحَرَّمَ الرِّبَا} [البقرة: 275] وَسَائِرَ الْآيَاتِ وَالْأَخْبَارِ الدَّالَّةِ عَلَى تَحْرِيمِ الرِّبَا عَامَّةٌ تَتَنَاوَلُ الرِّبَا فِي كُلِّ مَكَان وَزَمَانٍ.
وَأَمَّا خِيَانَتُهُمْ، فَمُحَرَّمَةٌ؛ لِأَنَّهُمْ إنَّمَا أَعْطَوْهُ الْأَمَانَ مَشْرُوطًا بِتَرْكِهِ خِيَانَتَهُمْ، وَأَمْنِهِ إيَّاهُمْ مِنْ نَفْسِهِ، وَإِنْ لَمْ يَكُنْ ذَلِكَ مَذْكُورًا فِي اللَّفْظِ، فَهُوَ مَعْلُومٌ فِي الْمَعْنَى، وَلِذَلِكَ مَنْ جَاءَنَا مِنْهُمْ بِأَمَانٍ، فَخَانَنَا، كَانَ نَاقِضًا لِعَهْدِهِ. فَإِذَا ثَبَتَ هَذَا، لَمْ تَحِلَّ لَهُ خِيَانَتُهُمْ، لِأَنَّهُ غَدْرٌ، وَلَا يَصْلُحُ فِي دِينِنَا الْغَدْرُ، وَقَدْ قَالَ النَّبِيُّ «- صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: الْمُسْلِمُونَ عِنْدَ شُرُوطِهِمْ». فَإِنْ خَانَهُمْ، أَوْ سَرَقَ مِنْهُمْ، أَوْ اقْتَرَضَ شَيْئًا وَجَبَ عَلَيْهِ رَدُّ مَا أَخَذَ إلَى أَرْبَابِهِ، فَإِنْ جَاءَ أَرْبَابُهُ إلَى دَارِ الْإِسْلَامِ بِأَمَانٍ أَوْ إيمَانٍ، رَدَّهُ عَلَيْهِمْ، وَإِلَّا بَعَثَ بِهِ إلَيْهِمْ؛ لِأَنَّهُ أَخَذَهُ عَلَى وَجْهٍ حَرَّمَ عَلَيْهِ أَخْذُهُ، فَلَزِمَهُ رَدَّ مَا أَخَذَ، كَمَا لَوْ أَخَذَهُ مِنْ مَالِ مُسْلِمٍ.
["(മുസ്ലിംകളില്‍ നിന്ന്) ആരെങ്കിലും ശത്രുവിന്റെ നാട്ടില്‍
സംരക്ഷണ ഉടമ്പടിയോടെ പ്രവേശിച്ചാല്‍ അയാള്‍ അവരുടെ സമ്പത്തില്‍ അവരെ വഞ്ചിക്കുവാന്‍ പാടില്ല,അവരുമായി പലിശ ഇടപാട് നടത്തുവാനും പാടില്ല.,........അവരെ വഞ്ചിക്കുക എന്നത് ഹറാം ആക്കപ്പെട്ടതാണ്. കാരണം സംരക്ഷണം നല്കപ്പെടത് അവരെ ചതിക്കുകയില്ലെന്നും അവനില്‍ നിന്ന് അവര്‍ക്ക് നിര്‍ഭയത്വം ഉണ്ടെന്നുമുള്ള നിബന്ധയുടെ മേല്‍ ആണ്. ഈ നിബന്ധന പ്രത്യേകം വാചകങ്ങളില്‍ പരാമര്‍ശിച്ചില്ലെങ്കിലും ആശയത്തില്‍ അത് അറിയപ്പെട്ടതാണ്.
അത് പോലെ അവരുടെ കൂട്ടത്തിലെ ആള്‍ നമ്മിലേക്ക് അഭയത്തില്‍ വരികയും പിന്നീട് നമ്മെ ചതിക്കുകയും ചെയ്‌താല്‍ അവന്‍ കരാര്‍ ലംഘിച്ചവനായി മാറും. ഈ വഞ്ചന സ്ഥിരപ്പെട്ടാലും അവനെ(ആ അമുസ്ലിമിനെ) ചതിക്കുവാന് അനുവാദമില്ല. കാരണം അത് വഞ്ചനയാണ്. നമ്മുടെ മതത്തിനു വഞ്ചന യോജിച്ചതല്ല .
തീര്‍ച്ചയായും റസൂല്‍ പറഞ്ഞിരിക്കുന്നു "മുസ്ലിമീങ്ങള്‍ തങ്ങളുടെ നിബന്ധനകളുടെ കൂടെയാണ്."
(മുസ്ലിമില്‍ പെട്ടയാള്‍ ) അവരെ (അമുസ്ലിമിനെ) ചതിക്കുകയോ അവരില്‍ നിന്ന് മോഷ്ടടിക്കുകയോ അതുമല്ലെങ്കില്‍ വല്ലതും കടമായി വാങ്ങുകയോ ചെയ്‌താല്‍ താന്‍ എടുത്തത് അതിന്റെ ഉടമസ്ഥന് തിരികെ നല്‍കല്‍ നിര്‍ബന്ധമാണ്..! ഇനി ആ ഉടമസ്ഥന്‍ ഇസ്ലാമിക നാട്ടില്‍ അഭയത്തിലോ വിശ്വാസം സ്വീകരിച്ചു കൊണ്ടോ വന്നാല്‍ അവനു അത് തിരികെ നല്‍കുക, ഇല്ലെങ്കില്‍(അങ്ങനെ വന്നില്ലെങ്കില്‍) അത് അവന്നു ആരെങ്കിലും മുഖേനെ എത്തിച്ചു കൊടുക്കുക. കാരണം അത് എടുത്തത് നിഷിദ്ധമായ രൂപത്തില്‍ ആണ്. അതിനാല്‍ മറ്റൊരു മുസ്ലിമിന്‍റെ സ്വത്തില്‍ നിന്ന് എടുത്താല്‍ ചെയ്യുന്നത് പോലെ തിരികെ നല്‍കല്‍ നിര്‍ബന്ധമാണ്,"] ( المغني 9/295)

നോക്കുക...ഈ പരിശുദ്ധ ദീനിന്റെ നിയമം എത്ര വ്യക്ത്മായാണ് മുന്‍ഗാമികള്‍ എഴുതി വെച്ചത്. നമ്മെ ചതിച്ചവന്റെ പോലും സമ്പത്ത് അന്യായമായി നമുക്ക് എടുക്കാന്‍ പാടില്ല..പിന്നെങ്ങനെ അവനെ കൊല്ലുവാന്‍ കഴിയും..? പിന്നെങ്ങനെ നമ്മോട് സമാധാനത്തില്‍ വര്‍ത്തിക്കുന്ന ആളുകളെ കൊല്ലുവാന്‍ കഴിയും..!!എത്ര നിസ്സാരമായാണ് ഈ ആളുകള്‍ പൈശാചിക ജല്‍പ്പനം നടത്തുന്നത്..!!!അല്ലാഹുവില്‍ അഭയം..
കൊലപാതകം എന്നത് അതീവ ഗുരുതരമായ ഒരു വിഷയമായിട്ടാണ് അള്ളാഹു പഠിപ്പിക്കുന്നത്. അവന്‍ പറഞ്ഞു :
مِنْ أَجْلِ ذَٰلِكَ كَتَبْنَا عَلَىٰ بَنِي إِسْرَائِيلَ أَنَّهُ مَن قَتَلَ نَفْسًا بِغَيْرِ نَفْسٍ أَوْ فَسَادٍ فِي الْأَرْضِ فَكَأَنَّمَا قَتَلَ النَّاسَ جَمِيعًا وَمَنْ أَحْيَاهَا فَكَأَنَّمَا أَحْيَا النَّاسَ جَمِيعًا ۚ وَلَقَدْ جَاءَتْهُمْ رُسُلُنَا بِالْبَيِّنَاتِ ثُمَّ إِنَّ كَثِيرًا مِّنْهُم بَعْدَ ذَٰلِكَ فِي الْأَرْضِ لَمُسْرِفُونَ
"അക്കാരണത്താല്‍ ഇസ്രായീല്‍ സന്തതികള്‍ക്ക് നാം ഇപ്രകാരം വിധിനല്‍കുകയുണ്ടായി: മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്‍റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു. നമ്മുടെ ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ (ഇസ്രായീല്യരുടെ) അടുത്ത് ചെന്നിട്ടുണ്ട്. എന്നിട്ട് അതിനു ശേഷം അവരില്‍ ധാരാളം പേര്‍ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്"[5:32]
നബി(صلى الله عليه وسلم)) അനിസ്ലാമിക വ്യവസ്ഥിതി ഉള്ള മക്കയില്‍ ചെയ്തത് പ്രബോധനം ആണ്, റസൂല്‍(صلى الله عليه وسلم) അവരെ തൌഹീദിലെക്ക് ക്ഷണിക്കുകയാണ് ചെയ്തത്, അല്ലാതെ അവിടെ കുഴപ്പം ഉണ്ടാക്കുകയോ അവരെ ഒളിഞ്ഞോ തെളിഞ്ഞോ കൊല്ലുകയല്ല ചെയ്തത്.ഒട്ടനവധി പീഡനങ്ങളും പ്രയാസങ്ങളും സഹിച്ചപ്പോഴും ഒളിഞ്ഞോ തെളിഞ്ഞോ കൊലപാതകങ്ങള്‍ നടത്തുവാനോ കുഴപ്പം ഉണ്ടാക്കുവാനോ അവര്‍ ശ്രമിച്ചിട്ടില്ല. കാരണം ഇത് വ്യക്തമായി നിയമങ്ങള്‍ ഉള്ള , ലോകത്തിന്റെ സൃഷ്ടാവിന്റെ മതമാണ്. ഏതോ കാടന്മാര്‍ തങ്ങളുടെ ചിന്താഗതിയില്‍ നിര്‍മിച്ച ഒന്നല്ല. ചുരുക്കത്തില്‍ നമ്മുടെ മാതൃക അല്ലാഹുവിന്റെ പ്രവാചകനില്‍ ആണ്, ഭ്രാന്തന്‍ ജല്പ്പനങ്ങളില്‍ അല്ല.
തീര്‍ച്ചയായും ഇവര്‍ പറയുന്നത് ജിഹാദല്ല..ഇത് ഫിത്ന ഉണ്ടാക്കാന്‍ ഉള്ള ആഹ്വാനമാണ്. രക്തം ചിന്തുകയും കുഴപ്പം ഉണ്ടാക്കുകയും അതിനു വേണ്ടി ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഇവര്‍ പിഴച്ച കക്ഷിയായ ഖവാരിജുകളുടെ പിന്‍ഗാമികള്‍ തന്നെ എന്ന് വാക്കുകള്‍ കൊണ്ടും പ്രവര്‍ത്തനങ്ങള്‍ കൊണ്ടും തെളിയിക്കുന്നുണ്ട്.
ഇമാം ഇബ്നു കസീര്‍رحمه الله ഖവാരിജുകളെ കുറിച്ച് പറഞ്ഞത് ശ്രദ്ധേയമാണ് ..
إِذْ لَوْ قَوُوا هَؤُلَاءِ لَأَفْسَدُوا الْأَرْضَ كُلَّهَا عِرَاقًا وَشَامًا، وَلَمْ يَتْرُكُوا طِفْلًا وَلَا طِفْلَةَ وَلَا رَجُلًا وَلَا امْرَأَةً ; لِأَنَّ النَّاسَ عِنْدَهُمْ قَدْ فَسَدُوا فَسَادًا لَا يُصْلِحُهُمْ إِلَّا الْقَتْلُ جُمْلَةً
"അവര്‍ ശക്തി പ്രാപിച്ചാല്‍ ഇറാഖിലും ശാമിലും ഭൂമി മുഴുവനും അവര്‍ കുഴപ്പം ഉണ്ടാക്കും. ചെറിയ ആണ്‍ കുട്ടികളെയോ പെണ്‍കുട്ടികലെയോ പുരുഷനെയോ സ്ത്രീയെയോ അവര്‍ വെറുതെ വിടില്ല..കാരണം അവരുടെ അടുക്കല്‍ ജനങ്ങള്‍ ദുഷിച്ചവരും മൊത്തമായി കൊന്നാലല്ലാതെ നന്നാക്കാന്‍ കഴിയാത്തവരും ആണ്."(“البداية والنهاية”(١٠/ ٥٨٤-٥٨٥)

ഐ എസിന്‍റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇമാം ഇബ്നു കസീര്‍رحمه الله പറഞ്ഞത് ഇവരെ കണ്ടിട്ടാണോ എന്ന് തോന്നിയേക്കാം. അത്രമാത്രം വ്യക്തമാണ് പണ്ഡിതന്മാരുടെ നിരീക്ഷണം.
എത്ര സത്യമാണ് ഷെയ്ഖ് മുഹമ്മദ് ബന്‍ ഹാദി അല്‍ മദ്ഖലീحفظه الله ഇവരെ കുറിച്ച് പറഞ്ഞത്.. അദ്ദേഹം പറഞ്ഞു :
أمّا هؤلاءِ فإنَّمَا هُمْ دُعاةُ فتنةٍ، وهذا الذي يُسمُّونَهُ جهادًا هذا فِتْنَة، وشاؤوا أَمْ أَبَوْا نحنُ نقولُهَا بمِلْئِ أفواهِنَا: هِيَ فِتْنَةٌ.
ഈ ആളുകള്‍ തീര്‍ച്ചയായും അവര്‍ ഫിത്നയുടെ(കുഴപ്പതിന്റെ) പ്രബോധകര്‍ ആണ്. ഈ ഫിത്നയെ ആണ് അവര്‍ ജിഹാദ് എന്ന് പേരിട്ടത്..അവര്‍ സമ്മതിച്ചാലും ഇല്ലെങ്കിലും നാം നമ്മുടെ വായ നിറയെ പറയുന്നു:ഇത് ഫിത്നയാണ്...!

ഭൂമിയില്‍ ഫിത്ന ഉണ്ടാക്കുന്ന ഇത്തരക്കാര്‍ അല്ലാഹുവിന്‍റെ ഈ വാക്കുകള്‍ കേട്ടിരുന്നെങ്കില്‍ എത്ര നന്നായേനെ..
وَمِنَ النَّاسِ مَن يُعْجِبُكَ قَوْلُهُ فِي الْحَيَاةِ الدُّنْيَا وَيُشْهِدُ اللَّـهَ عَلَىٰ مَا فِي قَلْبِهِ وَهُوَ أَلَدُّ الْخِصَامِ ﴿٢٠٤﴾ وَإِذَا تَوَلَّىٰ سَعَىٰ فِي الْأَرْضِ لِيُفْسِدَ فِيهَا وَيُهْلِكَ الْحَرْثَ وَالنَّسْلَ ۗ وَاللَّـهُ لَا يُحِبُّ الْفَسَادَ ﴿٢٠٥﴾
"ചില ആളുകളുണ്ട്. ഐഹികജീവിത കാര്യത്തില്‍ അവരുടെ സംസാരം നിനക്ക് കൗതുകം തോന്നിക്കും. അവരുടെ ഹൃദയശുദ്ധിക്ക് അവര്‍ അല്ലാഹുവെ സാക്ഷി നിര്‍ത്തുകയും ചെയ്യും. വാസ്തവത്തില്‍ അവര്‍ (സത്യത്തിന്റെ) കഠിനവൈരികളത്രെ.അവര്‍ തിരിച്ചുപോയാല്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനും, വിള നശിപ്പിക്കാനും, ജീവനൊടുക്കാനുമായിരിക്കും ശ്രമിക്കുക. കുഴപ്പം അല്ലാഹു ഇഷ്ടപ്പെടുന്നതല്ല.

Mashah Allah
ReplyDeleteMashah Allah
ReplyDelete