ഏറ്റവും നല്ല മനുഷ്യര്‍ സത്യവിശ്വാസികള്‍ ആണ്, അവന്‍റെ വിശ്വാസം യാതൊരു കലര്പ്പുമില്ലാത്ത ശുദ്ധമായതാണ് , അവന്‍റെ പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവിനു ഇഷ്ടമുള്ള ആരാധന കര്‍മങ്ങള്‍ ആണ്, അത് പോലെ പ്രധാനപ്പെട്ടതാണ് അവന്‍റെ സ്വഭാവം ഏറ്റവും നല്ലതാണ് എന്ന്. കാരണം ഈ ലോകത്തിലെ ഏറ്റവും നല്ല മനുഷ്യന്‍ ഏറ്റവും നല്ല സ്വഭാവമുള്ള നമ്മുടെ നേതാവ് മുഹമ്മദ്ﷺ ആണ്.
ആയിഷ ബീവി പറയുന്നു :
ما كان أحد أحسن خلقا من رسول الله صلى الله عليه وسلم
റസൂല്‍ നേക്കാള്‍ നല്ല സ്വഭാവം ഉള്ള ഒരാളുമില്ല എന്ന്..
ആ റസൂല്‍ യുടെ അനുയായികള്‍ ആയ നാം നമ്മുടെ സ്വഭാവത്തെയും ആ രീതിയില്‍ ആക്കേണ്ടതുണ്ട്.. ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ലാതെ നല്ല രീതിയില്‍ നാം പെരുമാറണം..
സ്വാഭാവികമായും ആളുകള്‍ വ്യത്യ്സതരാണ് , പെരുമാറ്റവും വ്യത്യസ്തമാണ്..അത് വേര്‍തിര്ച്ചു അറിഞ്ഞു അവരിലെ നന്മകള്‍ മനസ്സിലാക്കി ജീവിക്കണം.
അള്ളാഹു കല്‍പ്പിച്ചത് ഇപ്രകാരമാണ്..
خُذِ الْعَفْوَ وَأْمُرْ بِالْعُرْفِ وَأَعْرِضْ عَنِ الْجَاهِلِينَ
"നീ വിട്ടുവീഴ്ച സ്വീകരിക്കുകയും നന്മ കല്‍പിക്കുകയും, അവിവേകികളെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്യുക."
ആയത് വിശദീകരിച്ചു കൊണ്ട് ഇമാം നാസിര്‍ അസ്സഅദിرحمه الله പറഞ്ഞത് ശ്രദ്ധേയമാണ്.
"ഈ വചനം ജനങ്ങളോടുള്ള നല്ല സ്വഭാവത്തിന്റെ മുഴുവന്‍ കാര്യങ്ങളും അവരോടുള്ള ഇടപാടുകളില്‍ എന്ത് ചെയ്യണം എന്നതും ഉള്‍ക്കൊള്ളുന്നതാണ്.........ആരെങ്കിലും വാക്ക് കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ നിങ്ങളെ ഉപദ്രവിച്ചാല്‍ നിങ്ങള്‍ അവരെ അങ്ങനെ ചെയ്യരുത്. നിങ്ങളെ തടഞ്ഞാല്‍ നിങ്ങള്‍ അവരെ തടയരുത്, നിങ്ങളോട് ബന്ധം മുറിച്ചാല്‍ നിങ്ങള്‍ അവരോടു ബന്ധം ചേര്‍ക്കുക, നിങ്ങളോട് അക്രമം ചെയ്‌താല്‍ നിങ്ങള്‍ നീതി ചെയ്യുക."(തഫ്സീര്‍ സഅദി)."
നമ്മുടെ സ്വഭാവം നാം ആണ് തീരുമാനിക്കേണ്ടത്, അത് മറ്റുള്ളവര്‍ നമ്മോടു എങ്ങനെ എന്നതിനെ അടിസ്ഥാനമാക്കിയല്ല, നമ്മോട് അല്ലാഹുവും റസൂലും എന്ത് പറഞ്ഞു എന്നതിനെ അടിസ്ഥാനമാക്കിയാണ്.

കാരണം നാം വിശ്വാസികള്‍ ആണ്.
ഇവിടെ റബ്ബ് കല്‍പ്പിച്ച പ്രധാനപ്പെട്ട വിഷയമാണ് വിട്ടുവീഴ്ച്ച എന്നത്. ആ സ്വഭാവം നമ്മില്‍ ഇല്ലെങ്കില്‍ ജനങ്ങള്‍ നമ്മില്‍ നിന്ന് അകലുകയും ഒറ്റപ്പെടുകയും എല്ലാവരോടും ദേഷ്യവും വെറുപ്പുമായി നടക്കേണ്ടിയും വരും. കാരണം നാ ഇടപെടുന്നത് പച്ചയായ മനുഷ്യരുമായാണ്.
ജനങ്ങളുടെ നന്മകള്‍ കാണുവാനും നമ്മുടെ തിന്മകള്‍ കാണാനും ആണ് നാം ശ്രമിക്കേണ്ടത്. അപ്പോഴാണ് നമുക്ക് നല്ല മനുഷ്യര്‍ ആകുവാന്‍ കഴിയുക.
മറ്റുള്ളവരെ കുറിച്ച് നല്ലത് ചിന്തിക്കുക എന്നത് പ്രധാനപ്പെട്ട വിഷയമാണ്.
നമ്മില്‍ പലരും സ്വന്തം വാക്കുകളെ നിസ്സാരമായും മറ്റുള്ളവര്‍ പറഞ്ഞതിനെ ഗൌരവതിലും കാണുന്നു. മറ്റുള്ളവരുടെ വാക്കുകളും പ്രവര്‍ത്തനവും താന്‍ ഒരിക്കലും പൊറുക്കില്ല, ഒരിക്കലും മറക്കില്ല എന്ന് പറയുന്നു, എന്നാല്‍ നമ്മുടെ വാക്കും പ്രവര്‍ത്തനവും എല്ലാവരും മറക്കാനും പൊറുക്കാനും ആഗ്രഹിക്കുകയും ചെയ്യുന്നു.. അതീവ വിചിത്രമാണ് വിഷയം..!
നമ്മള്‍ മറ്റുള്ളവരോട് കാണിക്കുന്ന ഈ മനോഭാവം നമ്മോട് അള്ളാഹു കാണിച്ചാല്‍ നമ്മുടെ അവസ്ഥ എന്താകും..!? നമ്മുടെ തിന്മകളും അപാകതകളും റബ്ബ് ഒരിക്കലും പൊറുക്കാതെ നിന്നാല്‍ എന്താകും നമ്മുടെ സ്ഥിതി..(അള്ളാഹു കാത്തു രക്ഷിക്കട്ടെ..)
നമ്മുടെ പ്രവര്‍ത്തനത്തിന്റെ ഇനം അനുസരിച്ചാണ് നമ്മുക്കുള്ള പ്രതിഫലം എന്നത് എന്ത് കൊണ്ടാണ് നാം മറന്നു പോകുന്നത്..
അതിനാല്‍ മറ്റുള്ളവരോട് ഏറ്റവും നന്നായി പെരുമാറുക, വിശാലത കാണിക്കുക, ജനങ്ങളെ കുറിച്ച് മോശം പറയാതിരിക്കുക..
റസൂല്‍ﷺ പറഞ്ഞത്
إذَا سَمِعْتَ الرَّجُلَ يَقُولُ : هَلَكَ النَّاسُ ، فَهُوَ أَهْلَكُهُمْ.
ഒരാള്‍ ജനങ്ങള്‍ നശിച്ചിരിക്കുന്നു എന്ന് പറയുന്നത് നീ കേട്ടാല്‍ (അറിയുക) അവനാണ് അവരില്‍ ഏറ്റവും നശിച്ചവന്‍.
അതിനാല്‍ ആളുകളെ കുറിച്ച് നന്മ ചിന്തിക്കുക..
നമ്മുടെ മുന്‍ഗാമികള്‍ അങ്ങനെയായിരുന്നു.
അബു ദുജാന رضي الله عنه രോഗിയയിരിക്കെ അദ്ധേഹത്തിന്റെ മുഖം തിളങ്ങുന്നത് കണ്ട ആളുകള്‍ കാരണം ചോദിച്ചപ്പോള്‍ പറഞ്ഞത് എന്റെയടുക്കല്‍ ഏറ്റവും ബലമുള്ള രണ്ടു കാര്യങ്ങള്‍ അല്ലാതെ മറ്റൊന്നുമില്ല. ഒന്ന് ഞാന്‍ അനാവശ്യമായത് സംസരിക്കലില്ല, രണ്ടു എന്റെ ഖല്‍ബില്‍ മുസ്ലിമീങ്ങള്‍ രക്ഷപ്പെട്ടവരാണ്.." (അഥവാ അവരെ കുറിച്ച് വെറുപ്പോ മോശം ചിന്തയോ ഇല്ല. )
ഇമാം അബൂ ഖുലാബرحمه الله പറഞ്ഞു
إذا بلغك عن أخيك شيء تكرهه فالتمس له العذر جهدك؛ فإن لم تجد له عذراً فقل في نفسك: لعلَّ لأخي عذراً لا أعلمه
നിന്റെ സഹോദരനെ കുറിച്ച് വെറുപ്പ് ഉണ്ടാക്കുന്ന വല്ല വാര്‍ത്തയും എത്തിയാല്‍ നിന്‍റെ പരിശ്രമത്തിലൂടെ (അവന്‍ അങ്ങനെ ചെയ്യാനുള്ള ) കാരണം അവനു വേണ്ടി നീ ബോധിപ്പിക്കുക, ഇനി നിനക്ക് അവനു വേണ്ടി ഒരു ന്യായവും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നീ നിന്നോട് തന്നെ പറയുക, എനിക്ക് അറിയാത്ത വല്ല ന്യായവും എന്‍റെ സഹോദരന് ഉണ്ടായേക്കാം..الحلية لأبي نعيم (2/285):
സുബ്ഹനല്ലാഹ്..നമ്മുടെയും നമ്മുടെ മുന്‍ഗാമികളുടെയും ചിന്തഗതിയിലെ വ്യത്യാസം നോക്കൂ..
ഒരാളില്‍ ഒരു തെറ്റ് കണ്ടാല്‍ , അല്ലെങ്കില്‍ നമ്മോടു ഒരാള്‍ തിന്മ ചെയ്‌താല്‍ അയാളുടെ ഭാഗത്ത് നിന്ന് കൊണ്ട് ആലോചിച്ചു ഇന്നയിന്ന കാരണം കൊണ്ടാകാം എന്ന് പറഞ്ഞു വിട്ടു കൊടുക്കാന്‍ നമുക്ക് കഴിയലുണ്ടോ.. പലപ്പോഴും നമുക്ക് കാരണവും അറിയാം, എന്നിട്ടും അവന്‍ അങ്ങനെ ചെയ്തില്ലേ, ഞാന്‍ ഒരിക്കലും മറക്കില്ല എന്ന് നാം പറയുന്നു...ശേഷം അവര്‍ക്കെതിരെ അതൊക്കെ പരാതിയും പരിഭവവുമായി അവയെ കൂട്ടിവേക്കുന്നു.. അള്ളാഹു നന്നാക്കട്ടെ..
ഇമാം ഷാഫിرحمه الله പറഞ്ഞു
من أحب أن يختم له بخير فليحسن الظن بالناس".
ആരെങ്കിലും നന്മ കൊണ്ടുള്ള പര്യവസാനം ഇഷ്ടപ്പെടുന്നെങ്കില്‍ അവന്‍ ജനങ്ങളെ കൊണ്ട് നല്ലത് ചിന്തിക്കട്ടെ..
പലപ്പോഴും ആളുകളുടെ വാക്കുകള്‍ ആണ് നാം പ്രധാന വിഷയം ആക്കുന്നത്..അവര്‍ ചിലപ്പോള്‍ ഒന്നും ഉദ്ദേശിക്കാതെ പറഞ്ഞതാകാം..പക്ഷെ നാം അതിനെ ആ തരത്തില്‍ കാണാതെ ഗോരവമായി എടുക്കുന്നു..അവരോടു വെറുപ്പ് കാണിക്കുകയും ചെയ്യുന്നു..
ഉമര്‍رضي الله عنه വിനെ തൊട്ടു വന്ന ഒരു വാചകം ശ്രദ്ധേയമാണ്..
لا تظن بكلمة خرجت من أخيك المؤمن شرًّا، وأنت تجد لها في الخير محمل
നിന്‍റെ വിശ്വാസിയായ സഹോദരനില്‍ നിന്ന് പുറത്ത് വന്ന വാചകം മോശമാണ് എന്ന് നീ കരുതരുത്, നിനക്കത് നന്മയില്‍ കണ്ടെത്താന്‍ കഴിയും.

ശൈഖുല്‍ ഇസ്ലാം رحمه الله പറഞ്ഞു
وليس لأحد أن يحمل كلام أحد من الناس إلا على ما عُرف أنه أراده،
ഒരാളും തന്നെ മറ്റൊരാളുടെ വാചകത്തെ അവന്‍ എന്താണ് ഉദേശിച്ചത് എന്നറിയാതെ എടുക്കരുത്,
അതിനാല്‍ നമ്മുടെ കാഴ്ചപ്പാടുകള്‍ നാം തിരുത്തണം.. ഒരാളില്‍ നന്മകളും തിന്മകളും ഉണ്ടെങ്കില്‍ ആ തിന്മകളെ കുറിച്ച് ചിന്തിച്ചു അയാളെ കുറിച്ച് നമ്മുടെ മനസ്സ് മോശമാക്കാതെ നന്മകളെ കുറിച്ച് ഓര്‍ക്കുക..
ഒരു വാക്കോ പ്രവര്‍ത്തിയോ വന്നു പോയാല്‍ അതിന്റെ പേരില്‍ പ്രശ്നം ഉണ്ടാക്കുന്നവരില്‍ നിന്നു ആളുകള്‍ അകലും, എന്നാല്‍ വിശാലതയും വിട്ടു വീഴ്ചയും ഉള്ളവരോട് ആളുകള്‍ അടുക്കും .
പരസ്പരം വിട്ടുവീഴ്ചയിലും സഹകരണത്തിലും ജീവിക്കുക.. എല്ലാവരോടും നന്നായി പെരുമാറുക. സാരമില്ലെന്നു വെക്കാനുള്ള മനസ്സ് ഉണ്ടാക്കുക..അപ്പോള്‍ നമുക്ക് എല്ലാവരും പ്രിയപ്പെട്ടവര്‍ ആയിത്തീരുന്നു..നാം മറ്റുള്ളവര്‍ക്കും പ്രിയപ്പെട്ടവര്‍ ആയിത്തീരുന്നു.. എല്ലാറ്റിനും ഉപരി ഈമാനുള്ള ഹൃദയമായി മാറുന്നു..
അള്ളാഹു പറഞ്ഞു
إِن تُبْدُوا خَيْرًا أَوْ تُخْفُوهُ أَوْ تَعْفُوا عَن سُوءٍ فَإِنَّ اللَّـهَ كَانَ عَفُوًّا قَدِيرًا
"നിങ്ങള്‍ ഒരു നല്ല കാര്യം രഹസ്യമായോ പരസ്യമായോ ചെയ്യുകയാണെങ്കില്‍, അഥവാ, ഒരു ദുഷ്പ്രവൃത്തി മാപ്പ് ചെയ്ത് കൊടുക്കുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു ഏറെ മാപ്പുനല്‍കുന്നവനും സര്‍വ്വശക്തനുമാകുന്നു."[4:149].
وَإِن تَعْفُوا وَتَصْفَحُوا وَتَغْفِرُوا فَإِنَّ اللَّـهَ غَفُورٌ رَّحِيمٌ
"നിങ്ങള്‍ മാപ്പുനല്‍കുകയും, വിട്ടുവീഴ്ച കാണിക്കുകയും പൊറുത്തുകൊടുക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു."[64:14]
الَّذِينَ يُنفِقُونَ فِي السَّرَّاءِ وَالضَّرَّاءِ وَالْكَاظِمِينَ الْغَيْظَ وَالْعَافِينَ عَنِ النَّاسِ ۗ وَاللَّـهُ يُحِبُّ الْمُحْسِنِينَ
"സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യര്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി(സ്വര്‍ഗം ഒരുക്കിയിരിക്കുന്നു). സല്‍കര്‍മ്മകാരികളെ അല്ലാഹു സ്നേഹിക്കുന്നു."[3:134] .
നബിﷺ പറഞ്ഞു
مَا زَادَ اللَّهُ عَبْدًا بِعَفْوٍ إِلَّا عِزًّا ، وَمَا تَوَاضَعَ أَحَدٌ لِلَّهِ إِلَّا رَفَعَهُ اللَّهُ
"വിട്ടു വീഴ്ച ചെയ്യുന്നതിലൂടെ അടിമയുടെ പ്രതാപമല്ലാതെ അള്ളാഹു വര്‍ധിപ്പിക്കില്ല. എളിമയിലൂടെ അള്ളാഹു പദവി ഉയര്താത്തിരിക്കില്ല "مسلم4689
റസൂല്‍ ﷺ മിമ്പറില്‍ നിന്ന് പറഞ്ഞു
( ارْحَمُوا تُرْحَمُوا وَاغْفِرُوا يَغْفِرْ اللَّهُ لَكُمْ ) .
"കരുണ കാണിക്കൂ, നിങ്ങള്‍ക്ക് കരുണ കാണിക്കും, പൊറുത്തു കൊടുക്കൂ , നിങ്ങള്‍ക്ക് അള്ളാഹു പൊറുത്തു തരും.."صحيح الترغيب"2465 .
അള്ളാഹു അനുഗ്രഹിക്കട്ടെ..
✍️ഫലാഹുദ്ധീന്‍ ബ്ന്‍ അബ്ദുസ്സലാം.