നമ്മുടെ നാട്ടില്‍ തര്‍ക്കതിലുള്ള വിഷയമാണ് മരണപ്പെടവര്‍ക്ക് വേണ്ടി ഖുര്‍ആന്‍ ഒതുക എന്നത്. അപ്രകാരം ഒതാത്ത ആളുകളെയും അതിനെ എതിര്‍ക്കുന്നവരെയും പുത്തന്‍ വാദികളായി ചിത്രീകരിക്കുന്ന ഒരു പ്രവണതയാണ് ബഹുഭൂരിപക്ഷം ജനതക്കുമുള്ളത്. എന്നാല്‍ ഈ വിഷയകരമായി പ്രമാണങ്ങള്‍ എന്ത് പറയുന്നു എന്നും പണ്ടിതലോകം എങ്ങനെ വിഷയത്തെ കണ്ടുവെന്നും നമുക്ക് പരിശോദിക്കാം.
വിഷയത്തെ ലളിതമാക്കാനായി രണ്ടായി തിരിക്കുന്നു.
1. മരിച്ചവര്‍ക്ക് വേണ്ടി ഖുര്‍ആന്‍ ഓതി ഹദ്യ ചെയ്യല്‍
2. ഖബറിന്റെ സമീപത്തു നിന്ന് ഖുര്‍ആന്‍ ഓതല്‍ .
വിഷയത്തെ ലളിതമാക്കാനായി രണ്ടായി തിരിക്കുന്നു.
1. മരിച്ചവര്‍ക്ക് വേണ്ടി ഖുര്‍ആന്‍ ഓതി ഹദ്യ ചെയ്യല്‍
2. ഖബറിന്റെ സമീപത്തു നിന്ന് ഖുര്‍ആന്‍ ഓതല്‍ .
1. മരിച്ചവര്‍ക്ക് വേണ്ടി ഖുര്‍ആന്‍ ഓതി ഹദ്യ ചെയ്യല്‍.
മരിച്ചവര്‍ക്ക് വേണ്ടി ദുആ ചെയ്യാമെന്നും, സ്വദക ചെയ്യാമേന്നതിലും ആര്‍ക്കും ഭിന്നതയില്ല, കാരണം അവ സ്വഹീഹായ ഹദീസുകള്‍ കൊണ്ട് സ്ഥിരപ്പെട്ട വിഷയമാണ്(സ്വഹീഹു മുസ്ലിം :1004,1630,1631). ഈ വിഷയത്തില്‍ ഇജ്മാഉ ഉണ്ടെന്നും "മനുഷ്യന്ന് താന്‍ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല" എന്ന ആയതിന്റെ പൊതുനിയമത്തില്‍ നിന്നും ഈ പറയപ്പെട്ടവ ഒഴിവാണ് എന്നും ഇമാം നവവി വ്യക്തമാക്കുന്നുണ്ട്..(ശരഹ് മുസ്ലിം ). അഥവാ ഇത് മറ്റു കര്മാങ്ങളിലെക്ക് ഖിയാസ് ആക്കുന്നത് ശരിയല്ല എന്ന് മനസിലാക്കാം. അതിനാല്‍ തന്നെപണ്ഡിതന്മാര്‍ക്കിടയില്‍ മരിച്ചവര്‍ക്ക് വേണ്ടി ഖുര്‍ആന്‍ ഓതി ഹദ്യ ചെയ്യുന്ന വിഷയത്തില്‍ ഭിന്നാഭിപ്രായമാണ് ഉള്ളത്. ഭിന്നതയുള്ള വിഷയത്തെ പ്രമാണത്തിലേക്ക് മടക്കുകയാണ് വിശ്വസികള്‍ ചെയ്യേണ്ടത്. ചില വസ്തുതകള്‍ താഴെ കൊടുക്കുന്നു.
1- ഇതൊരു ഇബാദത്ത് ആയ കര്‍മം ആണ്, അതിനാല്‍ തെളിവ് ആവശ്യമാണ്.എന്നാല്‍ മരിച്ചവര്‍ക്ക് വേണ്ടി ഖുര്‍ആന്‍ ഒതുവാന്‍ പറയുന്ന സ്വഹീഹായ ഒരു റിപ്പോര്‍ട്ടും നബി(സ)യെ തൊട്ട് ഉധരിക്കപ്പ്ട്ടിട്ടില്ല. അതിനാല്‍ ആണ് ഇമാം ഷാഫിയെ പോലുള്ളവര്‍ റസൂല്‍(സ)അത് ഉമ്മതിനുമേല്‍ സുന്നത്താക്കിയില്ല എന്ന് പറഞ്ഞത്.(ഉദ്ധരണി ശേഷം കാണാം). അത് പോലെ ഈ ഉമ്മത്തിലെ ഏറ്റവും ഉന്നതരും മഹാന്മാരുമായ സ്വഹാബതിലെ ഒരാളെ തോട്ടും സ്വഹീഹായ ഒരു റിപ്പോര്‍ട്ടും ഈ വിഷയത്തില്‍ തെളിവായി ഉദ്ധരിക്കാന്‍ കഴിയില്ല. അത് കൊണ്ട് തന്നെ അവര്‍ക്കാര്‍ക്കും പരിജയമില്ലാത്ത ഒരു കാര്യമാണ് ഇതെന്ന് മനസ്സിലാക്കാം.
2.- "മനുഷ്യന്ന് താന്‍ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല" എന്ന സൂറത്ത് നജ്മിലെ ആയതിന്റെ വ്യക്യാനത്തില്‍ ഇത് സംബന്ധിച്ച് ഇമാം ഷാഫിയെ തോടു ഇമാം ഇബ്നു കസീര്‍ ഉദ്ധരിച്ചത് വളരെ ശ്രദ്ധേയമാണ്.
"ഖുര്‍ആന്‍ പാരായണം ചെയ്തു അതിന്റെ കൂലി മരിച്ചവര്‍ക്ക് ദാനം ചെയ്‌താല്‍ അത് അവര്‍ക്ക് കിട്ടുകയില്ല എന്ന് ഇമാം ഷാഫിയും അദ്ധേഹത്തെ പിന്‍പറ്റുന്ന ആളുകളും തെളിവ് പിടിച്ചത് ഈ ആയതില്‍ നിന്നാണ്. കാരണം അത് അവരുടെ പ്രവര്തിയോ പ്രയത്നമോ അല്ല, ഇതുകൊണ്ടാണ് വ്യക്തമായോ സൂചനയായോ ഇതിലേക്ക് നബി(സ) സമുദായത്തിന് പ്രോല്സാഹനമോ പ്രേരണയോ നല്‍കാതിരുന്നത്. സ്വഹാബികളില്‍ നിന്ന് ഒരാളില്‍ നിന്ന് പോലും അത് ഉധരിക്കപ്പെട്ടിടില്ല. അതൊരു നന്മയാണ് എങ്കില്‍ അതിലേക്ക് അവര്‍ മുന്കടക്കുമായിരുന്നു.അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന കാര്യങ്ങള്‍ പ്രമാണങ്ങള്‍ കൊണ്ട് ചുരുക്കെണ്ടാതാണ്.അതില്‍ അനുമാനവും അഭിപ്രായവും വഴി കൈകാര്യം ചെയ്യരുത്. എന്നാല്‍ അവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയും സദകയുമാകട്ടെ അവയുടെ കൂലി അവര്‍ക്ക് എതുമെന്നതില്‍ ഇജ്മഉള്ളതും നബിയെ തൊട്ട് തുറന്നു പ്രസ്തവിക്കപ്പെട്ടതും ആണ്."
3- ഇപ്രകാരം ഹദ്യ ചെയ്‌താല്‍ അത് എത്തുകയില്ല എന്ന അഭിപ്രായമാണ് ഷാഫി മദുഹബിലെയും ഭൂരിപക്ഷത്തിന്റെയും അഭിപ്രായമെന്നു ഇമാം നവവി ശരഹ് മുസ്ലിമില്‍ ഒന്നിലേറെ സ്ഥലത്ത് ഉദ്ധരിക്കുന്നുണ്ട്.(1/205,6/94)
മരിച്ചവരുടെ അടുത്ത് നിന്ന് തല്കീന്‍ ചൊല്ലുന്നതിനെ കുറിച്ചും ഇപ്രകാരം ഖുര്‍ആന്‍ ഓതി ഹദ്യ ചെയ്യുന്നതിനെ കുറിച്ചും ആറാം നൂറ്റാണ്ടിലെ പ്രമുഖ ഷാഫി മാധബിലെ പണ്ഡിതനും മുഫ്തിയും ഷെയ്ഖ് ഇബ്നു ദുകൈകിന്റെ ഉസ്താതുമായ ഇമാം ഇസ്സ് ബ്നു അബ്ദുസ്സലാം തന്റെ ഫതാവയില്‍ പറഞ്ഞത് ഏതൊരു തുറന്ന മനസ്സിന്റെ ഉടമകള്‍ക്കും ത്ര്പ്തികരമായ ഉത്തരമാണ്.
"(( لم يصح في التلقين شيء ، وهو بدعة ، وقوله عليه السلام (( لقنوا موتاكم لا إله إلا الله )) محمول على من دنا موته ويئس من حياته .
وأما ثواب القراءة ، فمقصور على القارئ ، لا يصل إلى غيره لقوله تعالى :? وَأَن لَّيْسَ لِلْإِنسَانِ إِلَّا مَا سَعَى ? [النجم :39] ، وقوله ? لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ } [البقرة : 286] وقوله ? إِنْ أَحْسَنتُمْ أَحْسَنتُمْ لِأَنفُسِكُمْ ? وقوله عليه السلام : (( من قرأ القرآن وأعرابه , فله بكل حرف عشر حسنات )) فجعل أخر الحروف وأجر الاكتساب لفاعليها , فمن جعلها لغيرهم فقد خالف ظاهر الآية والحديث , بغير دليل شرعي , ومن جعل ثواب القراءة للميت , فقد خالف قوله تعالى :? وَأَن لَّيْسَ لِلْإِنسَانِ إِلَّا مَا سَعَى ? فإنّ القراءة ليست من سعي الميت ؛ وكذلك جعل الله العمل الصَّالح لعامليه بقوله : ? مَنْ عَمِلَ صَالِحًا فَلِنَفْسِهِ ? [فصلت:46] , فمن جعل شيئاً من الأعمال لغير العاملين فقد خالف الخبر الصادق.
والعجبُ أنَّ من الناس من يثبت ذلك بالمنامات , وليست المنامات من الحجج الشرعية التي تثبت بها الأحكام . ولعل المرئْيَّ في ذلك من تخبيط الشيطان وتزيينه . ولا يجوز إهداءُ شيء من القرآن(1) , ولا من العبادات , إذ ليس لنا أن نتصرّف في ثواب الأعمال بالهبات كما نتصرف في الأموال بالَّتبرعات )). انتهى ( الفتاوى الموصليّة للعز بن عبد السلام (ص 98 _100)"
"തല്കീനിന്റെ വിഷയത്തില്‍ ഒന്നും തന്നെ സ്വഹീഹായിട്ടില്ല.അത് ബിദ്അതില്‍ പെട്ടതാണ്.നിങ്ങള്‍ മരണസന്നമായവര്‍ക്ക് ലാ ഇലാഹ ഇല്ലള്ള ചൊല്ലിക്കൊടുക്കൂ എന്ന നബിവചനം മരണസന്നമായവര്‍ക്കും ജീവിതത്തില്‍ പ്രതീക്ഷ ഇല്ലാത്തവര്‍ക്കും ബാധകമായതാണ്. പാരായണം ചെയ്യുന്നതിന്റെ പ്രതിഫലം അത് ഒതുന്നവരില്‍ മാത്രം ചുരുങ്ങിയ്താണ്.അത് മറ്റുള്ളവരിലേക്ക് എത്തുകയില്ല. കാരണം ഖുറാനിലെ "മനുഷ്യന്ന് താന്‍ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല":53:39, " ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ സത്‍ഫലം അവരവര്‍ക്കുതന്നെ"2:286, "നിങ്ങള്‍ നന്‍മ പ്രവര്‍ത്തിക്കുന്ന പക്ഷം നിങ്ങളുടെ ഗുണത്തിനായി തന്നെയാണ് നിങ്ങള്‍ നന്‍മ പ്രവര്‍ത്തിക്കുന്നത്". 17:7)എന്നീ വചനങ്ങള്‍ (തെളിവാണ് )അത് പോലെ "ആരെങ്കിലും ഖുര്‍ആന്‍ ഒതിയാല്‍ അവനു ഓരോ അക്ഷരത്തിനും പത്തു പ്രതിഫലം ഉണ്ട് " എന്നാ ഹദീസിലൂടെ ഓരോ അക്ഷരത്തിന്റെയും പ്രതിഫലം അത് പ്രവര്തിച്ചവര്‍ക്കുമാണ് നല്‍കിയത്. ആരെങ്കിലും അത് (പ്രതിഫലം )ശരഇയ്യായ തെളിവില്ലാതെ മറ്റുള്ളവരിലേക്ക് നല്‍കിയാല്‍ അത് ഖുരനിനും ഹദീസിനും വിരുദ്ധമാണ്. ആരെങ്കിലും പാരായണം ചെയ്തതിന്റെ പ്രതിഫലം മരണപ്പെട്ടവര്‍ക്ക് നല്‍കിയാല്‍ അവന്‍ "മനുഷ്യന്ന് താന്‍ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല"എന്ന ആയതിനു എതിരായിരിക്കുന്നു . തീര്‍ച്ചയായും പാരായണം എന്നത് മയ്യിതിന്റെ അമലില്‍ പെട്ടതല്ല."............(ദൈര്ഖ്യമുല്ലതിനാല്‍ മുഴുവന്‍ പരിഭാഷപ്പെടുത്തുന്നില്ല.)
4- ഇനി ഇപ്രകാരം ഹദ്യ ചെയ്‌താല്‍ അത് മയ്യിത്തിനു എത്തും എന്ന് പറഞ്ഞ പണ്ഡിതന്മാര്‍ പോലും നമ്മുടെ നാടുകളില്‍ കാണുന്നത് പോലെ പൈസ കൊടുത്തു ഒതിക്കുകയും ഹദ്യ ചെയ്യിക്കളും ചെയ്യല്‍ തെറ്റാണ് എന്ന് വ്യക്തമാക്കിയവരാണ്. കാരണം ധനത്തിന് വേണ്ടി ഒതിയാല്‍ ഒതിയവന് പോലും കൂലി ലഭിക്കുകയില്ല എന്നും പിന്നെന്താണ് അവന്‍ ഹദ്യ ചെയ്യുക എന്നും വ്യക്തമാക്കിയവര്‍ ആണ്.
5- ഒരു വിഷയത്തില്‍ ഭിന്നതയുണ്ട് എന്നത് രണ്ടും ചെയ്യാം എന്ന ധാരണ തെറ്റുമാണ്. ഇക്കാര്യം ഇമാമുകളൊക്കെ പഠിപ്പിച്ചിട്ടുമുണ്ട് .( الموافقات 4/141)
الله اعلم
ഫലാഹുദ്ധീന്‍ ബ്ന്‍ അബ്ദുസ്സലാം .

No comments:
Post a Comment