ലുഡോ ബോര്‍ഡ്, ഏണിയും പാമ്പും പോലുള്ള കളികളുടെ ഇസ്ലാമിക വിധി.
അവധിക്കാലമായതിനാല്‍ പലരും പ്രത്യേകിച്ച് കുട്ടികള്‍ പല കളികളില്‍ ഏര്‍പ്പെടുന്നത് സ്വാഭാവികമാണ്. ഇസ്ലാമികമായി കളികളുടെ അടിസ്ഥാന നിയമം അവ അനുവദനീയമാണ് എന്നുള്ളതാണ്. എന്നാല്‍ അല്ലാഹുവോ റസൂലോ പ്രത്യേകം വിലക്കിയതോ ഹറാമുകള്‍ കലരുന്നതോ ദീനിയായ നിര്‍ബന്ധങ്ങളെ തൊട്ടു മനുഷ്യരെ തടയുന്നതോ ആയ കളികള്‍ ഹറാമുമാണ്.
അത്തരത്തില്‍ ഹറാമായ, എന്നാല്‍ അറിവില്ലായ്മയാല്‍ നമ്മില്‍ പെട്ട പലരിലും വ്യാപകമായ കളികളില്‍ പെട്ടതാണ് ലുഡോ ബോര്‍ഡ് (ludo board), പാമ്പും കോണിയും (snakes and ladders), പോലുള്ള കളികള്‍.
രണ്ടു കളികളും നിലകൊള്ളുന്നത് ആറു ഭാഗങ്ങള്‍ ഉള്ള ചതുരക്കട്ട എറിഞ്ഞു വീഴുമ്പോള്‍ ലഭിക്കുന്ന പൊയന്റുകള്‍ അടിസ്ഥാനമാക്കിയാണ്. പഴയ കാലം മുതല്‍ തന്നെ വ്യത്യസ്തമായ രൂപത്തില്‍ ഇത്തരം കളികള്‍ നിലവിലുണ്ട്. (ഉദാഹരണം: പകിട കളി).
എന്തു കൊണ്ട് ഇവ ഹറാം ആണ്..?
ഉത്തരം ലളിതമാണ്, അത് ശറഹ് വിലക്കിയ അഥവാ റസൂല്‍ﷺ നിഷിദ്ധമാക്കിയ കളിയില്‍ പെട്ടതാകുന്നു. അതിനാല്‍ പൊതുവില്‍ കളികളുടെ അടിസ്ഥാന നിയമം അനുവദനീയം ആണെന്ന നിയമം ഇതിനു ബാധകമല്ല. ചില ഹദീസുകള്‍ കാണുക:
عن بريدة رضي الله عنه أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : مَنْ لَعِبَ بِالنَّرْدَشِيرِ فَكَأَنَّمَا صَبَغَ يَدَهُ فِي لَحْمِ خِنْزِيرٍ وَدَمِهِ
(റസൂല്‍ﷺ പറഞ്ഞു: ആരെങ്കിലും നര്‍ദശീര്‍- ചതുരക്കട്ട കൊണ്ട്- കളിച്ചാല്‍ അവന്‍ പന്നിയുടെ മാംസത്തിലും രക്തത്തിലും തന്‍റെ കൈ മുക്കിയവനെ പോലെയാകുന്നു.)
(مسلم (2260) وأبو داود (4939) وابن ماجة (3763) وأحمد (22470)
عَنْ أَبِي مُوسَى الْأَشْعَرِيِّ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : مَنْ لَعِبَ بِالنَّرْدِ فَقَدْ عَصَى اللَّهَ وَرَسُولَهُ
റസൂല്‍ﷺ പറഞ്ഞു : "ആരെങ്കിലും നര്‍ദു (ചതുരക്കട്ട) കൊണ്ട് കളിച്ചാല്‍ അവന്‍ അല്ലാഹുവിനെയും റസൂലിനെയും ധിക്കരിച്ചിരിക്കുന്നു."
(أبو داود (4938) وابن ماجة (3762) وأحمد (19027 وحسنه الألباني)
നര്‍ദ് എന്നത് എന്താണ് എന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. ചതുരക്കട്ട പോലുള്ളവ കുലുക്കി എറിഞ്ഞു അതില്‍ രേഖപ്പെടുത്തിയ പൊയന്റുകള്‍ ലഭിക്കുന്നതിനു അനുസരിച്ച് ലഭിക്കുന്ന മുന്നോട്ട് പോകുന്ന കളിയാണ് നര്‍ദ്.
(نردُ لعبةٌ ذاتُ صندوقِ وحجارةٍ وفصين تعتمدُ على الحظِ ، وتنقلُ فيها الحجارةُ على حسبِ ما يأتي به الفصُ " الزهرُ " وتعرفُ عند العامةِ بالطاولةِ : المعجم الوسيط " (2/912) )
ഇമാം ഖുര്‍തുബിرحمه الله പറയുന്നു :
النَّرْدُ قِمَارٌ غَرَرٌ لَا يُعْلَمُ مَا يَخْرُجُ لَهُ فِيهِ كَالِاسْتِقْسَامِ بِالْأَزْلَامِ
(അമ്പു കൊണ്ടുള്ള പ്രശ്നം നോക്കുന്നത് പോലെയുള്ള എന്താണ് (ഫലമായി) പുറത്ത് വരിക എന്ന് അറിയാത്ത ചൂതാട്ടവും വഞ്ചനയുമാണ് നര്‍ദ്.)
നമ്മുടെ നാട്ടില്‍ പണ്ടുണ്ടായിരുന്ന പകിട കളിയൊക്കെ അതില്‍ പെട്ടതാണ്. അതിന്‍റെ പുതിയ ഒരു രൂപം മാത്രമാണ് ലുഡോ പോലുള്ള ചതുരക്കട്ട കൊണ്ടുള്ള കളികള്‍. ഏണിയും പാമ്പും കളിയും അപ്രകാരം തന്നെ. ഇവയൊക്കെ കുലുക്കി എറിയുന്ന കട്ടകളില്‍ നിന്ന് ലഭിക്കുന്ന പോയന്റുകളെ അടിസ്ഥാനമാക്കി കേവലം ഭാഗ്യത്തിന്‍റെ അടിസ്ഥാനത്തില്‍ ഉള്ള കളികള്‍ മാത്രമാണ്.
നര്‍ദ് അഥവാ ചതുരക്കട്ട കൊണ്ടുള്ള കളി ഹറാം ആണ് എന്ന വിഷയത്തില്‍ ഇജ്മാഉ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇമാം സൈലഇ رحمه الله പറയുന്നു:
أَمَّا النَّرْدُ فَحَرَامٌ بِالْإِجْمَاعِ
(നര്‍ദ് ഇജ്മാഉ കൊണ്ട് ഹറാം ആകുന്നു.)
"تبيين الحقائق" (6/32) .
അതിനു വിരുദ്ധമായി ഉദ്ധരിക്കപ്പെട്ട അഭിപ്രായങ്ങള്‍ ഷാദ് ആണെന്നും അവ പരിഗണനീയമല്ല എന്നും ഉലമാക്കള്‍ വ്യക്തമാക്കിയതായി കാണാം. അത് പോലെ പണം നിശ്ചയിച്ചു കൊണ്ടാണെങ്കിലും അല്ലെങ്കിലും അവ നിഷിദ്ധം തന്നെ എന്നും വ്യക്തമായി പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്.
ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു:
اللعب بالنرد حرام باتفاق العلماء وإن لم يكن فيه عوض ، وإن كان فيه خلاف شاذ لا يلتفت إليه
(പ്രതിഫലം നിശ്ചയിച്ചില്ല എങ്കിലും നര്‍ദ് ഹറാം ആണെന്നതില്‍ ഉലമാക്കള്‍ ഐക്യപ്പെട്ടിരിക്കുന്നു. അതില്‍ ഭിന്നത് ഉണ്ടെങ്കില്‍ അവ ഷാദ് ആകുന്നു, അതിലേക്ക് നോക്കേണ്ടതില്ല.)
مجموع الفتاوى " (32 / 253) .
സ്വഹാബികള്‍ ശക്തമായി ഇതിനെ എതിര്‍ത്തതായി നമുക്ക് കാണാന്‍ കഴിയും.
عن عبد اللهِ بنِ مسعود قال : " إياكم وهاتين الكعبتين الموسُومَتَين ؛ اللتين تزجران زجرا ؛ فإنهما من الميسر .
(ഇബ്നു മസ്ഊദ് رضي الله عنه പറയുന്നു: കുത്തുകള്‍ ഉള്ള എറിയുന്ന ഈ രണ്ടു കട്ടകളെ നിങ്ങള്‍ സൂക്ഷിക്കുക, അവ ചൂതാട്ടത്തില്‍ പെട്ടതാണ്.)
البخاري في "الأدب المفرد" صححه الألباني في "صحيح الأدب المفرد" برقم (1270).
ആയിഷ رضي الله عنها തന്‍റെ വീട്ടില്‍ താമസിക്കുന്ന ചിലര്‍ ഇപ്രകാരം കളിക്കാറുണ്ട് എന്ന് അറിഞ്ഞപ്പോള്‍ ആളെ അയച്ചു കൊണ്ട് അവരോടു പറഞ്ഞത് നിങ്ങള്‍ അത് പുറത്ത് കളഞ്ഞില്ലെങ്കില്‍ ഞാന്‍ നിങ്ങളെ എന്‍റെ വീട്ടില്‍ നിന്നും പുറത്താക്കും എന്നാണു.
(البخاري في الأدب المفرد (1274) حسنه الألباني في " صحيح الأدب المفرد " برقم (1274).)
അത് പോലെ വേറെയും സ്വഹാബികള്‍ ഇതിനെ ശക്തമായി എതിര്‍ത്തതായി ഇമാം ബുഖാരി തന്‍റെ അദബുല്‍ മുഫ്രദില്‍ സ്വഹീഹായി ഉദ്ധരിച്ചിട്ടുണ്ട്.
ഇമാം ഇബ്നു ഹജര്‍ അല്‍ ഹൈതമി رحمه الله ഇതിനെ വന്പാപത്തില്‍ എണ്ണിയതായി കാണാം. അതാണ് ഹദീസുകളില്‍ പ്രകടമായത് എന്നും തെളിവുകള്‍ വ്യക്തമാക്കുന്നത് എന്നും അദ്ദേഹം വിശദീകരിക്കുന്നു. (الزواجر عن اقتراف الكبائر" (3 /45).
ചുരുക്കത്തില്‍ 'പകിട', 'ലുഡോ','പാമ്പും കോണിയും' പോലുള്ള കളികള്‍ നിഷിദ്ധമാണ് എന്നത് സ്ഥിരപ്പെട്ട വിഷയമാണ്. ആധുനികരായ ഉലമാക്കള്‍ അത് വിശദമായി വിശദീകരിച്ചു കൊണ്ട് പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്.(അനുബന്ധം കാണുക.) നാം അത്തരം വിനോദങ്ങളില്‍ നിന്നും നമ്മെയും കുടുംബത്തെയും വിലക്കെണ്ടാതുണ്ട്.
അല്ലാഹുവിന്‍റെ നിയമങ്ങള്‍ പഠിക്കുവാനും അവ അനുസരിച്ച് ജീവിക്കുവാനുമുള്ള സൌഭാഗ്യം അവന്‍ നമുക്ക് നല്‍കട്ടെ. ആമീന്‍.
والعلمُ عند اللهِ تعالى، وآخرُ دعوانا أنِ الحمدُ للهِ ربِّ العالمين، وصَلَّى اللهُ على نبيِّنا محمَّدٍ وعلى آله وصحبه وإخوانِه إلى يوم الدِّين، وسَلَّم تسليمًا.
كتبه : فلاح الدين بن عبد السلام ✍🏻
NB:1. ലുഡോ കളികളെ കുറിച്ച് അത് ഹറാം ആണെന്ന് ഹദീസുകള്‍ ഉദ്ധരിച്ചു കൊണ്ട് മസ്ജിദു നബവിയിലെ ഉന്നത പണ്ഡിതനായ ഷെയ്ഖ് സുലൈമാന്‍ അര്‍ റുഹൈലി حفظه الله നടത്തിയ വിശദീകരണം..
https://www.youtube.com/watch?v=z5gaO48USVM
അദ്ദേഹം തന്നെ കാര്യകാരണങ്ങള്‍ വിശദീകരിച്ചു കൊണ്ട് നടത്തിയ ദീര്‍ഖമായ ഉത്തരം.:
https://www.youtube.com/watch?v=P7TagO3MOc4
2.ഷെയ്ഖ് മുഹമ്മദ് ബാസ്മൂല്‍ حفظه الله നടത്തിയ വിശദീകരണം:
https://youtu.be/m58KC0WcsxM
(ലിങ്കുകള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ബ്ലോഗ് വഴി ഓപ്പണ്‍ ചെയ്യാം.)
Subscribe to:
Comments (Atom)
