പുരുഷന്മാര്‍ വീട്ടില്‍ ഇരിക്കുന്നതിനെ കുറിച്ച് പലരും മോശമായാണ് സംസാരിക്കാറുള്ളത്, പലരും ഇതൊരു അഭിമാനത്തിന്‍റെ കാര്യമായും പുരുഷത്വത്തിന്‍റെ വിഷയമായും കാണുന്നു.
വീട്ടില്‍ ഇരിക്കേണ്ടത് സ്ത്രീകള്‍ ആണ്, പുരുഷന്മാര്‍ പുറത്ത് പോകേണ്ടവരാണ് എന്നാണു ഈ വാദങ്ങളുടെ ചുരുക്കം..
പുരുഷന്മാര്‍ ജോലിക്കും മറ്റു ആവശ്യങ്ങള്‍ക്കും വേണ്ടി വീടിനു പുറത്തേക്ക് പോകേണ്ടവര്‍ തന്നെയാണ്. എന്നാല്‍ അത്തരം ആവശ്യങ്ങള്‍ ഇല്ലായെങ്കിലും ഒഴിവു സമയങ്ങളിലും മറ്റും വീട്ടില്‍ ഇരിക്കുന്നതിനെ മോശമായി കാണുന്നത് ശരിയല്ല.
ഷെയ്ഖ് മുഹമ്മദ് ബാസ്മൂല്‍حفظه الله ഈ വിഷയത്തില്‍ മുഖപുസ്തകത്തില്‍ എഴുതിയതിന്റെ ആശയം ഇങ്ങനെയാണ്..
പുരുഷന്മാര്‍ ആവശ്യത്തിനു വേണ്ടിയല്ലാതെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാതിരിക്കല്‍ സുന്നത്തില്‍ പെട്ടതാണോ..?
ഉത്തരം : ഫിത്നയുടെ കാലത്ത് വീട്ടില്‍ തന്നെ ഇരിക്കണം എന്ന് നബിصلى الله عليه وسلم വ്യക്തമായി പറഞ്ഞിട്ടുണ്ട്.
(രാവിലെ വിശ്വാസിയായവന്‍ രാത്രിയില്‍ കാഫിര്‍ ആകുന്ന,രാത്രി വിശ്വാസിയായവന്‍ രാവിലെ കാഫിര്‍ ആകുന്ന കാലം..ആ സമയത്ത് വീട്ടില്‍ ഇരിക്കുവാന്‍ നബിصلى الله عليه وسلم കല്‍പ്പിച്ചു. ، وَالزَمُوا فِيهَا أَجْوَافَ بُيُوتِكُمْ)
പക്ഷെ അത്തരം ഫിത്നയുടെ കാലമല്ലെങ്കില്‍ എന്ത് ചെയ്യണം എന്നതിനെ കുറിച്ച് നേര്‍ക്ക് നേരെ ഹദീസുകള്‍ വന്നിട്ടില്ല.
എന്നാല്‍ ചില ഹദീസുകള്‍ സൂചിപ്പിക്കുന്നത് പുരുഷനും വീട്ടില്‍ ഇരിക്കുവാനും ആവശ്യത്തിനു മാത്രം പുറത്ത് പോകുവാനും വേണ്ടിയാണ്..
പുരുഷന്‍ വീട്ടില്‍ ഇരിക്കരുതെന്നും സ്ത്രീകളാണ് വീട്ടില്‍ ഇരിക്കേണ്ടത് എന്നും ജനങ്ങളില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത് പരിശോധനക്ക് വിധേയമാക്കേണ്ട കാര്യമാണ്.
നബിصلى الله عليه وسلم സുന്നത് നമസ്കാരങ്ങള്‍ വീട്ടില്‍ വെച്ച് നിര്‍വഹിക്കുവാന്‍ പ്രോത്സാഹിപ്പിച്ചു. അത് സൂചിപ്പിക്കുന്നത് അഞ്ചു നമസ്കാര സമയവും വീട്ടില്‍ ആയിരിക്കല്‍ സുന്നത്താണ് എന്നാണു.! (ഉലമാക്കള്‍ തെളിവ് പിടിക്കുന്നത് എത്ര മനോഹരമാണ്..)
അത് പോലെ നബിصلى الله عليه وسلم വീട്ടില്‍ ഉണ്ടാവുമെന്നും വീട്ടു ജോലികളില്‍ സഹായിക്കലുണ്ടെന്നും ബാങ്ക് കേട്ടാല്‍ പള്ളിയിലേക്ക് പോകുമെന്നും ഹദീസില്‍ വന്നിട്ടുണ്ട്..
മഗ്രിബിന്റെ സുന്നത് അറിയപ്പെടുന്നത് വീട്ടിലെ നമസ്കാരം എന്നാണു..
വീട്ടിലായിരിക്കെ ഭാര്യയെ സഹായിക്കാനും കുട്ടികളെ നന്നാക്കുവാനും കഴിയുന്നു.
വീട് മഖ്ബറയെ പോലെ ആകാതിരിക്കാന്‍ വേണ്ടി സുന്നത് നമസ്കാരങ്ങള്‍ വീട്ടില്‍ വെച്ച് നിര്‍വഹിക്കാന്‍ റസൂല്‍صلى الله عليه وسلم പ്രോത്സാഹനം നല്‍കി.
(
عن ابن عمر عن النبي صلى الله عليه وسلم قال : " اجعلوا في بيوتكم من صلاتكم ولا تتخذوها قبوراً ".
നിങ്ങള്‍ നിങ്ങളുടെ (സുന്നത്)നമസ്കാരങ്ങള്‍ വീട്ടില്‍ വെച്ച് നിര്‍വഹിക്കൂ, നിങ്ങള്‍ അതിനെ ഖബറുകള്‍ ആയി സ്വീകരിക്കരുത് رواه البخاري ( 422 ) ومسلم ( 777 ))
ഇതൊക്കെയും സൂചിപ്പിക്കുന്നത് അടിസ്ഥാനപരമായി പുരുഷനും ആവശ്യത്തിനു വേണ്ടിയല്ലാതെ പുറത്ത് പോകരുത് എന്നാണു..
എന്നാല്‍ നേരെ തിരിച്ചു പുരുഷന്‍ അടിസ്ഥാനപരമായി വീട്ടില്‍ ഇരിക്കരുത് എന്ന് പറയുന്ന വാദമാകട്ടെ വളരെയധികം പരിശോധിക്കേണ്ട കാര്യം തന്നെയാണ്...
(ശൈഖിന്റെ വാചകങ്ങള്‍ അവസാനിച്ചു. ആശയ വിവര്‍ത്തനം മാത്രമാണ്, ബ്രാക്കറ്റുകള്‍ ലേഖകന്‍റെതാണ്.)
ഒരാവശ്യവുമില്ലാതെ റോഡ് സൈഡില്‍ അലഞ്ഞു പലപ്പോഴും തെറ്റുകള്‍ വരുത്തുന്നതും ഒരു ഉപകാരവുമില്ലാത്ത കാര്യങ്ങളില്‍ വലിയ ചര്‍ച്ചകള്‍ നടത്തുന്നതും കുടുംബതോടോന്നിച്ചു പരമാവധി കഴിയുന്നതും വ്യത്യസ്ത കാര്യങ്ങള്‍ തന്നെയാണ്. വീട്ടില്‍ ഇരിക്കുക എന്നത് ഫിത്നകളില്‍ നിന്ന് മാറി നില്‍ക്കല്‍ കൂടിയാണ്.
ഉപകാരപ്രദമായ കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തുവാനും അറിവുകള്‍ പകരുവാനും അത് സഹായിക്കും.
സ്നേഹമുള്ള കുടുംബങ്ങള്‍ പ്രയാസങ്ങള്‍ സഹിച്ചും പരമാവധി ഒന്നിച്ചു കഴിയുവാന്‍ വേണ്ടിയാണ് ആഗ്രഹിക്കുന്നത്.സ്നേഹവും സന്തോഷവും സഹായവും പരസ്പരം പങ്കിടാന്‍ അത് സഹായകരമാകും. കുട്ടികള്‍ മാതൃകകള്‍ കണ്ടു വളരട്ടെ.. സമാധാനത്തിന്റെ ഭവനമാകണം വീടുകള്‍..അതിനു സ്ത്രീയും പുരുഷനും തങ്ങളുടെ ഭാഗങ്ങള്‍ നന്നാക്കല്‍ അത്യാവശ്യവുമാണ്.
അള്ളാഹു അനുഗ്രഹിക്കട്ടെ..ആമീന്‍.
✍🏻ഫലാഹുദ്ധീന്‍ ബ്ന്‍ അബ്ദുസ്സലാം-
