സമസ്ത കേരളയുടെ അറിയപ്പെട്ട പ്രഭാഷകന്‍ ആയ സിംസാറുല്‍ ഹഖ് ഹുദവി തന്‍റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചില വിവാദങ്ങള്‍ക്ക് മറുപടി പറഞ്ഞത് അവിചാരിതമായി കാണുകയുണ്ടായി.
പരിശുദ്ധ കഅബയുടെ ഭാഗമായ എന്നാല്‍ ഇന്നു പുറത്തായി നിലകൊള്ളുന്ന ഹിജിറില്‍ ഇസ്മായിലില്‍ നബിعليه السلامയുടെ ഖബര്‍ സ്ഥിതി ചെയ്യുന്നു എന്ന അദ്ധേഹത്തിന്റെ പരമാര്‍ശമായിരുന്നു പ്രധാന വിവാദ വിഷയം.
മൂന്ന് മണിക്കൂറിലധികം നീണ്ടു നിന്ന തന്‍റെ ഒരു പ്രഭാഷണത്തില്‍ കേവലം ഒരു മിനുട്ടില്‍ താഴെ മാത്രം എടുത്ത് പറഞ്ഞ ഒരു പരാമര്‍ശത്തെ എടുത്ത് വിവാദമാക്കിയതിലെ അസാംഗത്യത്തെ ചൂണ്ടി കാണിച്ചു കൊണ്ടാണ് വിഷയത്തിലേക്ക് അദ്ദേഹം പ്രവേശിച്ചത്.
എന്നാല്‍ പ്രസ്തുത പരാമര്‍ശം താന്‍ നടത്തിയതിനു പിന്നിലെ കാരണം അദ്ദേഹം തന്നെ വിശദീകരിച്ചതു കേട്ടപ്പോള്‍ അത്ര ലളിതമായ ഒന്നല്ല വിഷയം എന്നതു വ്യക്തമായി മനസ്സിലാകുന്നതാണ്.
ഇന്ന് നമ്മുടെ നാടുകളില്‍ പല പള്ളികളുടെയും സമീപത്ത് ഖബറുകള്‍ ഉള്ളതിനാല്‍ പ്രസ്തുത പള്ളികള്‍ പൊളിക്കണം എന്നും അവിടെ നിന്ന് നമസ്കരിച്ചാല്‍ നമസ്കാരം ശരിയാകില്ല എന്നുമൊക്കെ ചിലര്‍ വാദിക്കുന്നുണ്ട്, അവര്‍ക്കുള്ള മറുപടിയായി പറയവേ പരാമര്ഷിച്ചതാണ് ഇത് എന്നാണു അദ്ദേഹം നല്‍കിയ വിശദീകരണത്തിന്റെ ആകെത്തുക.
രണ്ടു വിഷയങ്ങള്‍ ഇവിടെ ശ്രദ്ധേയമാണ്.
1.കബയുടെയോ ഇസ്മായില്‍ നബിعليه السلامയുടെയോ ചരിത്രം പറയുന്നതിനിടെ പറഞ്ഞ കേവലമായ ഒരു പരാമര്‍ശം അല്ലായിരുന്നു അത്. ഒരു ഫിഖിഹി വിഷയത്തില്‍ തെളിവായാണ് അദ്ദേഹം ഈ വിഷയം പറഞ്ഞത് എന്നാണു മേല്‍പ്പറഞ്ഞ പരാമര്‍ശത്തിലൂടെ മനസ്സിലായത്. അഥവാ ദീനിയായ ഒരു വിഷയത്തിലെ ശരി തെറ്റ് വ്യക്തമാക്കാന്‍ വേണ്ടി അദ്ദേഹം ഉധരിച്ചതാണ് ഇത്. അതിനാല്‍ ഈ പരാമര്‍ശം കേവലം നിസ്സാരമല്ല, അതിനു വേണ്ടി എത്ര മിനുറ്റ് എടുത്തു എന്നുള്ളതും വിഷയമല്ല. മറിച്ചു അത് എങ്ങനെയാണ് തെളിവാകുന്നത് എന്നും അതിന്റെ വസ്തുത എന്താണ് എന്നുമൊക്കെയാണ് പ്രാധാന്യമര്‍ഹിക്കുന്ന വിഷയം.
2. പള്ളികളുടെ സമീപം ഖബറുകള്‍ അനുവദനീയമാണോ അല്ലയോ എന്ന വിഷയത്തിലല്ല സമസ്തക്കാരും സലഫികളും തമ്മില്‍ പ്രധാന അഭിപ്രായ വ്യത്യാസമുള്ളത്. പള്ളിയുടെ അകത്ത് ഖബര്‍ ഉണ്ടാക്കാന്‍ പാടുണ്ടോ ഇല്ലയോ, അവിടെ നിന്ന് നമസ്കരിക്കാമോ എന്നുമൊക്കെയാണ് വിഷയം. കേരളത്തില്‍ സമസ്തയുടെ തന്നെ കീഴില്‍ അത്തരം ഖബറുകള്‍ അടങ്ങിയ ധാരാളം പള്ളികള്‍ ഉണ്ട്, അതിനെ എതിര്‍ക്കുന്നവരെ ബിദ്ഈ കക്ഷിയായും പിഴച്ചവരായും ചിത്രീകരിക്കുന്ന ഒരു വിഭാഗത്തിന്റെ പ്രതിനിധിയായ അങ്ങ് പള്ളിയുടെ സമീപത്തെ ഖബറുകളുടെ പിന്നാലെ അല്ല പോകേണ്ടത്.
തീര്‍ച്ചയായും വളരെ ഗുരുതരമായ ഒരു വിഷയമാണ് ഖബറുകളെ പള്ളിയാക്കുക, അവിടെ നിന്ന് നമസ്കാരവും മറ്റും നിര്‍വഹിക്കുക എന്നത്. അത് അല്ലാഹുവിന്‍റെ ശാപത്തിന് വിധേയരായ യഹൂദരുടെയും ക്രൈസ്തവരുടേയും പ്രവര്‍ത്തനത്തില്‍ പെട്ടതാണ്.
ആയിഷ, ഇബ്നു അബ്ബാസ് എന്നീ രണ്ടു പ്രഗല്‍ഭ സ്വഹാബികള്‍ ഒന്നിച്ചു ഉദ്ധരിച്ച റസൂല്‍ﷺ തന്‍റെ വഫാത്തിന്റെ അല്‍പ്പം മുമ്പ് ഈ ഉമ്മത്തിനെ താക്കീത് ചെയ്ത ഒരു ഹദീസ് കാണുക.
أَنَّ عَائِشَةَ، وَابْنَ عَبَّاسٍ رَضِيَ اللَّهُ عَنْهُمْ، قَالاَ: لَمَّا نَزَلَ بِرَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، طَفِقَ يَطْرَحُ خَمِيصَةً عَلَى وَجْهِهِ، فَإِذَا اغْتَمَّ كَشَفَهَا عَنْ وَجْهِهِ، فَقَالَ: وَهُوَ كَذَلِكَ: «§لَعْنَةُ اللَّهِ عَلَى اليَهُودِ، وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ» يُحَذِّرُ مَا صَنَعُوا
ആയിഷ ബീവിയും ഇബ്നു അബ്ബാസും( رضي الله عنهم) ഉദ്ധരിക്കുന്നു :റസൂല്‍(ﷺ)ക്ക് മരണം ആസന്നമായപ്പോള്‍ അവിടുന്ന് വസ്ത്രമെടുത്തു തന്‍റെ മുഖത്ത് ഇട്ടു കൊണ്ടിരുന്നു, ബോധം നഷ്ടമാകുമ്പോള്‍ അത് മുഖത്ത് നിന്ന് നീങ്ങും, ആ അവസ്ഥയില്‍ ആയിരിക്കെ അവിടുന്ന് പറഞ്ഞു : "ജൂത-ക്രൈസ്തവരെ അല്ലാഹു ശപിക്കട്ടെ. അവർ അവരുടെ പ്രവാചകന്മാരുടെ ഖബറുകൾ ആരാധനാ സ്ഥലമാക്കി" അവര്‍ പ്രവര്ത്തിച്ചതിനെ തൊട്ടു താക്കീത് ചെയ്യലാണ്. (ബുഖാരി :3219,മുസ്ലിം ).
ഇതേ ആശയം പറയുന്ന പത്തിലധികം ഹദീസുകള്‍ കാണാം.
ഖബറുകളെ മസ്ജിദാക്കി എന്ന് പറഞ്ഞാല്‍ അതിന്മേല്‍ നമസ്കരിക്കുക, അതിലേക്ക് സുജൂദ് ചെയ്യുക, അതില്‍ പള്ളിയുണ്ടാക്കുക എന്നിങ്ങനെയാണ് ഉലമാക്കള്‍ വിശദീകരിച്ചത്.
ഇത്ര ശക്തമായി ശപിക്കാനുള്ള കാരണം വിശദീകരിച്ചു കൊണ്ട് ഇമാം മുല്ല അലിയ്യുല്‍ ഖാരിرحمه الله പറയുന്നു.: (കേരളത്തിലെ സമസ്തക്കാര്‍ അങ്ങീകരിക്കുന്ന ഇബ്നു ഹജറുല്‍ ഹൈതമിയുടെ ശിഷ്യനാണ് അദ്ദേഹം. )
سَبَبُ لَعْنِهِمْ إِمَّا لِأَنَّهُمْ كَانُوا يَسْجُدُونَ لِقُبُورِ أَنْبِيَائِهِمْ تَعْظِيمًا لَهُمْ، وَذَلِكَ هُوَ الشِّرْكُ الْجَلِيُّ ، وَإِمَّا لِأَنَّهُمْ كَانُوا يَتَّخِذُونَ الصَّلَاةَ لِلَّهِ تَعَالَى فِي مَدَافِنِ الْأَنْبِيَاءِ، وَالسُّجُودَ عَلَى مَقَابِرِهِمْ، وَالتَّوَجُّهَ إِلَى قُبُورِهِمْ حَالَةَ الصَّلَاةِ ; نَظَرًا مِنْهُمْ بِذَلِكَ إِلَى عِبَادَةِ اللَّهِ وَالْمُبَالَغَةِ فِي تَعْظِيمِ الْأَنْبِيَاءِ، وَذَلِكَ هُوَ الشِّرْكُ الْخَفِيُّ لِتَضَمُّنِهِ مَا يَرْجِعُ إِلَى تَعْظِيمِ مَخْلُوقٍ فِيمَا لَمْ يُؤْذَنْ لَهُ، فَنَهَى النَّبِيُّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أُمَّتَهُ عَنْ ذَلِكَ لِمُشَابَهَةِ ذَلِكَ الْفِعْلِ سُنَّةَ الْيَهُودِ، أَوْ لِتَضَّمُنِهِ الشِّرْكَ الْخَفِيَّ، كَذَا قَالَهُ بَعْضُ الشُّرَّاحِ مِنْ أَئِمَّتِنَا، وَيُؤَيِّدُهُ مَا جَاءَ فِي رِوَايَةِ: (يُحَذِّرُ مَا صَنَعُوا)
"അവരെ ശപിക്കാനുള്ള കാരണം ഒന്നുകില്‍ അവര്‍ അവരുടെ അമ്പിയാക്കന്മാരെ ബഹുമാനിച്ചു കൊണ്ട് അവരുടെ ഖബറുകള്‍ക്ക് സുജൂദ് ചെയ്യുമായിരുന്നു. അത് വ്യക്തമായ ശിര്‍ക്കാണ്. അല്ലെങ്കില്‍ അവര്‍ അമ്പിയാക്കളെ മറവു ചെയ്ത സ്ഥലങ്ങളില്‍ അല്ലാഹുവിനു വേണ്ടി നമസ്കരിക്കുന്നു, എന്നിട്ട് ആ ഖബറുകളുടെ മേല്‍ സുജൂദ് ചെയ്യുന്നു, നമസ്കാരത്തില്‍ അവര്‍ ആ ഖബറുകള്‍ക്ക് നേരെ തിരിയുന്നു, അമ്പിയാക്കളോടുള്ള ബഹുമാനത്തില്‍ അതിര് കവിഞ്ഞു അവര്‍ അല്ലാഹുവിനെ ആരാധിക്കുന്നു. അത് ഗോപ്യമായ ശിര്‍ക്കാണ്. അനുവാദം നല്കപ്പെടാത്ത രൂപത്തില്‍ സൃഷ്ടികളെ ബഹുമാനിക്കുന്നതിനെ കൂട്ടിച്ചേര്‍ത്തതിനാലാണത്. അതിനാല്‍ ആ യഹൂദരുടെ ചര്യയോട് സദൃശ്യമുണ്ടാകുന്നതിനാല്‍ നബിﷺ തന്‍റെ ഉമ്മത്തിനെ അതിനെ തൊട്ട് വിലക്കി. അതല്ലെങ്കില്‍ മറഞ്ഞ ശിര്‍ക്ക് ചേര്‍ക്കപ്പെടുന്നത് കൊണ്ടും വിലക്കി. അങ്ങനെയാണ് നമ്മുടെ ഉലമാക്കളിലെ ചിലര്‍ വിവരിച്ചത്.' അവര്‍ പ്രവര്ത്തിച്ചതിനെ തൊട്ടു താക്കീത് ചെയ്യലാണ്' എന്ന ഹദീസില്‍ വന്ന വാചകം ഇതിനെ (ഈ അഭിപ്രായത്തെ) ശക്തിപ്പെടുത്തുന്നു."( مرقاة المفاتيح )

ഇമാം ഇബ്നു ഹജറുല്‍ ഹൈതമി തന്നെ വന്‍പാപങ്ങള്‍ എണ്ണിയപ്പോള്‍ തൊണ്ണൂറ്റി മൂന്നു മുതല്‍ തൊണ്ണൂറ്റി എട്ടു വരെയുള്ള മഹാപാപങ്ങള്‍ ആയി വിവരിച്ചത് ഇങ്ങനെയാണ്.
الْكَبِيرَةُ الثَّالِثَةُ وَالرَّابِعَةُ وَالْخَامِسَةُ وَالسَّادِسَةُ وَالسَّابِعَةُ وَالثَّامِنَةُ وَالتِّسْعُونَ: اتِّخَاذُ الْقُبُورِ مَسَاجِدَ، وَإِيقَادُ السُّرُجِ عَلَيْهَا، وَاِتِّخَاذُهَا أَوْثَانًا، وَالطَّوَافُ بِهَا، وَاسْتِلَامُهَا، وَالصَّلَاةُ إلَيْهَا
"ഖബറുകളെ മസ്ജിദാക്കല്‍,അതിന്മേല്‍ വിളക്ക് കത്തിക്കല്‍, അതിനെ വിഗ്രഹമാക്കള്‍, അതിനെ തൊട്ട് തവാഫ് ചെയ്യല്‍, അതിനെ തടവല്‍, അതിലേക്ക് നമസ്കരിക്കല്‍.." (الزواجر عن اقتراف الكبائر)

നോക്കുക, സിംസാറുല്‍ ഹഖ് ഉസ്താദിന് അറിയുന്നത് പോലെ കേരളത്തിലെ പല സ്ഥലത്തും ഇതില്‍ പലതും നടക്കുന്നില്ലേ..ആ സമൂഹത്തിലെ മിക്കവാറും ആളുകള്‍ അങ്ങയെ കേള്‍ക്കുന്നവരല്ലേ, അവയെയൊക്കെ എതിര്‍ക്കെണ്ടതില്ലേ..?
ഇമാം ഹൈതമി തന്നെ ഇതിനു ശേഷം ഖബറു കൊണ്ട് ബര്കത് എടുക്കുവാന്‍ വേണ്ടി അതിന്‍റെ അടുത്ത് നിന്ന് നമസ്കരിക്കല്‍ കടുത്ത ഹറാമും ശിര്‍ക്കിന്റെ കാരണവുമാണ് എന്ന് മറ്റു ഉലമക്കളെ ഉദ്ധരിച്ചു വ്യക്തമാക്കുന്നുണ്ട്. ശേഷം അദ്ദേഹം ചേര്‍ത്ത ഒരു വാചകം കൂടി ഉദ്ധരിക്കട്ടെ..
وَتَجِبُ الْمُبَادَرَةُ لِهَدْمِهَا وَهَدْمِ الْقِبَابِ الَّتِي عَلَى الْقُبُورِ إذْ هِيَ أَضَرُّ مِنْ مَسْجِدِ الضِّرَارِ لِأَنَّهَا أُسِّسَتْ عَلَى مَعْصِيَةِ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - لِأَنَّهُ نَهَى عَنْ ذَلِكَ وَأَمَرَ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بِهَدْمِ الْقُبُورِ الْمُشْرِفَةِ، وَتَجِبُ إزَالَةُ كُلِّ قِنْدِيلٍ أَوْ سِرَاجٍ عَلَى قَبْرٍ وَلَا يَصِحُّ وَقْفُهُ وَنَذْرُهُ انْتَهَى.

"അവ പൊളിക്കുവാന്‍ മുന്നിട്ടിറങ്ങല്‍ വാജിബാണ്.അത് പോലെ ഖബറുകളുടെ മേല്‍ ഉള്ള ഖുബ്ബകളും പൊളിക്കണം, അത് മസ്ജിദു ദിറാറിനെക്കാള്‍ കടുത്തതാണ്.കാരണം അത് പണിയപ്പെട്ടത് റസൂലിനോടുള്ള ധിക്കാരത്തിലാണ്, അദ്ദേഹം അത് നിരോധിക്കുകയും ഉയര്‍ത്തപ്പെട്ട ഖബറുകള്‍ പൊളിക്കുവാന്‍ കല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഖബരിന്മേല്‍ ഉള്ള എല്ലാ വിളക്കുകളും നീക്കം ചെയ്യലും നിര്‍ബന്ധമാണ്. അത് വഖഫ് ചെയ്യാലോ നേര്ച്ച ചെയ്യാലോ സ്വഹീഹല്ല."(الزواجر عن اقتراف الكبائر)
പ്രിയപ്പെട്ട ഉസ്താദ് തന്നെ കേള്‍ക്കുന്ന ജനങ്ങളോട് ഇത് പറയേണ്ടതില്ലേ, എത്ര ജാറങ്ങള്‍ ആണ് ഈ രൂപത്തില്‍ ഉള്ളത്, എത്ര ജാറങ്ങളില്‍ ആണ് ഇന്നും വിളക്കുകള്‍ കത്തിക്കുന്നതും അതിലേക്ക് നേര്‍ച്ചകള്‍ അര്‍പ്പിക്കുന്നതും.
ഈയൊരു സാഹചര്യം ഉള്ള കേരളത്തിലാണ് അങ്ങ് ഇസ്മായില്‍ നബിയുടെ ഖബറിന്റെ വിഷയം പറഞ്ഞത്..അതിലൂടെ സാധാരണക്കാരന് ലഭിക്കുന്ന സന്ദേശം എന്താണ് എന്നത് അതീവ ഗൌരവതരമല്ലേ..?
ഇനി അങ്ങ് തെളിവുധരിച്ച ഇസ്മായില്‍ നബിعليه السلامയുടെ ഖബര്‍ കബയുടെ ഹിജ്രിലാണ് എന്ന വിഷയം..ഏറ്റവും ചുരുക്കി പറഞ്ഞാല്‍ രണ്ടു മറുപടികള്‍ ആണ് അതിനുള്ളത്.
1. അങ്ങനെ സ്വഹീഹ് ആയി ഉണ്ടെന്നു കരുതിയാല്‍ തന്നെ ഈ വിഷയത്തില്‍ അത് തെളിവല്ല, കാരണം റസൂല്‍ യുടെ കാലം മുതല്‍ ഇന്ന് വരെ അവിടെയൊരു ഖബര്‍ ഭൂമിക്ക് മുകളില്‍ ഇല്ല, നമുക്ക് അറിയാത്തതോ അറിയുന്നതോ ആയ നിരവധി ഖബറുകള്‍ ഭൂമിയുടെ ഉള്‍ഭാഗത് ഉണ്ടാകാം, പല സ്ഥലങ്ങളിലും റോഡുകള്‍ വന്നു, നാം നടക്കുന്നു, ഇരിക്കുന്നു, എല്ലാം ചെയ്യുന്നു, കാരണം അതിനു മഖ്ബരയുടെ നിയമം ഇല്ല. ഭൂമിയുടെ അടിയില്‍ മറഞ്ഞു കിടക്കുന്നതിനാല്‍ ഒരിക്കലും ഈ വിഷയത്തില്‍ തെളിവല്ല. താങ്കള്‍ വായിച്ച ബൈദാവി ഇമാമിന്‍റെ ഇബാറതു ഉധരിച്ചതിനു ശേഷം അവസാനം ഇമാം മുല്ല അലിയ്യ് പറഞ്ഞത് ഇങ്ങനെയാണ്.
وَفِيهِ أَنَّ صُورَةَ قَبْرِ إِسْمَاعِيلَ - عَلَيْهِ السَّلَامُ - وَغَيْرِهِ مُنْدَرَسَةٌ فَلَا يَصْلُحُ الِاسْتِدْلَالُ بِهِ.
(ഇസ്മായില്‍ നബിയുടെതും മറ്റുള്ളവരുടെതും ഖബറിന്റെ രൂപം നാമാവശേഷമായതാണ് എന്നത് ഇതില്‍ ഉണ്ട്. അപ്പോള്‍ അത് കൊണ്ട് തെളിവ് പിടിക്കല്‍ ശരിയാകില്ല.). മിര്ഖാത്

2. ഇത്തരം ഒരു വിഷയത്തില്‍ ദലീലായി ഉദ്ധരിക്കാന്‍ മാത്രം ശക്തിയുള്ള സ്വഹീഹായ ഒരു നിവേദനം പോലും മര്ഫൂആയി ഈ വിഷയത്തില്‍ ഇല്ല. മറിച്ചൊരു അഭിപ്രായം ഉണ്ടെങ്കില്‍ അത് അങ്ങേക്ക് പറയാം. മാത്രമല്ല വ്യക്തമായ നിരോധനം വന്ന ഹദീസുകള്‍ നമ്മുടെ മുമ്പില്‍ ഉണ്ട് താനും. വ്യക്തത ഉള്ളതിനെ ഒഴിവാക്കി ശുബുഹാതുകളുടെ പിന്നാലെ പോകേണ്ടതില്ല.
പിന്നീട് അല്ലാഹുവിന്‍റെ റസൂല്‍ﷺ അല്ലാഹുവിനോ കണ്ടുവോ എന്ന വിഷയമാണ് അദ്ധേഹം പറഞ്ഞത്. ഈ ഉമ്മത്തിലെ ഒന്നാം തലമുറ മുതല്‍ ഭിന്നതയുള്ള ഒരു വിഷയമാണ് ഇത് എന്നതിനാല്‍ അതിന്‍റെ പേരില്‍ പരസ്പരം ആക്ഷേപിക്കുന്നത് ശരിയല്ല. എന്നാല്‍ റസൂല്‍ﷺ അല്ലാഹുവിനെ കണ്ടിട്ടില്ല എന്നതാണ് ഏറ്റവും പ്രമാണികം എന്ന് പല ഉലമാക്കളും വ്യക്തമാക്കിയിട്ടുണ്ട്. (ഇതില്‍ അഭിപ്രായ ഭിന്നതയുമുണ്ട്)
റസൂല്‍ﷺ തന്നെ ഈ ചോദ്യത്തിന് നല്‍കിയ മറുപടി കാണുക.
عَنْ أَبِي ذَرٍّ، قَالَ: سَأَلْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، هَلْ رَأَيْتَ رَبَّكَ؟ قَالَ: «نُورٌ أَنَّى أَرَاهُ»
അബു ദര്‍ര്‍ നിവേദനം ചെയ്യുന്നു. ഞാന്‍ നബി യോട് ചോദിച്ചു: അങ്ങ് അങ്ങയുടെ റബ്ബിനെ കണ്ടുവോ.? നബി പറഞ്ഞു : പ്രകാശം,എങ്ങനെ അവനെ കാണും. (സ്വഹീഹ് മുസ്ലിം.)

ഹദീസിന്റെ അര്‍ഥം ഇമാം നവവിرحمه الله പറയുന്നത് കാണുക.
وَمَعْنَاهُ حِجَابُهُ نُورٌ فَكَيْفَ أَرَاهُ قَالَ الْإِمَامُ أَبُو عَبْدِ اللَّهِ الْمَازِرِيُّ رَحِمَهُ اللَّهُ الضَّمِيرُ فِي أَرَاهُ عَائِدٌ عَلَى اللَّهِ سُبْحَانَهُ وَتَعَالَى وَمَعْنَاهُ أَنَّ النُّورَ مَنَعَنِي مِنَ الرُّؤْيَةِ
അതിന്‍റെ അര്‍ഥം, അവന്‍റെ മറ പ്രകാശമാണ്, അപ്പോള്‍ എങ്ങനെ അവനെ കാണും. ഇമാം അബൂ അബ്ദുള്ള അല്‍ മാസുരിയ്യ് പറഞ്ഞു:അതിന്‍റെ അര്‍ഥം കാണുന്നതിനെ തൊട്ടു പ്രാകാശം എന്നെ തടഞ്ഞു എന്നാണു. (ശറഹ് മുസ്ലിം.)

അദ്ധേഹം തന്നെ സൂചിപ്പിച്ച ഹദീസില്‍ ഉള്ളത് പോലെ നമ്മുടെ ഉമ്മയായ ആയിഷ ബീവിرضي الله عنها ആരെങ്കിലും റസൂല്‍ﷺ അല്ലാഹുവിനെ കണ്ടെന്നു വാദിച്ചാല്‍ അത് കളവാണ് എന്ന് ശക്തമായ ഭാഷയില്‍ പറയുന്നുണ്ട്.
ഇത് ആയിഷ ബീവിرضي الله عنها യില്‍ നിന്ന്കേട്ടപ്പോള്‍ താബിആയ ഇമാം മസ്റൂഖ് ഇങ്ങനെ ചോദിച്ചു
أَلَمْ يَقُلِ اللهُ عَزَّ وَجَلَّ: {وَلَقَدْ رَآهُ بِالْأُفُقِ الْمُبِينِ} [التكوير: 23]، {وَلَقَدْ رَآهُ نَزْلَةً أُخْرَى} [النجم: 13]؟
(അള്ളാഹു പറഞ്ഞിട്ടില്ലേ "തീര്‍ച്ചയായും അദ്ദേഹത്തെ പ്രത്യക്ഷമായ മണ്ഡലത്തില്‍ വെച്ച് അദ്ദേഹം കണ്ടിട്ടുണ്ട്." [التكوير: 23] അത് പോലെ "മറ്റൊരു ഇറക്കത്തിലും അദ്ദേഹം കണ്ടിട്ടുണ്ട്." [النجم: 13].)
അപ്പോള്‍ ആയിഷ ബീവിرضي الله عنها നല്‍കിയ മറുപടി ഇപ്രകാരമാണ്.
أَنَا أَوَّلُ هَذِهِ الْأُمَّةِ سَأَلَ عَنْ ذَلِكَ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَ: «إِنَّمَا هُوَ جِبْرِيلُ، لَمْ أَرَهُ عَلَى صُورَتِهِ الَّتِي خُلِقَ عَلَيْهَا غَيْرَ هَاتَيْنِ الْمَرَّتَيْنِ
(ഈ ഉമ്മത്തില്‍ നിന്ന് റസൂലിﷺനോട് ആദ്യമായി ഇതിനെ കുറിച്ച് ചോദിച്ച ആള്‍ ഞാനാണ്. അപ്പോള്‍ അദ്ദേഹം പറഞ്ഞു : അത് ജിബ്രീല്‍ ആണ്. ജിബ്രീലിനെ സൃഷ്ടിക്കപ്പെട്ട രൂപത്തില്‍ ഈ രണ്ടു തവണയല്ലാതെ അദ്ദേഹം കണ്ടിട്ടില്ല...)
ശേഷം ആയിഷ ബീവി താന്‍ പറഞ്ഞതിന് തെളിവായി ആയത്തുകള്‍ ഓതുന്നു.
أَوَ لَمْ تَسْمَعْ أَنَّ اللهَ يَقُولُ: {لَا تُدْرِكُهُ الْأَبْصَارُ وَهُوَ يُدْرِكُ الْأَبْصَارَ وَهُوَ اللَّطِيفُ الْخَبِيرُ} [الأنعام: 103]، أَوَ لَمْ تَسْمَعْ أَنَّ اللهَ يَقُولُ: {وَمَا كَانَ لِبَشَرٍ أَنْ يُكَلِّمَهُ اللهُ إِلَّا وَحْيًا أَوْ مِنْ وَرَاءِ حِجَابٍ أَوْ يُرْسِلَ رَسُولًا فَيُوحِيَ بِإِذْنِهِ مَا يَشَاءُ إِنَّهُ عَلِيٌّ حَكِيمٌ} [الشورى: 51]؟
(നീ കേട്ടില്ലേ അള്ളാഹു പറഞ്ഞത് : "കണ്ണുകള്‍ അവനെ കണ്ടെത്തുകയില്ല. കണ്ണുകളെ അവന്‍ കണ്ടെത്തുകയും ചെയ്യും. അവന്‍ സൂക്ഷ്മജ്ഞാനിയും അഭിജ്ഞനുമാകുന്നു."[6:103] ,അത് പോലെ നീ കേട്ടില്ലേ അള്ളാഹു പറഞ്ഞത്: "(നേരിട്ടുള്ള) ഒരു ബോധനം എന്ന നിലയിലോ ഒരു മറയുടെ പിന്നില്‍ നിന്നായിക്കൊണ്ടോ, ഒരു ദൂതനെ അയച്ച് അല്ലാഹുവിന്‍റെ അനുവാദപ്രകാരം അവന്‍ ഉദ്ദേശിക്കുന്നത് അദ്ദേഹം (ദൂതന്‍) ബോധനം നല്‍കുക എന്ന നിലയിലോ അല്ലാതെ അല്ലാഹു തന്നോട് സംസാരിക്കുക എന്ന കാര്യം യാതൊരു മനുഷ്യന്നും ഉണ്ടാവുകയില്ല. തീര്‍ച്ചയായും അവന്‍ ഉന്നതനും യുക്തിമാനുമാകുന്നു."[42:51]. (ഇമാം മുസ്ലിം സ്വഹീഹില്‍ ഉദ്ധരിച്ചത്,).

പിന്നെ നബിﷺ അല്ലാഹുവിനെ കണ്ടു എന്ന് ഇബ്നു അബ്ബാസ്رضي الله عنهما പറഞ്ഞത് നേര്‍ക്ക് നേരെ എടുത്താല്‍ ഇതിനു വിരുദ്ധമാണെങ്കിലും പല ഇമാമുകളും രണ്ടു അഭിപ്രായത്തെയും യോജിപ്പിക്കുന്നുണ്ട്. അത് ഉസ്താദ് സിംസാറുല്‍ ഹഖ് പറഞ്ഞത് പോലെ ആയിഷ ബീവി നിഷേധിച്ചത് കണ്ണ് കൊണ്ടുള്ള കാഴ്ച്ചയും ഇബ്നു അബ്ബാസ് പറഞ്ഞത് ഹൃദയം കൊണ്ടുള്ള കാഴ്ച്ചയുമാണ്. ഇമാം ഇബ്നു ഹജറിനെ പോലുള്ളവര്‍ വിശദീകരിച്ചത് ഇങ്ങനെയാണ്. (കൂടുതല്‍ അറിയുന്നവന്‍ അല്ലാഹുവാണ്.)
ഏതായാലും പ്രാമാണികരായ ഉലമാക്കള്‍ക്കിടയില്‍ ഭിന്നതയുള്ള ഇത്തരം വിഷയങ്ങളില്‍ ഏതെങ്കിലും ഒരു ഭാഗത്തെ ആക്ഷേപിക്കുന്നത് ശരിയല്ല.കൂടുതല്‍ പ്രാമാണികം ഏതെന്ന ചര്‍ച്ചയാണ് ആധുനിക ഉലമാക്കള്‍ നടത്തിയത്. അതാണ് നാം പിന്തുടരേണ്ടതും. (ഇതേ അഭിപ്രായമാണ് ഉസ്താദ് സിംസാറുല്‍ ഹഖിനും ഉള്ളത് എന്നാണു മനസ്സിലാകുന്നത്)
പിന്നെ തന്‍റെ സംസാരത്തില്‍ ഉടനീളം ഉലമാക്കളിലെക്ക് മടങ്ങേണ്ടതിനെ കുറിച്ചും സ്വന്തം വ്യക്യനങ്ങള്‍ പറയരുതെന്നും അദ്ദേഹം പറയുന്നുണ്ട്. തീര്‍ച്ചയായും നൂറു ശതമാനവും ശരിയായ ഒന്നാണ്. സലഫികള്‍ ഇത് വ്യക്തമായി പറയുന്നവരുമാണ്. ഞങ്ങളുടെ മന്ഹജ് എന്നത് സലഫുകളുടെ മന്ഹജ് ആണ്, അഥവാ അല്ലാഹുവിന്‍റെ ഖുര്‍ആനും റസൂല്‍ യുടെ സുന്നത്തും എങ്ങനെയാണോ ആദിമ തലമുറ മനസ്സിലാക്കിയത് അത് പോലെ മനസ്സിലാക്കണം എന്നും ദീന്‍ പറയേണ്ടതും തെളിവുകള്‍ പിടിക്കേണ്ടതും ആവശ്യമെങ്കില്‍ ഇജ്തിഹാദ് ചെയ്യേണ്ടതുമൊക്കെ ഉന്നതരായ ഉലമാക്കള്‍ ആകണം, അല്ലാതെ ഏതൊരാള്‍ക്കും തോന്നിയത് പോലെ ദീന്‍ പറയുവാന്‍ പാടില്ല എന്നുമാണ് സലഫികളുടെ മന്ഹജ്.
എന്നാല്‍ ഇതിനു വ്യത്യസ്തമായി അള്ളാഹു അല്ലാത്തവരെ വിളിച്ചു തേടുവാന്‍ വേണ്ടി തങ്ങള്‍ക്ക് തോന്നിയ പോലെ ആയത്തുകളും ഹദീസുകളും ഉദ്ധരിച്ചു കൊണ്ട് സമസ്തക്കാര്‍ സംസാരിക്കാറുണ്ട്. അപ്പോഴൊക്കെ സലഫികളും തൌഹീദ് മനസ്സിലാക്കിയവരും അവരോടു ചോദിക്കുന്ന ചോദ്യം ഏത് പ്രാമാണികനായ മുഫസ്സിറാണ്, അല്ലെങ്കില്‍ ഏത് പണ്ഡിതന്‍ ആണ് ആ ആയത്തുകള്‍ ഉദ്ധരിച്ചു അങ്ങനെ പറഞ്ഞത് എന്നാണു. നമ്മള്‍ തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട വിഷയം തൌഹീദും ശിര്‍ക്കും ആണെന്നതിനാല്‍, അതാകട്ടെ ദീനിന്‍റെ ഏറ്റവും വലിയ വിഷയവുമായതിനാല്‍ ഈ ചോദ്യം എന്നും നിലനില്ക്കുന്ന ഒന്നാണ്.
നിങ്ങള്‍ നിലകൊള്ളുന്ന സമസ്തയുടെ കീഴില്‍ തന്നെ ധാരാളം ദര്‍ഗകള്‍ ഉണ്ട്, അവയില്‍ പലതും കെട്ടി ഉയര്‍ത്തിയതും അതിന്മേല്‍ എടുപ്പുകള്‍ പണിതതുമാണ്,അവിടെ സാധാരണക്കാര്‍ പോകുന്നത് കേവലം ഖബര്‍ സിയാറതിനല്ല, തങ്ങളുടെ വിഷമങ്ങളും ബുദ്ധിമുട്ടുകളും ആവലാതികളും അവിടെ കിടക്കുന്നവരോട് പറഞ്ഞു അവരോടു സഹായം തേടുവാന്‍ ആണ്. ലോകത്തിലെ ഏത് കോണില്‍ വെച്ചും ഏത് ബുദ്ധിമുട്ട് ഉണ്ടായാലും മണ്മറഞ്ഞു പോയ മഹാന്മാരെ വിളിച്ചു തേടിയാല്‍ മതിയെന്ന് വിശ്വസിക്കുന്നവര്‍ ആണവര്‍.അല്ലാഹുവിനെ വിട്ടു അവന്‍റെ അടിമകളിലെക്ക് തിരിയുന്ന ആളുകള്‍ ആണവര്‍.ഉസ്താദ് സിംസാറുല്‍ ഹഖ് ഈ സമുദായത്തിന്പറഞ്ഞു കൊടുക്കുമോ അല്ലാഹുവിനെ കുറിച്ച്. അവനെ വിളിച്ചു പ്രാര്തിക്കുന്നതാണ് തൌഹീദ് എന്ന്.. ഇത്തരം സന്ദര്‍ഭങ്ങളില്‍ അവനെ വിട്ടു മറ്റുള്ളവരോട് തേടുന്നത് കടുത്ത ശിര്‍ക്കാണ് എന്ന്.
അല്ലാഹു പറഞ്ഞില്ലേ.
أَمَّن يُجِيبُ الْمُضْطَرَّ إِذَا دَعَاهُ وَيَكْشِفُ السُّوءَ وَيَجْعَلُكُمْ خُلَفَاءَ الْأَرْضِ ۗ أَإِلَـٰهٌ مَّعَ اللَّـهِ ۚ قَلِيلًا مَّا تَذَكَّرُونَ
"പ്രയാസമനുഭവിക്കുന്നവന്‍ പ്രാര്‍ഥിക്കുമ്പോള്‍ അതിനുത്തരം നല്‍കുകയും ദുരിതങ്ങളകറ്റുകയും നിങ്ങളെ ഭൂമിയിലെ പ്രതിനിധികളാക്കുകയും ചെയ്തവന്‍ ആരാണ്? ഇതിലൊക്കെ അല്ലാഹുവോടൊപ്പം വേറെ വല്ല ഇലാഹുമുണ്ടോ ? അല്‍പം മാത്രമേ നിങ്ങള്‍ ചിന്തിച്ചറിയുന്നുള്ളൂ."[27:62]

കുഞ്ഞില്ലാതവര്‍ക്ക് കുഞ്ഞിനെ ലഭിക്കാന്‍, മാറാ രോഗം വന്നവര്‍ക്ക് രോഗ ശമനം ലഭിക്കാന്‍, ജീവിതത്തിലെ വ്യത്യസ്തങ്ങളായ പ്രയാസങ്ങള്‍ മാറിക്കിട്ടുവാന്‍ ഇന്നയിന്ന ഖബറുകളെ സമീപിച്ചാല്‍ മതിയെന്ന് ഇവിടെ പലരും പഠിപ്പിക്കുന്നു. അങ്ങനെ അല്ലാഹുവിനു ചെയ്യേണ്ട ആരാധനകള്‍ സ്ര്ഷ്ടികള്‍ക്ക് നല്‍കി കൊണ്ട് അല്ലാഹു ഒരിക്കലും പൊറുക്കാത്ത ശിര്‍ക്കിലേക്ക് മനുഷ്യരെ അവര്‍ നയിക്കുന്നു.
ഇതൊരിക്കലും റസൂല്‍ﷺ പഠിപ്പിച്ചതല്ല, സഹാബികള്‍ ചെയ്തതുമല്ല. നാം മടങ്ങേണ്ടത് അവരുടെ അഖീദയിലേക്കാണ്.
ഇമാം സുയൂതി പറഞ്ഞ ഒരു വാചകം കൂടി ഉദ്ധരിക്കട്ടെ.
الصحابة رضي الله عنهم - وقد أجدبوا مراتٍ - ودهمتهم نوائب بعد موته (، فهلا جاءوا فاستسقوا واستغاثوا عند قبر النبي ( وهو أكرم الخلق على الله عز وجل، بل خرج فيهم سيدنا عمر بن الخطاب رضي الله عنه بالعباس عم النبي ( إلى المصلى فاستسقى به، ولم يستسقوا عند قبر النبي فاقتد أيها المسلم إن كنت عبد الله بسلفك الصالح، وتحقق التوحيد الخالص؛ فلا تعبد إلا الله، ولا تشرك بربك أحداً، كما أمر الله تعالى بقوله: (فإياي فاعبدون)، وقال تعالى: (فمن كان يرجو لقاء ربه فليعمل عملاً صالحاً ولا يشرك بعبادة ربه أحداً). فلا تعبد إلا إياه ولا تدْعُ إلا هو، ولا تستعن إلا به، فإنه لا مانع ولا معطي ولا مضارّ ولا نافع إلا هو سبحانه وتعالى، لا إله إلا هو عليه توكلت وإليه أنيب
"സഹാബത്ത്(റ) അവര്‍നിരവധി പ്രതിസന്ധികള്‍ നേരിട്ടു. മഹാനായ റസൂല്‍ﷺയുടെ മരണശേഷം വരള്‍ച്ച വന്നു.ഒരു സഹാബിയും പ്രവാചകന്‍റെ ഖബറിന്റെ അരികില്‍ പോയി മഴയ്ക്ക് വേണ്ടി തേടിയില്ല,.റസൂല്‍ﷺ അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ ഏറ്റവും ശ്രേഷ്ടനായിട്ടു പോലും, മറിച്ചു ഉമര്‍ (ര) ചെയ്തത് അബ്ബാസ്(റ )വിനെ കൂടി മൈതാനത്തേക്ക് പോയി മഴയ്ക്ക് വേണ്ടി നമസ്കരിക്കുകയാണ്. അവര്‍ റസൂല്‍ﷺവിന്റെ ഖബറിന്റെ അരികില്‍ പോയി മഴയ്ക്ക് വേണ്ടി തേടിയില്ല. അത് കൊണ്ട് ഓ മുസ്ലിമേ നീ അല്ലാഹുവിന്റെ അടിമയാണെങ്കില്‍ നിന്റെ സച്ചരിതരായ മുന്‍ഗാമികളോട് നീ പിന്തുടരുക. യഥാര്‍ത്ഥ തൌഹീദ് നീ ശരിയാക്കുക.,അല്ലാഹുവിനെ അല്ലാതെ നീ ആരാധിക്കരുത്. അവനില്‍ ഒരാളെയും നീ പങ്ക് ചേര്‍ക്കരുത്. അല്ലാഹു കല്‍പ്പിച്ചുവല്ലോ. "എന്നെ മാത്രം നിങ്ങള്‍ ആരാധിക്കുവീന്‍'' അന്‍കബൂത്ത് /65 എന്ന്. അല്ലാഹു പറഞ്ഞുവല്ലോ "റബ്ബിനെ കണ്ടുമുട്ടണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും തന്റെ രക്ഷിതാവിനെ ആരാധിക്കുന്നതില്‍ ഒരാളെയും പങ്ക് ചേര്‍ക്കാതിരിക്കുകയും ചെയ്യട്ടെ (അല്‍കഹ്ഫ്-110) എന്ന്. അതിാല്‍ നീ അവനെയല്ലാതെ ആരാധിക്കരുത് അവാനോടെല്ലാതെ പ്രാര്‍ത്ഥിക്കരുത് അവാനോടെല്ലാതെ സഹായമര്‍ത്ഥിക്കരുത്. നല്‍കാനും തടയാനും ഉപകാരോപദ്രവങ്ങള്‍ ചെയ്യാും അവനല്ലാതെയാരുമില്ല, അവനല്ലാതെ ആരാധ്യനില്ല, അവനിലാണ് ഭരമെല്പ്പിക്കേണ്ടത് ,അവനിലെക്കാണ് മടക്കവും ''. (അല്‍ അംറു ബിന്‍ ഇത്തിബാഅ്-36-47).

അത് പോലെ ആ സഹാബികളും താബിഉകളും പിന്നീട് വന്ന ഉത്തമ തലമുറയും (മദ്ഹബിന്‍റെ ഇമാമുമാര്‍ അടക്കം) എന്താണോ അല്ലാഹുവിനെ കുറിച്ച് വിശ്വസിച്ചത് അതെ വിശ്വാസത്തിലേക്ക് മടങ്ങുവാന്‍ നിങ്ങള്‍ക്ക് കഴിയുമോ.ഇമാമുമാരെ തള്ളുന്നവര്‍ എന്ന് മറ്റുള്ളവരെ ആക്ഷേപിക്കുന്നതിനു മുമ്പ് അങ്ങ് ചെയ്യേണ്ടത് അതല്ലേ..! അല്ലാഹു സൃഷ്ടികളില്‍ നിന്നും വേറിട്ടവന്‍ ആയി അര്ഷിന്മേല്‍ ഉപവിഷ്ടനാനെന്നു ആ സലഫുകള്‍ പടിപ്പിച്ചതല്ലേ. അത് പോലെ അള്ളാഹു അവനെ കുറിച്ച് പറഞ്ഞ വിശേഷണങ്ങള്‍ വ്യക്യാനമോ നിഷേധമോ ഉപമപ്പെടുത്താലോ കൂടാതെ അത് പോലെ വിശ്വസിക്കണം എന്നും അവര്‍ പഠിപ്പിച്ചില്ലേ. ആദ്യകാലത് എഴുതപ്പെട്ട അഖീദ കിതാബുകള്‍ സവിസ്തരം ഇവ വിശദീകരിക്കപ്പെട്ടില്ലേ. ഇതിനു വിരുദ്ധമായി അള്ളാഹു എല്ലായിടത്തും ഉണ്ടെന്ന പിഴച്ച വിശ്വാസം തിരുത്ത്തെണ്ടതല്ലേ .
പിന്നീദ് ഈ ഉമ്മതിലെക്ക് കടന്നു വന്ന ഏതെങ്കിലും അഖീദയിലെക്കല്ല, ഉത്തമ തലമുറ സ്വീകരിച്ച,അഹ്ലുസ്സുന്നയുടെ, അഖീദയിലെക്കാണ് നാം മടങ്ങേണ്ടത്. ഇന്നും ആ ദീന്‍ ശരിയായ രൂപത്തില്‍ പഠിച്ച, പഠിപ്പിക്കുന്ന ഉന്നതരായ ഉലമാക്കള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉണ്ട്. ഇരു ഹറമുകളിലും മറ്റുമായി അവരില്‍ പലരും ദര്സുകള്‍ എടുക്കുന്നു. അതിനാല്‍ നാം മടങ്ങേണ്ടത് ആ ഉന്നതരായ ഉലമാക്കളിലെക്കാന്. അതിലൂടെ അല്ലാഹുവിന്റെ ഖുര്‍ആനിലെക്കും റസൂല്‍ വിന്‍റെ സുന്നതിലെക്കുമാണ്. ആ തെളിവുകള്‍ക്ക് വിരുദ്ധമായി ആര് പറഞ്ഞാലും അതിനെ തിരസ്കരിക്കലുമാണ്. എന്നാല്‍ ആ തിരസ്കരണം ആകട്ടെ നമ്മുടെ കേവല അറിവിന്റെയോ നിഗമനതിന്റെയോ അടിസ്ഥാനത്തില്‍ അല്ല, പ്രാമാണികരായ, ഇസ്തിന്ബാതിനു കഴിവുള്ള ഉലമാക്കളുടെ നിരൂപണതിലൂടെയാണ് സംഭവിക്കേണ്ടത്.
അള്ളാഹു നമ്മെയെല്ലാം ഹിദായത്തില്‍ ആക്കട്ടെ..
وصلى الله على محمد، وعلى آله وصحبه وسلم
-ഫലാഹുദ്ധീന്‍ ബ്ന്‍ അബ്ദുസ്സലാം.-
وصلى الله على محمد، وعلى آله وصحبه وسلم
-ഫലാഹുദ്ധീന്‍ ബ്ന്‍ അബ്ദുസ്സലാം.-
അവലംബം :
تحذير الساجد من اتخاذ القبور مساجد
تحذير الساجد من اتخاذ القبور مساجد