മനാറുസ്സബീലിൻ്റെ ദർസ് നടത്തവേ ശനി മാത്രമായി നോമ്പെടുക്കല്‍ കറാഹതാണ് എന്ന ഭാഗം വിശദീകരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു..
"നബി صلى الله عليه وسلم പറഞ്ഞു
لا تصوموا يوم السبت إلا فيما افتُرِض عليكم
"നിങ്ങള്‍ ശനിയാഴച്ച നോമ്പേടുക്കരുത്, നിങ്ങളുടെ മേല്‍ ഫർദാക്കപ്പെട്ടതല്ലാതെ". "ഇമാം തുര്‍മിദി ഉദ്ധരിച്ചു, അദ്ദേഹം ഹസന്‍ ആണെന്ന് പറഞ്ഞു, ഷെയ്ഖ് അല്‍ബാനി സ്വഹീഹാക്കുകയും ചെയ്തു, ചില താലിബുല്‍ ഇല്‍മും അപ്രകാരം പറഞ്ഞു.
ഈ ഹദീസ് പ്രശ്നമാണ്..! "നിങ്ങള്‍ ശനിയാഴച്ച നോമ്പേടുക്കരുത്, നിങ്ങളുടെ മേല്‍ ഫർദാക്കപ്പെട്ടതല്ലാതെ."എന്നാണു ഉള്ളത്, അതിനാല്‍ ഉലമാക്കള്‍ ഇത് സ്വഹീഹാണോ ദുര്‍ബലമാണോ എന്നതില്‍ ഭിന്നിച്ചിരിക്കുന്നു. ചില ഉലമാക്കള്‍ പറഞ്ഞു അത് ദുര്‍ബലമാണ്, കാരണം അത് ഷാദ് ആകുന്നു, ഇപ്രകാരമാണ് ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയയും ഇമാം ഇബ്നുൽ ഖയ്യിമും പറഞ്ഞത്. എന്ത് കൊണ്ടാണ് അത് ഷാദ് ആയത്..? കാരണം നിരവധി സ്വഹീഹായ ഹദീസുകള്‍ ശനിയാഴ്ച നോമ്പ് അനുവദനീയം ആണെന്ന് തെളിയിക്കുന്നു, ഈ ഹദീസ് ഇതിനു വിരുദ്ധമാണ്. അത് വിശ്വസ്തനായ ഒരു റാവി ഒരു പാട് വിശ്വസ്തരായ റാവിമാര്‍ക്ക് എതിരാകുന്നത് പോലെയാണ്. അതിനാല്‍ അത് ശാദ് ആണ്.
ഇമാം തിര്‍മിദിയെ പോലുള്ള ചില പണ്ഡിതന്മാര്‍ പറഞ്ഞു , ഇത് മന്സൂഖാണ് (അഥവാ ഈ വിധി ദുര്‍ബലപ്പെട്ടതാണ്.)അവരുടെയും തെളിവ് ആ ദിവസം നോമ്പ് എടുക്കാം എന്നു തെളിയിക്കുന്ന സ്വഹീഹായ ഹദീസുകള്‍ ആണ്.
എന്നാല്‍ ശരിയായത്(നിലപാട്) പ്രസ്തുത ഹദീസ് സ്വഹീഹു ആണ്, അത് മന്സൂഖുമല്ല മുഹ്കമാണ് എന്നതാണ്.(കാരണം സനദ് സ്ഥിരപ്പെട്ടതും ജംഉ ചെയ്യാന്‍ കഴിയുന്നതും മന്സൂഖ് എന്ന് പറയാന്‍ നേര്‍ക്ക് നേരെ തെളിവ് ഇല്ലാത്തതും ആണ് ഇത്.)..
എന്നാല്‍ അതിന്റെ അര്‍ത്ഥത്തിലേക്ക് നാം നോക്കേണ്ടതുണ്ട്.
لا تصوموا يوم السبت إلا فيما افتُرض عليكم
"നിങ്ങള്‍ ശനിയാഴച്ച നോമ്പേടുക്കരുത്, നിങ്ങളുടെ മേല്‍ ഫർദാക്കപ്പെട്ടതല്ലാതെ."
لا تصوموا يوم السبت
"നിങ്ങള്‍ ശനിയാഴച്ച നോമ്പേടുക്കരുത്" എന്ന് (മാത്രം) പറയുമ്പോള്‍ അതില്‍ ഏതൊക്കെ ഉള്‍പ്പെടും..?
അതില്‍ ഫര്‍ദ് ഉള്‍പ്പെടും, അതില്‍ ഒറ്റയായ നോമ്പുകള്‍ ഉള്‍പ്പെടും, അതില്‍ തുടര്‍ച്ചയായ നോമ്പും ഉള്‍പ്പെടും, എല്ലാം അതില്‍ പെടുന്നു, ശരി, അതില്‍ ഫര്‍ദ് ഉള്‍പ്പെടില്ല എന്നു പ്രത്യേകമാക്കി നബിﷺപറഞ്ഞു,(إلا بما افترض عليكم) "നിങ്ങളുടെ മേല്‍ ഫർദാക്കപ്പെട്ടതല്ലാതെ".
അത് പോലെ (നിരോധനത്തില്‍ നിന്നും) തുടര്‍ച്ചയായ നോമ്പും പുറത്ത് കടക്കും. കാരണം നബിﷺ പറഞ്ഞു:
لا يصومن أحدكم يوم الجمعة إلا أن يصوم يوماً قبله أو يوماً بعده
നിങ്ങളില്‍ ആരും തന്നെ വെള്ളിയാഴ്ച നോമ്പ് എടുക്കരുത്, അതിന്‍റെ മുമ്പോ ശേഷമോ നോമ്പ് എടുത്താല്‍ അല്ലാതെ, (ബുഖാരി,മുസ്ലിം).

എന്താണ് വെള്ളിയാഴ്ചയുടെ ശേഷം?, അത് ശനിയാണ്. അപ്പോള്‍ മറ്റൊരു ദിവസത്തോട് ചേര്‍ത്ത് നോമ്പ് എടുക്കുന്ന ശനി നസ്സിന്റെ അടിസ്ഥാനത്തില്‍ ഈ നിയമത്തില്‍ നിന്ന് പുറത്തായി, പിന്നെ ശേഷിക്കുന്നത് ശനി മാത്രം നോമ്പ് എടുക്കലാണ്. അപ്പോള്‍ ഹദീസിലെ നിരോധനം ബാധകമാകുക ശനി മാത്രം നോമ്പ് എടുക്കുന്നതിനാണ്.
ഇനി ഒരാള്‍ പറയുന്നു , ഈ അര്‍ഥം പ്രശ്നമാണ്, കാരണം ഹദീസ് ,"നിങ്ങള്‍ ശനിയാഴച്ച നോമ്പേടുക്കരുത്, നിങ്ങളുടെ മേല്‍ ഫര്‍ദ് ആയതല്ലാതെ." എന്നാണു, ഫര്‍ദിന്റെ കാര്യത്തില്‍ ഒറ്റയെന്നോ അല്ലാത്തതെന്നോ വ്യത്യാസമില്ല,മാത്രമല്ല ഫര്‍ദ് ഒറ്റയായി വരികയില്ല, നമ്മുടെ മേല്‍ ഫര്‍ദ് ആക്കപ്പെട്ടത് റമദാന്‍ ആണ്, അതാകട്ടെ ശനി മാത്രമായി വരുകയില്ല, അതിനാല്‍ നിങ്ങള്‍ ഒറ്റയായി ശനി നോമ്പ് എടുക്കരുത് ഫർദാക്കപ്പെട്ടതല്ലാതെ എന്ന അര്‍ഥം പ്രശനമാണ്..!

നാം പറയുന്നു, ഇതില്‍ ഒരു പ്രശ്നവും ഇല്ല, കാരണം ഹദീസ് സ്വഹീഹായ അര്‍ത്ഥത്തില്‍ തന്നെയാണ് ബാധകമാക്കിയത്. നിങ്ങള്‍ ഒറ്റയായി ശനി നോമ്പ് എടുക്കരുത് ഫർദാക്കപ്പെട്ടതല്ലാതെ, ഫര്‍ദ് നിങ്ങള്‍ എടുത്തോളൂ, അത് ഫര്‍ദ് ആണ് എന്ന കാരണത്താല്‍ ആണ്, അല്ലാതെ ഒറ്റയല്ല എന്നതിനാല്‍ അല്ല. ഇവിടെ ഫര്‍ദും സുന്നത്തും തമ്മിലുള്ള വ്യത്യാസം , സുന്നത് നോമ്പ് ശനി മാത്രമായി എടുക്കരുത്, ഫര്‍ദ് മാത്രമായോ അല്ലാതെയോ എടുക്കാം കാരണം അത് ഫര്‍ദ് ആണ്.
ഇനി എങ്ങനെയാണ് ഫര്‍ദ് ശനി മാത്രമായി വരിക എന്ന് ചോദിച്ചാല്‍ നമുക്ക് പറയാനുള്ളത്, ഒരു മനുഷ്യന്‍ രോഗിയാകുകയും റമദാന്‍ അവസാന ദിവസം ശിഫയാകുകയും ആദിനം ശനി ആകുകയും ചെയ്‌താല്‍ ആ ശനി നോമ്പ് ഒറ്റയായ നോമ്പ് ആയില്ലേ, അത് ഫര്‍ദ് ആണ്, അത് പോലെ ഞായര്‍ യാത്ര പോയ ആള്‍ വെള്ളി തിരിച്ചു വന്നു, അപ്പോള്‍ ശനി നോമ്പെടുക്കേണ്ടെ..?, ഞായര്‍ വീണ്ടും യാത്രയിലാണ്, അപ്പോള്‍ ശനി മാത്രമായില്ലേ, അപ്പോള്‍ ഫര്‍ദും ശനി മാത്രമായി. അതിനാല്‍ അര്‍ഥം നിങ്ങള്‍ ഒറ്റയായി ശനി നോമ്പ് എടുക്കരുത് ഫര്‍ദ് അല്ലാതെ ഫര്‍ദ് നിങ്ങള്‍ എടുത്തോളൂ, അത് ഫര്‍ദ് ആണ് എന്നതിനാല്‍. ഇപ്രകാരമാണ് തെളിവുകളെ യോജിപ്പിക്കുന്നത്. പണ്ഡിതന്മാര്‍ പറഞ്ഞു: റാജിഹിനേക്കാള്‍ മുന്ഗണന ജംഉപയോഗിച്ച് ചെയ്യുന്നതിനാണ്. (അഥവാ ഒരു ഹദീസിനെക്കാൽ കൂടുതൽ ശരിയായത് മറ്റൊന്നാണ് എന്ന് പറയുന്നതിനേക്കാൾ മുൻഗണ രണ്ടും തമ്മിൽ യോജിപ്പിച്ച് മനസ്സിലാക്കുന്നതിലാണ് , അങ്ങനെ പറ്റാത്ത സന്ദർഭങ്ങളിൽ മാത്രമേ മറിച്ച് മനസ്സിലാക്കാവൂ..)
ഇത് തെളിയിക്കുന്നതാണ് ഇമാം ഇബ്നു ഖുസൈമ അദ്ധേഹത്തിന്റെ സ്വഹീഹില്‍ ഉദ്ധരിച്ച ഹദീസ്:
إن رسول الله صلى الله عليه و سلم أكثر ما كان يصوم من الأيام يوم السبت و الأحد كان يقول : إنهما يوما عيد للمشركين و أنا أريد أن أخالفهم
"നബിﷺ ശനിയും ഞായറും നോമ്പ് എടുക്കുന്നത് വര്‍ദ്ധിപ്പിച്ചിരുന്നു، അവിടുന്ന് ﷺ പറയുമായിരുന്നു, "തീര്‍ച്ചയായും ഇത് രണ്ടും മുശ്രിക്കുകളുടെ ഈദ് ആകുന്നു, ഞാന്‍ അവരോടു വ്യത്യാസപ്പെടാന്‍ ഉദ്ദേശിക്കുന്നു".(ഇബ്നു ഖുസൈമ:2167) ഷെയ്ഖ് അല്‍ബാനി ഇതിനെ കുറിച്ച് പറഞ്ഞു, ഇത് ഹസന്‍ ആണ്.
അപ്രകാരം നബിﷺയെ തൊട്ട് സ്ഥിരപ്പെട്ടതാണ്, സ്വഹാബിമാര്‍ നബിﷺ നോമ്പ് ഒഴിവാക്കില്ല എന്ന് പറയുമാറു നബിﷺ നോമ്പ് എടുത്തു കൊണ്ടിരിക്കും, അതുപോലെ ഇനി ഈ വര്ഷം നോമ്പ് എടുക്കില്ല എന്ന് പറയുമാറു നോമ്പ് ഒഴിവാക്കുകയും ചെയ്യും. (ആയിഷ ബീവിയില്‍ നിന്ന് ഇമാം മുസ്ലിം ഉദ്ധരിച്ച ഹദീസിന്റെ ആശയമാണ് ഇത്.), എന്താണ് ഇതിന്‍റെ അര്‍ഥം..? ഇനി ഈ വര്ഷം നോമ്പ് ഒഴിവാക്കില്ല എന്ന് പറയുമാറു നബിﷺ തുടര്‍ച്ചയായി നോമ്പ് എടുത്തിരുന്നു, ഇത് ശനിയാഴ്ച ഉള്‍പ്പെടെ നോമ്പ് എടുത്താല്‍ അല്ലാതെ ശരിയായുകയില്ല. കാരണം അഞ്ചു ദിവസം നോമ്പ് എടുക്കുകയും ആറാം നാള്‍ ഒഴിവാക്കുകയും ചെയ്‌താല്‍ ഇനി നോമ്പ് ഒഴിവാക്കുകയെ ഇല്ല എന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ സ്വഹീഹായ ഹദീസിലൂടെ സ്വഹാബിമാര്‍ അപ്രകാരം പറഞ്ഞതിലൂടെ നാം അറിയുന്നു ഇത് നോമ്പിനെ വിവരിക്കുന്നു എന്ന്..
അത് പോലെ ഇബ്നു ഉമര്‍ رضي الله عنهما വിനോട് നബിﷺ ഒരു ദിവസം നോമ്പ് എടുക്കാനും ഒരു ദിവസം നോമ്പ് ഒഴിവാക്കാനും കല്‍പ്പിച്ചു, നബിﷺ ക്ക് അറിയാം ഇത് ശനി നോമ്പ് എടുക്കുന്നതുമായി ഒത്തുചേരും എന്ന്, എന്നാല്‍ അവിടുന്ന് ശനിയാഴ്ച ഒഴികെ എന്ന് ഇബ്നു ഉമറിനോട് പറഞ്ഞിട്ടില്ല.

ശനിയാഴ്ച്ച എന്ന കാരണത്താല്‍ അല്ലാതെ അന്ന് മാത്രം നോമ്പ് എടുക്കുന്നതിലും തെറ്റില്ല എന്നും ഇതിൽ തെളിവുണ്ട്
ഉദാഹരണത്തിന്, അന്ന് അറഫ ദിനം ആയാൽ.. ഒരു ദിവസം നോമ്പ് എടുക്കുകയും ഒരു ദിവസം നോമ്പ് ഉപേക്ഷിക്കുകയും ചെയ്‌താല്‍ ശനി മാത്രം നോമ്പ് ആകും, എന്നാലത് ദാവൂദ് നബിയുടെ നോമ്പ് ആണ് എന്നതിനാല്‍ ആണ് (അങ്ങനെ നോമ്പ് എടുക്കുന്നത്.), ഇതില്‍ ശരിയായ ഒരു ഇഷ്കാലുമില്ല,
അത് പോലെ അങ്ങനെയെങ്കിൽ ഒരു ദിവസം നോമ്പ് എടുക്കുകയും ഒരു ദിവസം നോമ്പ് ഉപേക്ഷിക്കുകയും ചെയ്‌താല്‍ പെരുന്നാളിനും നോമ്പ് എടുക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യാം എന്നും പറയാമല്ലോ എന്ന ഇഷ്കാലും നിലനില്‍ക്കില്ല, പെരുന്നാളിന് നോമ്പ് എടുക്കല്‍ ഹറാമാണ് എന്നതില്‍ ഇജ്മാ ഉണ്ട്. നോമ്പ് കഴിഞ്ഞുള്ള പെരുന്നാള്‍ ആകട്ടെ ഈ ഉദാഹരണത്തില്‍ വരില്ല, അതിനു മുമ്പ് റമദാന്‍ നോമ്പും ഉണ്ട്.
അപ്രകാരമാണ് മാസത്തില്‍ മൂന്ന് നോമ്പ് എടുക്കാനുള്ള പ്രോത്സാഹനം അതിലും ശനിയാഴ്ച വന്നേക്കാം, അതിനാല്‍ തെളിയുന്നത് നിരോധനം ശനി മാത്രമാക്കി നോമ്പ് എടുക്കുന്നതിനാണ്. അതാണ് തെളിവുകള്‍ യോജിക്കുന്നത്. "
شرح منار السبيل؛ الشريط التاسع والأخير

ചുരുക്കത്തിൽ : ശറഇയ്യായ കാരണങ്ങൾ ഇല്ലാതെ ശനിയാഴ്ച്ച മാത്രമായി നോമ്പെടുക്കുന്നത് നിഷിദ്ധമാണ്. എന്നാല് കാരണങ്ങൾ ഉണ്ടായാൽ , ഉദാഹരണത്തിന് അറഫാ നോമ്പ്, ആശുറാ നോമ്പ്, വെള്ളിയാഴ്ചയുടെ കൂടെ ചേർത്ത് നോമ്പെടുക്കൽ, ഒന്നിടവിട്ടുള്ള ദിവസത്തിലെ നോമ്പ്, തുടങ്ങിയ ശറഇയ്യായ കാരണങ്ങൾ ഉണ്ടായാൽ ശനിയാഴ്ച്ച നോമ്പെടുക്കാം.
(ശൈഖ് സുലൈമാൻ അർ റൂഹൈലി തന്നെ നൽകിയ വിശദീകരണമാണ് ഇതും.)
ചില ഭാഗങ്ങള്‍ ആശയ വിവര്‍ത്തനം ആണ്.
✍️ഫലാഹുദ്ധീന്‍ ബ്ന്‍ അബ്ദുസ്സലാം.