ഓജോ ബോര്‍ഡ് മുതല്‍ ആസ്ട്രല്‍ പ്രോജെക്ഷന്‍ വരെയുള്ള പൈശാചിക/നിഗൂഡ പ്രവര്‍ത്തനങ്ങള്‍ അമ്മയെയും അച്ഛനെയും സഹോദരിയും കൊന്നു ആത്മാവിനെ അന്വേഷിക്കാന്‍ പ്രേരിപ്പിക്കുന്നതിലെ വാര്‍ത്തകള്‍ വായിച്ചു ഞെട്ടുകയാണ് നാം...
പലതും തുടക്കത്തില്‍ രസകരവും കേവലം സമയം കൊല്ലികളും നിരുപദ്രവകാരികളും ആണെങ്കില്‍ അതിലൂടെ പിന്നീട് സ്വയം പിന്മാറാന്‍ പോലും പറ്റാത്ത ഭീതിതമായ അവസ്ഥകളില്‍ വരെ എത്തുവാനു സാധ്യത ഉണ്ട്.
പല പേരുകള്‍ നല്‍കിയിട്ട് നിഗൂഡമായ വിഷയങ്ങള്‍ക്ക് പിന്നാലെ പോകുന്നവര്‍ പലപ്പോഴും എത്തുക സാത്താന്‍ പൂജകളിലെക്കും മനുഷ്യ ബുദ്ധിക്കോ യുക്തിക്കോ ഹൃദയത്തിനോ ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കുത്തഴിഞ്ഞ ലൈംഗിക/രക്ത പരീക്ഷണങ്ങളിലുമൊക്കെ ആണ്.
ഗൂഡമായ ചിന്തകളുടെ പിന്നാലെ പോകുന്ന, അത്തരം പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനാകുന്ന പ്രവണത ഇന്ന് വര്‍ധിക്കുകയാണ്.
ഒരു മുസ്ലിം എന്ന നിലയില്‍ നാം അറിയേണ്ട അടിസ്ഥാന വിഷയമാണ് ഏത് കാര്യവും ഒന്നുകില്‍ നേര്‍ക്ക് നേരെ മനസ്സിലാക്കാന്‍ പറ്റുന്നതും പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് അറിയുവാന്‍ കഴിയുന്നതും ആകുക, അല്ലെങ്കില്‍ അഭൌതികമായ അറിവുകളുടെ സ്രോതസ്സ് ആയ ഖുര്‍ആനിലോ ഹദീസിലോ ഉള്ള സ്ഥിരപ്പെട്ട വിഷയമാകുക..ഇതല്ലാത്ത മുഴുവന്‍ വിക്ഞാനങ്ങളും അപകടമാണ്...ശരിയും തെറ്റും അറിയാന്‍ കഴിയാത്തതാണ്..അത് കൊണ്ടാണ് പണ്ഡിതന്മാര്‍ അങ്ങനെയുള്ള മുഴുവന്‍ നിഗൂഡമായ പ്രവര്തങ്ങളും അവിശ്വാസതിലെക്ക് എത്തിക്കുന്നതാണ് എന്ന് പറഞ്ഞത്.
ഇസ്ലാമിക അഖീദയിലെ ഒരു അടിസ്ഥാന നിയമത്തില്‍ പെട്ട ഒന്നാണിത്..
പണ്ഡിതന്മാര്‍ പറഞ്ഞത് ഇപ്രകാരമാണ്..
من جعل سببا ليس بسبب كوني ولا شرعي وتعلق به : فإنه يكون مشركا الشرك الأصغر
"ഒരാള്‍ ശറഇയ്യായതോ പ്രപഞ്ചികമായതോ(ശാസ്ത്രീയമായതോ) അല്ലാത്ത കാരണങ്ങള്‍ സ്വീകരിക്കുകയും അതിനെ അവലംബിക്കുകയും ചെയ്‌താല്‍ അവന്‍ ചെറിയ ശിര്‍ക്ക് ചെയ്ത മുശ്രിക്കായി മാറും "
ഈ നിയമത്തെ സ്വാലിഹ് ആല് ഷെയ്ഖ് വിവരിക്കുന്നത് ഇപ്രകാരമാണ്.
الأسباب منها ما ينتج المسبب، ومنها ما لا ينتجه :
فإذا كان ينتج المسبب كونا ، يعني فيما تعارفه الناس : فتنظر، هل أباحته الشريعة أم لم تبحه ؟
فإن أباحته الشريعة : فهذا جائز استعماله ، لأنه سبب شرعي وقدري هذا نوع .
إذا لم تجزه الشريعة : فيكون سببا كونيا مثل التداوي بالمحرمات، ولكنه ليس بسبب شرعي ، فهذا نقول غير جائز.
والحالة الثالثة ما ليس بسبب لا شرعي ولا كوني ، فإن هذا يكون التعلق به شركا أصغر
"സബബുകള്‍ , അഥവാ കാരണങ്ങള്‍ എന്നതില്‍ ഫലം(റിസള്‍ട്ട് ) ഉണ്ടാക്കുന്നതും ഫലം ഇല്ലാത്തതും ഉണ്ടാകും.
പ്രപഞ്ചികമായി അഥവാ മനുഷ്യര്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ കൊണ്ട് ഫലം ഉണ്ടാകുന്നത് ആണെങ്കില്‍ അത് ശറഉ അനുവദിച്ചതാണോ അല്ലേയെന്ന് പരിശോധിക്കണം.
ശറഉ അനുവദിച്ചതാണെങ്കില്‍ അത് കൊണ്ട് പ്രവര്തിക്കല്‍ അനുവദനീയം ആണ്. കാരണം അത് ശറഇയ്യായതും ശാസ്ത്രീയമായതും ആയ ഒന്നാകുന്നു.
ഇനി ഹറാമുകള്‍ കൊണ്ടുള്ള ചികിത്സ പോലുള്ള ശറഉ അനുവദിക്കാത്തതും എന്നാല്‍ ശാസ്ത്രീയമായി ഫലം ഉള്ളതുമാണെങ്കില്‍ അവ അനുവദനീയമല്ല. അവ ശരഇയ്യായ (അനുവദനീയമായ)ഒരു സബബ് അല്ല.
മൂന്നാമത്തെ അവസ്ഥ എന്നത് ശറഇയ്യായതോ ശാസ്ത്രീയമായതോ അല്ലാത്ത മാര്‍ഗങ്ങള്‍ ആണ്. അത്തരം മാര്‍ഗങ്ങള്‍ ചെറിയ ശിര്‍ക്കിനെ അവലംബിക്കല്‍ ആയി മാറുന്നു. "
(كتب صالح آل الشيخ" (37 /127) بترقيم الشاملة) .[1]
ഏതു സബബുകളെയും(കാരണങ്ങളെയും) നാം പരിശോധിക്കേണ്ടത് ഈ മാനദണ്ഡം ഉപയോഗിച്ചാണ്.
ഒന്നുകില്‍ അവ ഉപയോഗിക്കാന്‍ ദീന്‍ പറയുക. അല്ലെങ്കില്‍ ദീനിയായി വിലക്കാത്ത ശാസ്ത്രീയമായി തെളിഞ്ഞ വിഷയങ്ങള്‍ ആകുക,
ഈ അടിസ്ഥാന നിയമത്തെ കുറിച്ചുള്ള അക്ന്ജതയാണ് തൌഹീദ് പ്രസ്ഥാനങ്ങളിലെ ആളുകള്‍ പോലും എന്‍ എല്‍ പി പോലുള്ള പരിപാടികളിലേക്ക് പോകുന്നത്...[2]
ക്രൂരമായ കൊലപാതകങ്ങള്‍ക്ക് പിടിയിലായ പ്രതി പറയുന്നത് ശരിയാണെങ്കില്‍ ഇത്തരം നിഗൂഡമായ പൈശാചിക പ്രവര്‍ത്തനത്തിന്റെ ഒരു കൊച്ചു ഉദാഹരണം മാത്രമാണ് അയാള്‍.
വെടി വെച്ചു, കത്തി കൊണ്ട് കുത്തി, വാള്‍ കൊണ്ട് തലയറുത്ത് , ചോര ചിന്തിച്ചു പോയിന്റുകള്‍ കൂട്ടി വിജയിക്കുന്നതും വലിയ മന്ത്രവാദ ഗ്രാഫിക്സുകളും ഹാര്‍ഡ് കോര്‍ മ്യൂസിക്കും അടങ്ങിയതുമായ ആധുനിക വീഡിയോ ഗൈമുകള്‍ എങ്ങനെ ഉണ്ടാകുന്നു എന്നും എന്തിനു വേണ്ടി ഉണ്ടാകുന്നു എന്നും എന്ത് സ്വാധീനമാണ് ഉണ്ടാക്കുന്നത് എന്നുമൊക്കെ നാം ഗൌരവമായി ആലോചിക്കണം.
കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇന്ന് അക്രമങ്ങളും മന്ത്രവാദങ്ങളും അടങ്ങിയ ഗൈമുകളില്‍ വിഹരിക്കുകയാണ്. ഇനിയെങ്കിലും നാം ഇത്തരം വിഷയങ്ങളില്‍ പരിശോധന നടത്തേണ്ടതാണ്..നമ്മുടെ ദീനിനെയും ദുന്യാവിനെയും നശിപ്പിക്കുന്ന സംഗതികള്‍ നാം ഒഴിവാക്കേണ്ടതാണ്.
കൊലപാതകവും മ്യൂസിക്കും മന്ത്രവാദങ്ങളും ശിര്‍ക്കിന്റെയും കുഫ്രിന്റെയും ചിന്ഹങ്ങളും തുടങ്ങി നിരവധിയായ ഹറാം ആയ വിഷയങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന കാര്യങ്ങള്‍ കൊണ്ട് കളിക്കാന്‍, ആസ്വദിക്കാന്‍, സമയം കളയാന്‍, പണം കൊടുത്ത് വാങ്ങാന്‍ എങ്ങനെ സത്യ വിശ്വാസിക്ക് സാധിക്കും..?
വെടി വെച്ച് വീഴ്ത്തുന്നതില്‍ ആനന്ദം കണ്ടെത്തുന്ന പിഞ്ചു മനസ്സുകള്‍ ക്രൂരമായി നാളെ പെരുമാറിയാല്‍ അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷിതാക്കള്‍ക്ക് എങ്ങനെ പരലോകത്ത് ഒഴിഞ്ഞു മാറാന്‍ സാധിക്കും..?
വ്യക്തമായി ദീനിലെ അസ്ലിയായ വിഷയങ്ങള്‍ തര്‍ക്കങ്ങള്‍ക്ക് അപ്പുറം നാം പഠിക്കുവാന്‍ ശ്രമിക്കുക. അഹ്ലുസുന്നയുടെ പണ്ഡിതന്മാരുടെ സംസാരങ്ങളും ഗ്രന്ഥങ്ങളും അവലംബിച്ച് കൊണ്ട് നമ്മുടെ ദീനിനെ സംരക്ഷിക്കുക. നമ്മെയും നമ്മുടെ കുടുംബത്തെയും ദീനിയായി സംരക്ഷിക്കുന്നതില്‍ പ്രഥമ പരിഗണന നല്‍കുക.
അള്ളാഹു നമ്മെ കാത്തു രക്ഷിക്കട്ടെ...ആമീന്‍.
NB:
[1] ഷെയ്ഖ് അബ്ദുറഹ്മാന്‍ നാസിര്‍ അസ'അദി റഹിമഹുല്ലായുടെ "അല്‍ ഖൗലുല്‍ മുഫീദ് ഫീ ശരഹ് കിത്താബു തൌഹീദ്" എന്ന ഗ്രന്ഥത്തില്‍
من الشرك لبس الحلقة والخيط ونحوهما لرفع البلاء أو دفعه എന്ന അദ്ധ്യായത്തിനു കീഴിലും ഈ നിയമം വ്യക്തമാക്കുന്നുണ്ട്.
[2]എന്‍ എല്‍ പിയുടെ ഇസ്ലാമികമാനം വ്യക്തമാക്കുന്ന ലേഖനത്തിനായി ഇവിടെ ക്ലിക്കാം..
